സുകുമാരിയുടെ സ്മരണയ്ക്കായി കന്യാകുമാരിയിൽ മൾട്ടി മീഡിയ സ്കൂൾ; ശിലാസ്ഥാപനം നിർവഹിച്ച് മമ്മൂട്ടി

Anjana

Sukumari Memorial Film School

കന്യാകുമാരിയിലെ നൂറുൽ ഇസ്ലാം സെന്റർഫോർ ​ഹയർ എഡ്യുക്കേഷനിൽ (നിഷ്) മലയാള സിനിമയുടെ പ്രിയങ്കരിയായ നടി സുകുമാരിയുടെ സ്മരണയ്ക്കായി ആദ്യത്തെ മൾട്ടി മീഡിയ ആന്റ് ഫിലിം ടെക്നോളജി സ്കൂൾ തുറക്കുന്നു. സുകുമാരിയുമായുള്ള ഹൃദയബന്ധത്തിന്റെ ഓർമകൾ പങ്കുവച്ചുകൊണ്ട് നടൻ മമ്മൂട്ടി ശിലാസ്ഥാപനം നിർവഹിച്ചു. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെ മൾട്ടിമീഡിയ ലാബുകൾ, ഡബ്ബിംഗ് തീയേറ്ററുകൾ, മൾട്ടി പ്ലക്സ് തിയേറ്റർ തുടങ്ങിയവ ഉൾപ്പെട്ട ഈ വിദ്യാഭ്യാസസ്ഥാപനം സുകുമാരിയുടെ പേരിൽ അറിയപ്പെടും. ഇതോടൊപ്പം പത്മശ്രീ സുകുമാരി മ്യൂസിയവും സജ്ജമാകും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സുകുമാരിക്ക് ലഭിച്ച അംഗീകാരങ്ങളും പുരസ്കാരങ്ങളും ഇനി ഈ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. തെക്കൻ തിരുവിതാംകൂർ മലയാള സിനിമയ്ക്ക് സമ്മാനിച്ച ലളിത, പത്മിനി, രാ​ഗിണിമാരുടെ പരമ്പരയിൽപെട്ട സുകുമാരിയുടെ വേരുകൾ കന്യാകുമാരിക്കടുത്തുള്ള നാ​ഗർകോവിലിലാണ്. നിഷിന്റെ മാതൃസ്ഥാപനമായ നിംസ് ആശുപത്രിയെ സ്വന്തം വീടുപോലെ കണ്ട സുകുമാരിയുമായി നിഷിന് അറ്റുപോകാത്ത ആത്മബന്ധമാണുള്ളത്. സ്കൂളിന്റെയും മ്യൂസിയത്തിന്റെയും ശിലാസ്ഥാപനം നിർവഹിച്ച മമ്മൂട്ടിയും ഈ ബന്ധത്തിന്റെ തുടക്കത്തിൽ നിർണായക പങ്കുവഹിച്ചു.

മമ്മൂട്ടിയും നിംസ് ഹാർട്ട് ഫൗണ്ടേഷനും ചേർന്നുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയാ പദ്ധതിയായ ഹാർട്ടു-ടു-ഹാർട്ട് പദ്ധതിയിലൂടെയാണ് സുകുമാരിയും നിംസും തമ്മിലുള്ള ബന്ധം ആരംഭിച്ചത്. ഗുരുതരമായ ഹൃദ്രോ​ഗം ബാധിച്ച സുകുമാരിക്ക് നിംസിൽ വച്ച് വിജയകരമായി ആൻജിയോപ്ലാസ്റ്റി നടത്തി. പിന്നീട് ഹൃദയത്തിന്റെ പ്രവർത്തനം മോശമായപ്പോൾ വീണ്ടും ശസ്ത്രക്രിയ നടത്തി. അതിന്ശേഷം കുറച്ചു നാൾ സുകുമാരി നിംസിൽ തന്നെയായിരുന്നു. തനിക്ക് ലഭിച്ച അം​ഗീകാരങ്ങളും പുരസ്കാരങ്ങളും നിംസിന്റെ മേൽനോട്ടത്തിൽ സൂക്ഷിക്കണമെന്ന ആ​ഗ്രഹം അവർ പങ്കുവച്ചത് ആ നാളുകളിലാണ്. ‘എന്റെ കുടുംബത്തിലെ മൂത്തമകൻ’ എന്ന് സുകുമാരി വിശേഷിപ്പിച്ച മമ്മൂട്ടിയുടെ കൈകളിലൂടെ അവരുടെ ഓർമകൾ തുടിക്കുന്ന വിദ്യാലയത്തിനും മ്യൂസിയത്തിനും ആദ്യശിലയിടുമ്പോൾ അതിലെവിടെയോ ഇന്നും മിടിക്കുന്ന ഒരു മാതൃഹൃദയവുമുണ്ട്.

  മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ: ആതുരസ്ഥാപനങ്ങൾക്ക് വീൽചെയറുകൾ വിതരണം ചെയ്തു

Story Highlights: Mammootty lays foundation stone for Sukumari Memorial Film School and Museum in Kanyakumari

Related Posts
മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ: ആതുരസ്ഥാപനങ്ങൾക്ക് വീൽചെയറുകൾ വിതരണം ചെയ്തു
Care and Share Foundation

വയനാട്ടിലെ തപോവനം കെയർ ഹോമിൽ വെച്ച് കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ വീൽചെയർ Read more

  ദുബായി ഫിലിം ഫെസ്റ്റിൽ റോട്ടൻ സൊസൈറ്റിക്ക് മികച്ച കഥയ്ക്കുള്ള പുരസ്കാരം
കന്യാകുമാരിയിൽ തിരുനാൾ ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് നാലുപേർ മരിച്ചു
Kanyakumari Electrocution

കന്യാകുമാരിയിലെ പുത്തന്തുറൈ സെന്റ് ആന്റണീസ് ദേവാലയത്തിലെ തിരുനാൾ ആഘോഷത്തിനിടെ നാലുപേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. Read more

ബസൂക്കയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി; ഏപ്രിൽ 10 ന് റിലീസ്
Bazooka

മമ്മൂട്ടി നായകനായ ബസൂക്കയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ആക്ഷൻ രംഗങ്ങൾ നിറഞ്ഞ പോസ്റ്റർ Read more

മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിലെ അനുഭവം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ
Kunchacko Boban

മമ്മൂട്ടി, മോഹൻലാൽ, മഹേഷ് നാരായണൻ എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രത്തിലെ തന്റെ അനുഭവത്തെക്കുറിച്ച് Read more

മമ്മൂട്ടി കമ്പനിയുടെ ‘കളങ്കാവ’ലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
Kalankaval

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് 'കളങ്കാവൽ'. ജിതിൻ കെ. ജോസ് Read more

ഇട്ടിക്കോരയിൽ മമ്മൂട്ടി മാത്രം മതി: ടി.ഡി. രാമകൃഷ്ണൻ
Ittikkora movie

ടി.ഡി. രാമകൃഷ്ണന്റെ നോവലായ 'ഇട്ടിക്കോര'യുടെ സിനിമാ രൂപാന്തരത്തിൽ മമ്മൂട്ടിയെ മാത്രമേ നായകനായി കാണാൻ Read more

മമ്മൂട്ടി ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ലെ പുതിയ ഗാനം പുറത്ത്
Mammootty's Dominic and The Ladies Purse

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘ഡൊമിനിക് ആൻഡ് ദ Read more

മമ്മൂട്ടിയും ഓസ്ട്രേലിയൻ മന്ത്രിയും: ഒരു അപൂർവ്വ കൂടിക്കാഴ്ച
Mammootty

ഓസ്ട്രേലിയയിലെ ഇന്ത്യൻ വംശജനായ മന്ത്രി ജിൻസൺ ആന്റോ ചാൾസ് കൊച്ചിയിൽ ചിത്രീകരണം നടക്കുന്ന Read more

ഓസ്ട്രേലിയന്‍ മന്ത്രി മമ്മൂട്ടിയെ കണ്ടു; ഓസ്ട്രേലിയയിലേക്ക് ക്ഷണം
Mammootty

ഓസ്ട്രേലിയയിലെ ഇന്ത്യന്‍ വംശജനായ മന്ത്രി ജിന്‍സണ്‍ ആന്റോ ചാര്‍ള്‍സ് കൊച്ചിയില്‍ വെച്ച് മമ്മൂട്ടിയെ Read more

Leave a Comment