മംഗളൂരുവില്‍ ദാരുണം: ഭാര്യയേയും മകനേയും കൊന്ന് ബാങ്ക് ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

Anjana

Mangaluru bank employee murder-suicide

കര്‍ണാടകയിലെ മംഗളൂരുവില്‍ ദാരുണമായ സംഭവം അരങ്ങേറി. 32 വയസ്സുള്ള ബാങ്ക് ജീവനക്കാരനായ കാര്‍ത്തിക് ഭട്ട് തന്റെ 28 വയസ്സുകാരിയായ ഭാര്യ പ്രിയങ്കയേയും നാലു വയസ്സുള്ള മകന്‍ ഹൃദ്യനേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ഇരുവരേയും കൊലപ്പെടുത്തിയത്. തുടര്‍ന്ന് കാര്‍ത്തിക് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഈ കടുംകൈക്ക് കാരണമെന്ന് വ്യക്തമാക്കിയിരുന്നു. മരണത്തിന് ആരും കാരണക്കാരല്ലെന്നും അന്തിമ കര്‍മ്മങ്ങള്‍ മാതാപിതാക്കളേക്കൊണ്ട് ചെയ്യിക്കരുതെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. കാര്‍ത്തികിന്റെ വീട്ടുകാരുമായി ദമ്പതികള്‍ പിണക്കത്തിലായിരുന്നു. ഇതിനേ തുടര്‍ന്ന് കുടുംബ വീട്ടിലെ തന്നെ ഒരു മുറിയില്‍ തനിച്ചായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരേ വീട്ടില്‍ താമസിച്ചിരുന്നെങ്കിലും കാര്‍ത്തികിന്റെ മാതാപിതാക്കളുമായി ദമ്പതികള്‍ സംസാരിച്ചിരുന്നില്ല. വെള്ളിയാഴ്ച പിതാവ് ഹോട്ടലിലേക്ക് പോയതിന് പിന്നാലെയാണ് ഈ ദാരുണ സംഭവം നടന്നത്. പക്ഷികെരെയില്‍ വച്ച് ട്രെയിനിടിച്ച് മരിച്ചത് കാര്‍ത്തിക് ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന മുറിയുടെ പൂട്ട് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് പ്രിയങ്കയും ഹൃദ്യനും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ പ്രിയങ്കയുടെ മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.

  കുവൈറ്റ് ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ്; യുഎഇയിൽ 15,000 ഇന്ത്യക്കാർക്ക് സഹായം

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)

Story Highlights: Bank employee in Mangaluru kills wife and son before committing suicide due to financial troubles

Related Posts
വയനാട് ഡിസിസി നേതൃത്വത്തിന്റെ വാദം പൊളിയുന്നു; എൻ എം വിജയന്റെ സാമ്പത്തിക ബാധ്യതകൾ അറിഞ്ഞിരുന്നുവെന്ന് തെളിവുകൾ
Wayanad DCC NM Vijayan financial troubles

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് അറിവില്ലെന്ന നേതൃത്വത്തിന്റെ Read more

വാരാണസിയിൽ കുടുംബത്തിലെ അഞ്ച് പേരെ വെടിവെച്ച് കൊന്ന നിലയിൽ; കുടുംബനാഥൻ സ്വയം വെടിവെച്ചതെന്ന് സംശയം
Varanasi family murder-suicide

ഉത്തർ പ്രദേശിലെ വാരാണസിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വെടിയേറ്റ് മരിച്ച നിലയിൽ Read more

മംഗളൂരുവിൽ ഓൺലൈൻ ഡെലിവറി തട്ടിപ്പ്: രണ്ട് രാജസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ
Mangaluru online delivery scam

മംഗളൂരുവിൽ ഓൺലൈൻ ഡെലിവറി എക്സിക്യൂട്ടീവുകളെ കബളിപ്പിച്ച് കോടികൾ തട്ടിയ കേസിൽ രണ്ട് രാജസ്ഥാൻ Read more

  ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്; മട്ടന്നൂരിന്റെ നാദോപാസന സന്നിധാനത്തിൽ
കന്നട സംവിധായകൻ ​ഗുരുപ്രസാദിന്റെ മരണം: കടബാധ്യത മൂലം ആത്മഹത്യയെന്ന് സംശയം
Kannada director Guruprasad suicide

കന്നട സംവിധായകൻ ​ഗുരുപ്രസാദിന്റെ മരണത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. സാമ്പത്തിക പ്രശ്നങ്ങളും കടബാധ്യതയും Read more

തൃശൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
Thrissur murder-suicide

തൃശൂരിലെ തലോരില്‍ ഒരു ദമ്പതിമാരുടെ ദാരുണമായ അന്ത്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 50 വയസ്സുള്ള Read more

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കുടുംബ ദുരന്തം: മാതാപിതാക്കളെ കൊന്ന് മകൻ ആത്മഹത്യ ചെയ്തു
Kottayam family tragedy

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. മകൻ മാതാപിതാക്കളെ Read more

കോട്ടയം പാറത്തോട്ടിൽ കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ; കൊലപാതക-ആത്മഹത്യ സംശയം
Kottayam family deaths

കോട്ടയം പാറത്തോട്ടിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. റിട്ടയേഡ് Read more

മംഗളൂരു വ്യവസായി മരണം: മലയാളി ദമ്പതികൾ അറസ്റ്റിൽ
Mangaluru businessman death arrest

കർണാടകയിലെ മംഗളൂരുവിൽ വ്യവസായി ബി എം മുംതാസ് അലിയുടെ മരണവുമായി ബന്ധപ്പെട്ട് മലയാളി Read more

  സിഡ്നി ടെസ്റ്റിൽ ഇന്ത്യക്ക് തകർച്ച; 185 റൺസിന് പുറത്ത്
മംഗളുരുവിൽ സ്വകാര്യ ബസിന്റെ പേര് ‘ഇസ്രായേൽ ട്രാവൽസ്’ എന്നതിൽ നിന്ന് ‘ജറുസലേം’ ആക്കി മാറ്റി
Mangaluru bus name controversy

കർണാടകയിലെ മംഗളുരുവിൽ സ്വകാര്യ ബസിന് 'ഇസ്രായേൽ ട്രാവൽസ്' എന്ന് പേരിട്ടതിനെതിരെ സോഷ്യൽ മീഡിയയിൽ Read more

മംഗളൂരു വ്യവസായിയുടെ ആത്മഹത്യ: ഹണിട്രാപ്പ് സംശയിക്കുന്നു, ആറ് പ്രതികള്‍ക്കായി തിരച്ചില്‍
Mangaluru businessman suicide honeytrap

മംഗളൂരുവിലെ വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ഹണിട്രാപ്പാണെന്ന് പൊലീസ് സംശയിക്കുന്നു. റഹ്‌മത്ത് Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക