നടന് രജത് ബേഡിയുടെ കാറിടിച്ച യുവാവ് മരിച്ചു.

നിവ ലേഖകൻ

രജത്ബേഡിയുടെ കാറിടിച്ച യുവാവ് മരിച്ചു
രജത്ബേഡിയുടെ കാറിടിച്ച യുവാവ് മരിച്ചു
Photo Credit: instagram/rajatbedi24

മുംബൈ : നടൻ രജത് ബേഡിയുടെ കാറിടിച്ച യുവാവ് മരിച്ചു. മുംബൈ സ്വദേശിയായ രാജേഷ് ദൂതാണ് മരണപ്പെട്ടത്. ബുധനാഴ്ച പുലർച്ച അന്ധേരിക്കടുത്തായിരുന്നു അപകടം സംഭവിച്ചത്. മുംബൈ കൂപ്പർ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലാക്കി നടൻ കടന്ന് കളഞ്ഞു എന്ന പരാതിയിൽ രജത് ബേഡിക്കെതിരേ പോലീസ് കേസെടുത്തിരുന്നു. തന്റെ കാറു തട്ടിയാണ് രാജേഷിന് പരിക്കു പറ്റിയതെന്ന് രജത് ആശുപത്രി അധികൃതരോട് അറിയിച്ചിരുന്നു. സഹായിക്കാമെന്ന് ഉറപ്പ് നൽകിയ രജത് അല്പസമയം കഴിഞ്ഞ് സ്ഥലം വിട്ടതായി രാജേഷിന്റെ കുടുംബം ഉന്നയിച്ചു.

ജോലി കഴിഞ്ഞ് മടങ്ങി എത്തവെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് രജതിന്റെ കാറിടിച്ചതെന്ന് രാജേഷിന്റെ ഭാര്യ ബബിത ദൂത് പറയുന്നു. കാറിന്റെ മുന്നിലേക്ക് രാജേഷ് പെട്ടെന്ന് വന്നുപെടുകയായിരുന്നുവെന്നും താനും ഡ്രൈവറും അവിടെതന്നെ ഉണ്ടാകുമെന്ന് രജത് ഉറപ്പു പറഞ്ഞതുമായിരുന്നു. എന്നാൽ ആരുമറിയാതെ സ്ഥലം കാലിയാക്കിയ രജത് തിരിച്ചുവന്നില്ലെന്ന് ബബിത പറയുന്നു.

  ഗുജറാത്ത് തീരത്ത് 1800 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു

ഐ.പി.സി., മോട്ടോർ വാഹന നിയമങ്ങളിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് നടനെതിരേ ആദ്യം കേസെടുത്തത്. ഇപ്പോൾ സെഷൻ 304-A കൂടി (അശ്രദ്ധമൂലം സംഭവിച്ച മരണം) ചേർത്തുകൊണ്ടാണ് കേസെടുത്തിരിക്കുന്നത്. ഇതുവരെയും നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഭവസ്ഥലത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ നിന്നും വേണ്ടത്ര തെളിവുകൾ ലഭിക്കാത്തതിനാൽ സാക്ഷികൾ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിക്കുന്നതായും പോലീസ് പറയുന്നു.

Story highlight : Man hit by Actor Rajat Bedi’s car dies.

Related Posts
കോട്ടയം ഇരട്ടക്കൊലപാതകം: ദുരൂഹതയേറുന്നു, മകന്റെ മരണവും സംശയാസ്പദമെന്ന് അഡ്വ. ടി.അസഫലി
Kottayam Double Murder

കോട്ടയം തിരുവാതുക്കലിലെ ദമ്പതിമാരുടെ കൊലപാതകത്തിൽ ദുരൂഹതയേറുന്നു. 2018-ൽ മരിച്ച മകൻ ഗൗതമിന്റെ മരണവും Read more

തിരുവാതുക്കലിൽ ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ; മുൻ ജോലിക്കാരൻ കസ്റ്റഡിയിൽ
Kottayam Double Murder

കോട്ടയം തിരുവാതുക്കലിൽ വൃദ്ധ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുൻ വീട്ടുജോലിക്കാരനെ പോലീസ് Read more

  ഫറോക്കിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ്: പ്രതികളായ വിദ്യാർത്ഥികൾ ഇന്ന് ജുവനൈൽ ബോർഡിന് മുന്നിൽ
അമ്പലമുക്ക് വിനീത കൊലക്കേസ്: വിധി 24ന്
Vineetha murder case

അമ്പലമുക്ക് വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രനെതിരെയുള്ള വിധി ഈ മാസം 24-ന് പ്രഖ്യാപിക്കും. Read more

മുംബൈയിൽ 16കാരൻ വടിവാൾ വീശി ആക്രമണം: ബസ് ഡ്രൈവർക്ക് പരിക്ക്
sword attack mumbai

മുംബൈയിൽ പതിനാറുകാരൻ വടിവാൾ വീശി ആക്രമണം നടത്തി. സർക്കാർ ബസിന്റെ ചില്ലുകൾ തകർക്കുകയും Read more

കോന്നിയിൽ വീടിന് തീപിടിച്ച് യുവാവ് മരിച്ചു; മകൻ തന്നെ തീയിട്ടതാണെന്ന് സംശയം
Pathanamthitta house fire

കോന്നി ഇളകൊള്ളൂരിൽ വീടിന് തീപിടിച്ച് യുവാവ് മരിച്ചു. മദ്യലഹരിയിലായിരുന്ന മകൻ തന്നെയാണ് തീയിട്ടതെന്ന് Read more

ഒറ്റപ്പാലത്ത് മദ്യപാന തർക്കത്തിൽ സുഹൃത്ത് കൊല്ലപ്പെട്ടു
Ottapalam Murder

ഒറ്റപ്പാലത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്ത് കൊല്ലപ്പെട്ടു. കടമ്പഴിപ്പുറം സ്വദേശി രാമദാസാണ് കൊല്ലപ്പെട്ടത്. കണ്ണമംഗലം Read more

  വളാഞ്ചേരിയിൽ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം
ഒറ്റപ്പാലത്ത് ബന്ധുവിന്റെ ആക്രമണത്തിൽ മരണം
Ottapalam attack

ഒറ്റപ്പാലം അമ്പലപ്പാറയിൽ ബന്ധുവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കണ്ണമംഗലം സ്വദേശി രാമദാസ് (54) Read more

ചാത്തന്നൂരിൽ കൊലപാതകശ്രമം; കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ
Chathannoor attempted murder

ചാത്തന്നൂരിൽ അൻപത്തൊമ്പതുകാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ. കടയ്ക്കാവൂർ സ്വദേശിയായ Read more

അഞ്ച് കേസുകളിലെ പ്രതി ഒടുവിൽ പിടിയിൽ
Karunagappally Arrest

വധശ്രമം അടക്കം അഞ്ച് കേസുകളിലെ പ്രതിയായ പ്രിൻസിനെ കരുനാഗപ്പള്ളി പോലീസ് തമിഴ്നാട്ടിൽ നിന്ന് Read more

കോട്ടയം അഭിഭാഷക മരണം: സമ്പത്തിന്റെയും നിറത്തിന്റെയും പേരിൽ പീഡനമെന്ന് കുടുംബം
Kottayam lawyer death

കോട്ടയം നീറിക്കാട് അഭിഭാഷകയായ ജിസ്മോളും മക്കളും മരിച്ച സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ. Read more