കെജ്രിവാളിനെതിരെ തിരിക്കാൻ ശ്രമം; അനുഭവങ്ങൾ തുറന്നുപറഞ്ഞ് മനീഷ് സിസോദിയ

Anjana

Manish Sisodia Kejriwal arrest

മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായതിനു ശേഷം തന്നെ അരവിന്ദ് കെജ്രിവാളിനെതിരെ തിരിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നുവെന്ന് ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവ് മനീഷ് സിസോദിയ വെളിപ്പെടുത്തി. ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന ‘ജനതാ കി അദാലത്ത്’ പരിപാടിയിൽ സംസാരിക്കവേയാണ് സിസോദിയ തന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞത്.

“അവർ എന്നെ തകർക്കാൻ ശ്രമിച്ചു. കെജ്രിവാളാണ് കുടുക്കിയതെന്നാണ് എന്നോട് പറഞ്ഞത്. അരവിന്ദ് കെജ്രിവാളാണ് മനീഷ് സിസോദിയയുടെ പേര് പറഞ്ഞതെന്ന് അവർ കോടതിയിൽ പറഞ്ഞു. കെജ്രിവാളിന്റെ പേര് പറഞ്ഞാൽ നിങ്ങൾക്ക് രക്ഷപ്പെടാമെന്നും പറഞ്ഞു,” സിസോദിയ വ്യക്തമാക്കി. ബിജെപിയിലേക്ക് മാറാൻ തനിക്ക് ഓഫറുകൾ ലഭിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വയം തന്നെക്കുറിച്ചും, കുടുംബത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചും കോളേജിൽ പഠിക്കുന്ന മകനെക്കുറിച്ചും ചിന്തിക്കാൻ ഉപദേശിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

“ലക്ഷ്മണനെ രാമനിൽ നിന്ന് പിരിക്കാനാണ് നിങ്ങൾ ശ്രമിക്കുന്നതെന്ന് അവരോട് മറുപടി പറഞ്ഞു. ലോകത്തിൽ ഒരു രാവണനും അതിനുള്ള ശക്തിയില്ലെന്നും വ്യക്തമാക്കി,” സിസോദിയ പറഞ്ഞു. 26 വർഷമായി അരവിന്ദ് കെജ്രിവാൾ തന്റെ സഹോദരനും രാഷ്ട്രീയത്തിലെ മാർഗദർശിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ നേരിട്ടിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും സിസോദിയ സംസാരിച്ചു. 2022-ൽ മാധ്യമപ്രവർത്തകനായിരിക്കെ വാങ്ങിയ അഞ്ച് ലക്ഷം രൂപയുടെ ഫ്ലാറ്റും അക്കൗണ്ടിലുണ്ടായിരുന്ന 10 ലക്ഷം രൂപയും നഷ്ടപ്പെട്ടതായും മകന്റെ ഫീസ് അടയ്ക്കാൻ സഹായം യാചിക്കേണ്ടി വന്നതായും അദ്ദേഹം വെളിപ്പെടുത്തി. മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി ഒന്നര വർഷം ജയിലിൽ കഴിഞ്ഞ ശേഷം കഴിഞ്ഞ മാസമാണ് സിസോദിയയ്ക്ക് ജാമ്യം ലഭിച്ചത്.

Story Highlights: Manish Sisodia reveals attempts to turn him against Arvind Kejriwal after arrest in liquor policy case

Leave a Comment