തൃശ്ശൂരിലെ മണ്ണുത്തിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. കരുവന്നൂർ പൊറത്തിശ്ശേരി സ്വദേശിയായ ഷമീർ (40) ആണ് മണ്ണുത്തി പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 95 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ബാംഗ്ലൂരിൽ നിന്നും തൃശ്ശൂരിലേക്ക് കൊണ്ടുവന്ന മയക്കുമരുന്നാണ് മണ്ണുത്തിയിൽ വച്ച് പോലീസ് പിടികൂടിയത്. ഒരു ലക്ഷം രൂപയ്ക്ക് വാങ്ങി തൃശ്ശൂരിൽ ചില്ലറ വില്പന നടത്തുന്നതിനായി കൊണ്ടുവരുന്നതിനിടയാണ് ഷമീർ പിടിയിലായത്.
പിടിയിലായ ഷമീർ മുൻപും ലഹരി കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തതായും അധികൃതർ അറിയിച്ചു.
Story Highlights: Man arrested in Thrissur with 95 grams of MDMA brought from Bangalore for retail sale