കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ആയുധധാരികളായ ആറംഗസംഘം ഉള്ളാൾ കോട്ടേക്കാർ വ്യവസായ സേവ സഹകരണ ബാങ്കിൽ കവർച്ച നടത്തി. മംഗളൂരു കോട്ടേക്കാർ വ്യവസായ സേവാ സഹകരണ ബാങ്ക് കവർച്ച കേസിലെ പ്രതി തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചു. കവർച്ചയ്ക്ക് ശേഷം പ്രതികൾ ഫിയറ്റ് കാറിൽ നൂറ് മീറ്റർ ദൂരത്തിലുള്ള ദേശീയ പാതയിലെത്തി.
കണ്ണൻ മണി എന്ന പ്രതി പൊലീസ് ഉദ്യോഗസ്ഥരെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. മൂന്ന് പ്രതികളിൽ ഒരാളായ കണ്ണൻ മണിയാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. പരിക്കേറ്റ പ്രതിയും പൊലീസ് ഉദ്യോഗസ്ഥരും ആശുപത്രിയിൽ ചികിത്സയിലാണ്.
നാല് പേർ അവിടെ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ കയറി മംഗളൂരു ഭാഗത്തേക്കും രണ്ട് പേർ ഫിയറ്റ് കാറിൽ കേരള ഭാഗത്തേക്കും രക്ഷപ്പെട്ടു. പ്രതികളിൽ നിന്ന് സ്വർണമടക്കം കവർച്ചമുതലിന്റെ ഒരു ഭാഗം പോലീസിന് ലഭിച്ചു. കവർച്ചയ്ക്കുപയോഗിച്ച കറുത്ത ഫിയറ്റ് കാറും രണ്ട് തോക്ക്, വടിവാളുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തു.
മൂന്നാം ദിവസം തന്നെ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശികളായ ഡോംബിവിലി വെസ്റ്റ് ഗോപിനാഥ് ചൗക്കിലെ ജോഷ്വ രാജേന്ദ്രൻ (35), ചെമ്പൂർ തിലക് നഗർ സ്വദേശി കണ്ണൻ മണി (36), തമിഴ്നാട് തിരുവണ്ണാമലൈ പദ്മനെരി സ്വദേശി മുരുഗണ്ടി തേവർ (36) എന്നിവരെയാണ് തമിഴ്നാട്ടിലെ പദ്മനെരിയിൽ നിന്ന് പിടികൂടിയത്. ഇതിൽ ചെമ്പൂർ തിലക് നഗർ സ്വദേശി കണ്ണൻ മണിക്കാണ് വെടിയേറ്റത്.
4 കോടിയുടെ സ്വർണവും പണവുമാണ് നഷ്ടപ്പെട്ടതെന്ന് കണക്കെടുപ്പിൽ വ്യക്തമായി. കണ്ണൻ മണിയെ പോലീസ് മുട്ടിന് താഴെ വെടിവച്ചു.
Story Highlights: A suspect in the Mangaluru Kottakkar Industrial Service Co-operative Bank robbery attempted to escape during evidence gathering and was shot in the leg by police.