മാന്നാർ കൊലപാതകം: മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചു; കൊലനടന്നത് കാറിനുള്ളിൽ

ആലപ്പുഴ മാന്നാർ കൊലപാതകക്കേസിലെ മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രണ്ടാം പ്രതി ജിനു കൊലപാതകം നടന്ന സ്ഥലം കാണിച്ചുതരാമെന്ന് അറിയിച്ചിട്ടുണ്ട്. വലിയ പെരുമ്പുഴ പാലത്തിൽ കാറിനുള്ളിൽ വച്ചാണ് കലയെ കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കൊലപാതകരീതി വ്യക്തമാക്കിയിട്ടില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊലപാതകവിവരം മുഖ്യസാക്ഷിയിൽ നിന്നാണ് ലഭിച്ചതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സെപ്റ്റിക് ടാങ്ക് പരിശോധനയെക്കുറിച്ച് പരാമർശമില്ല. മൃതദേഹം മറവുചെയ്ത സ്ഥലം അജ്ഞാതമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.

കൊലയായുധം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് കണ്ടെത്തേണ്ടതുണ്ട്. കൂടാതെ വാടകയ്ക്കെടുത്ത വാഹനവും കണ്ടെത്തേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 2009 ഡിസംബർ ആദ്യവാരമാണ് കല കൊല്ലപ്പെട്ടതെന്ന് പ്രതി പ്രമോദ് മൊഴി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. കലയ്ക്ക് കുട്ടംപേരൂർ സ്വദേശിയുമായുണ്ടായിരുന്ന ബന്ധമാണ് പകയ്ക്ക് കാരണമെന്നും വ്യക്തമാക്കുന്നു.

അനിൽകുമാർ വിദേശത്തായിരുന്നപ്പോൾ കുട്ടംപേരൂർ സ്വദേശിയെ അനിൽകുമാറിന്റെ ബന്ധുക്കൾ മർദിച്ചിരുന്നു. മർദിച്ചവരിൽ പ്രതി പ്രമോദും ഉൾപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കലയുടെ ആൺസുഹൃത്തായ കുട്ടംപേരൂർ സ്വദേശിയെ ചോദ്യം ചെയ്തിരുന്നു. കല വീട്ടിൽ നിന്ന് പോയി എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു.

ഭർതൃവീട്ടിൽ നിന്ന് പോയി ഒന്നര മാസത്തിനുശേഷമാണ് വിദേശത്തായിരുന്ന അനിൽകുമാർ നാട്ടിലെത്തിയത്. അനിൽ നാട്ടിലെത്തി അഞ്ച് ദിവസത്തിനുള്ളിലാണ് കൊലപാതകം നടന്നതെന്നാണ് നിഗമനം. അനിൽകുമാർ എറണാകുളത്തെത്തി ജോലിസ്ഥലത്തുനിന്ന് കലയെ കൂട്ടിക്കൊണ്ടുവന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Related Posts
ജെയ്നമ്മ കൊലപാതക കേസ്: കുറ്റപത്രം എഡിജിപിക്ക് കൈമാറി, ഉടൻ കോടതിയിൽ സമർപ്പിക്കും
Jainamma murder case

ജെയ്നമ്മ കൊലപാതക കേസിൽ അന്വേഷണസംഘം കുറ്റപത്രം എഡിജിപിക്ക് കൈമാറി. കോട്ടയം ക്രൈംബ്രാഞ്ച് യൂണിറ്റാണ് Read more

ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപ് തെറ്റ് മറയ്ക്കാൻ ശ്രമിച്ചു എന്ന് മനോരോഗ വിദഗ്ധൻ
Dr Vandana Das case

ഡോ. വന്ദന ദാസ് കൊലപാതകക്കേസിൽ പ്രതി സന്ദീപിനെതിരെ നിർണായക മൊഴിയുമായി മനോരോഗ വിദഗ്ധൻ. Read more

തിരുവനന്തപുരത്ത് വയോധികയെ ആക്രമിച്ചു റോഡിൽ ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
elderly woman attacked

തിരുവനന്തപുരത്ത് ആറ്റിങ്ങൽ - വെഞ്ഞാറമ്മൂട് റോഡിൽ വയോധികയെ ആക്രമിച്ച ശേഷം റോഡിൽ ഉപേക്ഷിച്ചു. Read more

സിഐ ബിനു തോമസ് ആത്മഹത്യ: DySP ഉമേഷിനെതിരെ കോഴിക്കോട് ഡിസിസി പരാതി നൽകി
CI suicide case

ചെർപ്പുളശ്ശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യയിൽ DySP ഉമേഷിനെതിരെ കോഴിക്കോട് ഡിസിസി ഡിഐജിക്ക് Read more

മനോരമ കൊലക്കേസ്: പ്രതി ആദം അലിക്ക് ജീവപര്യന്തം തടവ്
Manorama murder case

മനോരമ കൊലക്കേസിൽ പ്രതിയായ ബംഗാൾ സ്വദേശി ആദം അലിക്ക് കോടതി ജീവപര്യന്തം തടവ് Read more

യുവതിയെ ബലാത്സംഗം ചെയ്ത വ്യാജ സിദ്ധൻ അറസ്റ്റിൽ
Fake saint arrested

ദിവ്യഗർഭം ധരിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്ത വ്യാജ സിദ്ധൻ അറസ്റ്റിലായി. മലപ്പുറം Read more

തിരുവനന്തപുരത്ത് പൊലീസിനെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ
Kappa case accused

തിരുവനന്തപുരത്ത് പൊലീസിനെ വെട്ടുകത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ച കാപ്പ കേസ് പ്രതി പിടിയിൽ. Read more

വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി തീ കൊളുത്തി മരിച്ച സംഭവം ഭർതൃ പീഡനത്തെ തുടർന്നാണെന്ന് ആരോപണം; ഭർത്താവ് കസ്റ്റഡിയിൽ
domestic abuse death

വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഭർതൃപീഡനത്തെ തുടർന്നാണ് Read more

കാസർഗോഡ് സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ
Kasaragod jail death

കാസർഗോഡ് സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ കണ്ടെത്തി. 2016-ലെ Read more

മാണിക്കുന്നം കൊലപാതകം: അഭിജിത്ത് തനിച്ചാണ് കൃത്യം നടത്തിയതെന്ന് പോലീസ്
Manikunnam murder case

മാണിക്കുന്നം കൊലപാതകം നടത്തിയത് Abhijith ഒറ്റയ്ക്കാണെന്ന് പോലീസ് അറിയിച്ചു. പിതാവ്, മുൻ കോൺഗ്രസ് Read more