അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്

Anjana

Manaf responds to Arjun's family allegations

കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കൊല്ലപ്പെട്ട അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ്. അര്‍ജുന്റെ പേരില്‍ യാതൊരു വിധത്തിലുള്ള പി ആര്‍ വര്‍ക്കോ പണപ്പിരിവോ നടത്തിയിട്ടില്ലെന്ന് മനാഫ് മാധ്യമങ്ങളോട് വ്യക്തമാക്കി. പണപ്പിരിവ് നടന്നിട്ടുണ്ടോയെന്ന് ആര്‍ക്കും അന്വേഷിക്കാമെന്നും, അത് തെളിഞ്ഞാല്‍ നിയമനടപടി സ്വീകരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈകാരികമായി പ്രതികരിച്ചതിന് മനാഫ് അര്‍ജുന്റെ കുടുംബത്തോട് മാപ്പ് ചോദിച്ചു. കുടുംബത്തിനെതിരായ സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്നും, പരസ്പരം ചെളിവാരിയെറിഞ്ഞ് ഷിരൂരിലെ ചരിത്ര ദൗത്യത്തിന്റെ മഹത്വം ഇല്ലാതാക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വാഹനത്തിന്റെ ആര്‍സി ഉടമ മുബീനും മനാഫിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ഇത് കുടുംബം ഒന്നാകെ നടത്തിവരുന്ന ബിസിനസാണെന്നും മനാഫ് തന്റെ സഹോദരനാണെന്നും മുബീന്‍ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അര്‍ജുന് 75,000 രൂപ ശമ്പളം നല്‍കിയതിന്റെ തെളിവുകള്‍ ഉണ്ടെന്നും, അര്‍ജുന്‍ ഒപ്പിട്ട കണക്കുപുസ്തകം ഉള്‍പ്പെടെയുള്ള രേഖകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും മനാഫ് പറഞ്ഞു. ഇന്‍ഷുറന്‍സ് തുക കൂടുതല്‍ ലഭിക്കാന്‍ വേണ്ടിയാണ് ശമ്പളത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്കും മനാഫ് മറുപടി നല്‍കി. സുരക്ഷിതബോധത്തിനും വാര്‍ത്തകള്‍ കൃത്യമായി മാധ്യമങ്ങളെ അറിയിക്കാനുമാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയതെന്നും, അര്‍ജുന്‍ വീട്ടിലെത്തിയ ശേഷം താന്‍ അതില്‍ ഒന്നും പോസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights: Manaf responds to allegations by Arjun’s family, denies fundraising and clarifies YouTube channel purpose

Leave a Comment