നടിമാരുമായി സമയം ചെലവഴിക്കാമെന്ന വാഗ്ദാനം; പ്രവാസികളിൽ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ

നിവ ലേഖകൻ

actress scam Gulf Malayalis

സിനിമാ നടിമാരുമായി സമയം ചെലവഴിക്കാമെന്ന വാഗ്ദാനം നൽകി പ്രവാസികളിൽ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിലായി. കൊച്ചി സൈബർ പോലീസാണ് പ്രതിയെ പിടികൂടിയത്. എറണാകുളം എളമക്കര പ്ലേഗ്രൗണ്ട് റോഡിൽ താമസിക്കുന്ന കൊല്ലം സ്വദേശി ശ്യാം മോഹൻ (37) ആണ് പിടിയിലായത്. രണ്ട് യുവ നടിമാരുടെ ചിത്രങ്ങളും പേരുകളും ഉൾപ്പെടുത്തിയാണ് ഇയാൾ സാമൂഹിക മാധ്യമങ്ങളിൽ പരസ്യം നൽകിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നടികൾ വിദേശ സന്ദർശനത്തിനെത്തുമ്പോൾ ആവശ്യക്കാർക്കൊപ്പം ഒരു ദിവസം ചെലവഴിക്കാൻ അവസരം നൽകാമെന്നായിരുന്നു പരസ്യത്തിലെ വാഗ്ദാനം. ഗൾഫിലുള്ള മലയാളി സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും പ്രതി പരസ്യം പ്രചരിപ്പിച്ചിരുന്നു. ഇയാളുടെ പരസ്യം കണ്ട് ഒട്ടേറെപ്പേർ വലയിൽ വീണു. 20,000 രൂപ മുതൽ 30,000 രൂപ വരെ പ്രതിക്ക് മുൻകൂറായി നൽകിയവരുണ്ട്.

കബളിപ്പിക്കലാണെന്ന് മനസ്സിലായെങ്കിലും തട്ടിപ്പിന് ഇരയായവർ നാണക്കേട് ഭയന്ന് പരാതിപ്പെട്ടിരുന്നില്ല. എന്നാൽ, യുവ നടിമാർ തങ്ങളുടെ പേരുപയോഗിച്ച് തട്ടിപ്പ് നടത്തുന്നതറിഞ്ഞ് പരാതി നൽകുകയായിരുന്നു. ഇടപാടുകാരെന്ന വ്യാജേന സൈബർ പോലീസ് പ്രതിയെ ബന്ധപ്പെടുകയും വലയിലാക്കുകയുമായിരുന്നു.

  പീച്ചി കസ്റ്റഡി മർദ്ദനം: എസ്.ഐ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടും നടപടിയില്ല

Story Highlights: Man arrested for scamming Gulf Malayalis by offering time with actresses

Related Posts
കൊച്ചിയിൽ വെർച്വൽ അറസ്റ്റ്; 2.88 കോടി തട്ടിയെടുത്ത കേസിൽ പ്രത്യേക സംഘം
Virtual Arrest Fraud

കൊച്ചിയിൽ വെർച്വൽ അറസ്റ്റ് ഭീഷണി മുഴക്കി 2.88 കോടി രൂപ തട്ടിയെടുത്ത കേസിൽ Read more

കൊച്ചിയിൽ വെർച്വൽ അറസ്റ്റിലൂടെ 2 കോടി 88 ലക്ഷം രൂപ തട്ടി
Virtual Arrest Scam

കൊച്ചിയിൽ വെർച്വൽ അറസ്റ്റിന്റെ പേരിൽ വൻ തട്ടിപ്പ്. മട്ടാഞ്ചേരി സ്വദേശിനിയായ 59കാരിയിൽ നിന്ന് Read more

വൈറ്റില പാലത്തിൽ കാർ ഓട്ടോയിലിടിച്ച് അപകടം; ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്ക്
Vyttila car accident

കൊച്ചി വൈറ്റില പാലത്തിൽ കാർ ഓട്ടോയിലിടിച്ച് അപകടം. അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ Read more

  കൊച്ചിയിൽ വെർച്വൽ അറസ്റ്റിലൂടെ 2 കോടി 88 ലക്ഷം രൂപ തട്ടി
കൊച്ചിയിൽ ലഹരിമരുന്ന് കേസിൽ നാല് പേർ പിടിയിൽ
Kochi drug case

കൊച്ചിയിൽ ലഹരിമരുന്ന് കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡൻസാഫ് സംഘം Read more

കെസിഎല്ലിൽ കൊച്ചിക്ക് വിജയം; കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെതിരെ മൂന്ന് വിക്കറ്റിന് ജയം
KCL Kochi Blue Tigers

കെസിഎല്ലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ തോൽപ്പിച്ചു. ആദ്യം ബാറ്റ് Read more

വാണിജ്യ സിലിണ്ടർ വില കുറഞ്ഞു; പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ
commercial cylinder price

വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 51 രൂപ 50 പൈസയുടെ കുറവ് വരുത്തി. പുതിയ Read more

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീല പ്രചാരണം; ലീഗ് നേതാവ് അറസ്റ്റിൽ
Pinarayi Vijayan case

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹമാധ്യമങ്ങളിൽ അശ്ലീല പ്രചാരണം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിലായി. Read more

  പാതിവില തട്ടിപ്പ് കേസ്: പ്രത്യേക സംഘത്തെ പിരിച്ചുവിട്ട് സർക്കാർ
നടൻ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ; കൊച്ചിയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Rajesh Keshav health

നടനും അവതാരകനുമായ രാജേഷ് കേശവ് കൊച്ചിയിൽ ഒരു പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിൽ. അദ്ദേഹത്തെ Read more

കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ സിനിമാ നടിക്കും പങ്കെന്ന് സൂചന; മൂന്ന് പേർ റിമാൻഡിൽ
Kochi kidnapping case

കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ സിനിമാ നടിക്കും പങ്കുണ്ടെന്ന സൂചന. എറണാകുളം Read more

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ കേരള പോലീസ്; ഒരു മണിക്കൂറിനകം സൈബർ സെല്ലിൽ അറിയിക്കുക
online fraud alert

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ കേരള പോലീസ് മുന്നറിയിപ്പ് നൽകി. തട്ടിപ്പിനിരയായാൽ ഉടൻ 1930 Read more

Leave a Comment