ഒളിമ്പിക്സ് യോഗ്യത റൗണ്ടിൽ തോറ്റു കൊടുക്കാൻ പരിശീലകൻ ആവശ്യപ്പെട്ടു; മണിക ബത്ര.

നിവ ലേഖകൻ

മണിക ബത്ര പരിശീലകനെതിരെ ആരോപണം
മണിക ബത്ര പരിശീലകനെതിരെ ആരോപണം

ടേബിൾ ടെന്നിസ് താരം മണിക ബത്രയാണ് പരിശീലകൻ സൗമ്യദീപ് റോയിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ഒളിമ്പിക്സ് യോഗ്യത റൗണ്ടിൽ തന്നോട് തോറ്റു കൊടുക്കാൻ പരിശീലകൻ ആവശ്യപ്പെട്ടെന്ന് മണിക ബത്ര ഫെഡറേഷന് അയച്ച കത്തിൽ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ടോക്കിയോ ഒളിമ്പിക്സിനിടെ കോച്ചിനോട് അപമര്യാദയായി പെരുമാറിയെന്ന് കാട്ടി ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അയച്ച കാരണം കാണിക്കൽ നോട്ടീസിനാണ് മണിക ബത്രയുടെ മറുപടി.

ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള യാത്രയിൽ സ്വന്തം പരിശീലകനെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചാണ് മുഖ്യ പരിശീലകനായ സൗമ്യദീപ് റോയിയുടെ സേവനം മണിക നിരസിച്ചത് എന്നായിരുന്നു റിപ്പോർട്ടുകൾ.

അർജുന അവാർഡ് ജേതാവായ മുഖ്യ പരിശീലകന്റെ സേവനം നിഷേധിച്ചത് അംഗീകരിക്കാനാവില്ലെന്ന് ആയിരുന്നു ഫെഡറേഷന്റെ നിലപാട്.

എന്നാൽ മാർച്ച് മാസത്തിൽ ദോഹയിൽ നടന്ന  മത്സരത്തിൽ സൗമ്യദീപ് റോയി പരിശീലിപ്പിക്കുന്ന താരത്തിനായി തോറ്റുകൊടുക്കാൻ തന്നോട് ആവശ്യപ്പെട്ടെന്ന് മണിക വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ച് സൗമ്യദീപ് റോയി ഇതുവരെ പ്രതികരിച്ചിട്ടില്ല.

  ഐസിസി വനിതാ ലോകകപ്പ് ടീമിൽ ഇന്ത്യയുടെ മൂന്ന് താരങ്ങൾ

Story Highlights: Manika Batra against coach Soumyadeep Roy

Related Posts
ഇന്ത്യ-അമേരിക്ക വ്യാപാര കരാർ: ഉടൻ ഉണ്ടാകുമെന്ന് ട്രംപ്
US India trade deal

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനെക്കുറിച്ച് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. ഇരു രാജ്യങ്ങൾക്കും Read more

ഇന്ത്യയോടേറ്റ തോൽവി ഇപ്പോളും വേട്ടയാടുന്നു ; തുറന്നുപറഞ്ഞ് ഓസീസ് ക്യാപ്റ്റൻ അലീസ ഹീലി
Alyssa Healy

വനിതാ ലോകകപ്പ് സെമിയിൽ ഇന്ത്യയോടേറ്റ തോൽവി ഇപ്പോഴും തന്നെ വേട്ടയാടുന്നുണ്ടെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ Read more

ഷഫാലി-ദീപ്തി മാജിക്; വനിതാ ലോകകപ്പ് ഇന്ത്യക്ക്
Women's World Cup

വനിതാ ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തകർത്ത് ഇന്ത്യ കിരീടം നേടി. Read more

പാക് അധീന കശ്മീരിൽ സൈന്യം സാധാരണക്കാരെ കൊലപ്പെടുത്തി; പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
human rights violations

പാക് അധീന കശ്മീരിൽ തങ്ങളുടെ അടിസ്ഥാന അവകാശങ്ങൾക്കായി പ്രതിഷേധിച്ചവരെ പാക് സൈന്യം കൊലപ്പെടുത്തിയെന്ന് Read more

ഇന്ത്യ-ഓസ്ട്രേലിയ ടി20: മെൽബണിൽ ഇന്ന് ആദ്യ മത്സരം
India Australia T20

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടി20 മത്സരം ഇന്ന് മെൽബണിൽ നടക്കും. ഏകദിന Read more

ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു
Manuel Frederick passes away

ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് (68) അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1972 Read more

  ഇന്ത്യ-അമേരിക്ക വ്യാപാര കരാർ: ഉടൻ ഉണ്ടാകുമെന്ന് ട്രംപ്
ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചയിൽ പുരോഗතියെന്ന് മന്ത്രി
India-EU Trade Agreement

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് വാണിജ്യ Read more

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര: ഇന്ത്യക്ക് ബാറ്റിംഗ്, ആദ്യ വിക്കറ്റ് നഷ്ടം
India vs Australia T20

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില് ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിംഗിന് Read more

കാൺബെറയിൽ മഴ ഭീഷണി; ഇന്ത്യ-ഓസ്ട്രേലിയ ടി20 മത്സരം ആശങ്കയിൽ
Australia T20 match

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടി20 മത്സരം കാൺബെറയിൽ നടക്കാനിരിക്കെ മഴ പെയ്യാനുള്ള Read more