തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. മഹാരാഷ്ട്രയിൽ നിന്നും എത്തിയ ലോക്മാന്യ തിലക് എക്സ്പ്രസിൽ കായംകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്ന പ്രശാന്ത് ശിവജി എന്ന 30-കാരനിൽ നിന്നാണ് 32 ലക്ഷം രൂപ പിടികൂടിയത്. റെയിൽവേ പൊലീസും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യാത്രക്കാരന്റെ ബാഗിൽ ഒളിപ്പിച്ച നിലയിൽ പണം കണ്ടെത്തിയത്.
റെയിൽവേ പൊലീസ് എസ്.ഐ. റോബി ചെറിയാൻ, എക്സൈസ് സി.ഐ. കെ. രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മഹാരാഷ്ട്രയിലെ ചിഗ്ലു സ്വദേശിയാണ് പിടിയിലായ പ്രശാന്ത് ശിവജി. പ്രതിയെയും പിടിച്ചെടുത്ത പണവും കോട്ടയം റെയിൽവേ പൊലീസിന് കൈമാറിയിട്ടുണ്ട്.
അതേസമയം, കാസർഗോഡ് മൊഗ്രാലിൽ മുൻ ഭാര്യയുമായി സൗഹൃദമുണ്ടെന്നാരോപിച്ച് ഓട്ടോ ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം നടന്നു. തിങ്കളാഴ്ചയാണ് പെർവാഡ് സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക് നേരെ ആക്രമണമുണ്ടായത്. ഓട്ടോറിക്ഷയ്ക്ക് മുന്നിൽ ഓമ്നി വാൻ നിർത്തി തടഞ്ഞായിരുന്നു ആക്രമണം.
ചൗക്കി സ്വദേശി ഹബീബും സുഹൃത്ത് അഹമ്മദ് കബീറുമാണ് അറസ്റ്റിലായത്. കൊലക്കേസ് പ്രതിയായ ഹബീബ് പത്തോളം കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
Story Highlights: A Maharashtra native was apprehended at Tiruvalla railway station with ₹32 lakh concealed in a bag.