പുകവലി ശീലം ഉപേക്ഷിക്കാനായി ഒരു ടർക്കിഷ് പൗരൻ സ്വീകരിച്ച അസാധാരണമായ മാർഗ്ഗം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഏകദേശം 11 വർഷങ്ങൾക്ക് മുമ്പ് നടന്ന ഈ സംഭവം ഇപ്പോൾ വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുന്നു. ഇബ്രാഹിം യുസെൽ എന്നയാളാണ് പുകവലി ഉപേക്ഷിക്കാനായി ഹെൽമറ്റ് ആകൃതിയിലുള്ള ഒരു കൂട്ടിൽ സ്വന്തം തല അടച്ചത്. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പുകവലി ശീലം ഉപേക്ഷിക്കാൻ നിരവധി തവണ ശ്രമിച്ചിട്ടും പരാജയപ്പെട്ടതിനെ തുടർന്നാണ് ഇബ്രാഹിം ഈ വഴി തേടിയത്. കഴിഞ്ഞ 26 വർഷമായി പുകവലിക്കുന്ന ഇദ്ദേഹം ദിവസവും രണ്ട് പായ്ക്കറ്റ് സിഗരറ്റ് വലിച്ചിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മൂന്ന് മക്കളുടെ ജന്മദിനങ്ങളിലും വിവാഹ വാർഷികത്തിലും പുകവലിയിൽ നിന്ന് വിട്ടുനിൽക്കുമെങ്കിലും മറ്റ് ദിവസങ്ങളിൽ ഈ ശീലം ഉപേക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
ഹെൽമറ്റ് ആകൃതിയിലുള്ള കൂട്ടിൽ തല പൂട്ടിയ ശേഷം അതിന്റെ താക്കോൽ ഭാര്യയെ ഏൽപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ പുകവലി ശീലം ഉപേക്ഷിക്കാൻ ഈ വിചിത്രമായ മാർഗം ഫലപ്രദമായിരുന്നോ എന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ല.
Story Highlights: A Turkish man locked his head in a cage to try and quit his 26-year smoking habit.