മണിപ്പൂരിൽ സംഘർഷം രൂക്ഷം: അഞ്ചു ദിവസത്തേക്ക് ഇന്റർനെറ്റ് വിലക്ക്

Anjana

Manipur internet ban

മണിപ്പൂരിൽ സംഘർഷം വീണ്ടും രൂക്ഷമായിരിക്കുകയാണ്. പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുകയും സുരക്ഷാസേനയ്ക്ക് നേരെ കല്ലെറിയുകയും ചെയ്തു. ഇതിനെ തുടർന്ന് സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിനായി അധികൃതർ അഞ്ചു ദിവസത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തി.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കുകി-മെയ്തെയി വിഭാഗങ്ഗൾ തമ്മിലുള്ള സംഘർഷത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു. സംഘർഷം തുടരുന്ന ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, തൗബൽ എന്നീ മൂന്നു ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സാഹചര്യം മോശമായതിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർണായക നീക്കങ്ങൾ നടത്തിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മണിപ്പൂരിൽ അസം റൈഫിൾസിന് പകരം സി.ആർ.പി.എഫിനെ വിന്യസിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അസം റൈഫിൾസിന്റെ രണ്ടു ബറ്റാലിയനുകൾക്ക് പകരമാണ് സി.ആർ.പി.എഫ് സംഘത്തെ വിന്യസിക്കുന്നത്. ഇതിനിടെ, മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ നിന്ന് വീണ്ടും ആയുധങ്ങൾ കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്.

Story Highlights: Manipur imposes 5-day internet ban amid escalating tensions and violent protests

Leave a Comment