
കുവൈത്ത് സാല്മിയയിൽ ആംബുലന്സ് മോഷ്ടിക്കാന് ശ്രമിച്ച യുവാവ് അറസ്റ്റില്. സംഭവത്തിൽ 27 വയസുകാരനായ കുവൈത്ത് പൗരനാണ് അറസ്റ്റിലായത്.
പൊലീസ് പ്രതിയെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പൊലീസ് സ്റ്റേഷന് മുന്നില് ആംബുലൻസ് നിർത്തിയിട്ട ശേഷം പാരാമെഡിക്കല് ജീവനക്കാര് ഒരു കേസ് സംബന്ധമായ നടപടിക്രമങ്ങള്ക്കായി പോലീസ് സ്റ്റേഷന് അകത്തേക്ക് കയറിയ സമയം ആംബുലന്സില് കയറിയ പ്രതി വാഹനം ഓടിച്ച് പോവുകയായിരുന്നു.
വിവരമറിഞ്ഞ പൊലീസ് സംഘം പ്രതിയെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.എന്നാൽ യുവാവ് സ്വബോധത്തിലായിരുന്നില്ല എന്നാണ് അറബ് ടൈംസ് റിപ്പോര്ട്ടില് നിന്നും വ്യക്തമാകുന്നത്.
Story highlight : Man arrested for trying to steal ambulance.