Headlines

Business News, Kerala News, Tech

കോഴിക്കോട് സ്വദേശിയുടെ എഐ കമ്പനി എന്‍വീഡിയ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

കോഴിക്കോട് സ്വദേശിയുടെ എഐ കമ്പനി എന്‍വീഡിയ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

കോഴിക്കോട് സ്വദേശിയായ അരുണ്‍ പൊരുളിയുടെ എഐ കമ്പനിയായ സൂപ്പര്‍ എഐ, എന്‍വീഡിയ സ്റ്റാര്‍ട്ട് അപ്പ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതിന് മെച്ചപ്പെട്ട ആശയവിനിമയ സംവിധാനങ്ങള്‍ വികസിപ്പിക്കുന്ന എഐ പ്രൊഡക്ട് ആണ് സൂപ്പര്‍ എഐ. എന്‍വീഡിയയുടെ സ്റ്റാര്‍ട്ടപ്പ് ഇന്‍സെപ്ഷന്‍ പദ്ധതിയില്‍ ഇടംപിടിച്ചിരിക്കുകയാണ് ഈ സ്റ്റാര്‍ട്ടപ്പ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്‍വീഡിയ സ്റ്റാര്‍ട്ടപ്പ് ഇന്‍സെപ്ഷന്‍ എന്നത് AI, ഡാറ്റാ സയന്‍സ് മേഖലകളില്‍ സമാനതകളില്ലാത്ത സാങ്കേതികവിദ്യ വികസിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്ന ലോക പ്രശസ്തമായ സംരംഭമാണ്. ഈ പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എന്‍വീഡിയയുടെ സാങ്കേതിക സഹായങ്ങള്‍, ഡേറ്റാ സയന്‍സ്, മെഷിന്‍ ലേണിംഗ്, ഡീപ് ലേര്‍ണിംഗ്, ഐ.ഒ.ടി, റോബോട്ടിക്‌സ്, നൂതന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സപ്പോര്‍ട്ട് എന്നിവ ലഭിക്കും. കൂടാതെ, ക്രെഡിറ്റുകള്‍, വിസി ഫണ്ടിങ് സപ്പോര്‍ട്ട്, എലൈറ്റ് മെമ്പര്‍ഷിപ്പ് എന്നിവയും ലഭിക്കും.

സൂപ്പര്‍ എഐ (ZuperAI) എന്നത് പ്രകൃതിദുരന്തങ്ങളില്‍ ആശയവിനിമയത്തിനും ദുരന്തനിര്‍വഹണത്തിനും വേണ്ടി സ്വയമേവ പ്രവര്‍ത്തിക്കുന്ന AI സാങ്കേതികവിദ്യയാണ്. കേരളത്തിലെ പ്രളയ ദുരന്തം, COVID കാലഘട്ടം, നിപാ വൈറസ് പടര്‍ന്നുപിടിച്ച സമയം എന്നിവയില്‍ അരുണ്‍ പെരൂളിയുടെ സ്റ്റാര്‍ട്ടപ്പുകള്‍ സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. NVIDIA Inception പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിലൂടെ കൂടുതല്‍ പുതിയ AI ആശയവിനിമയ സംവിധാനങ്ങള്‍ വികസിപ്പിക്കാനും, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കുമെന്ന് സ്ഥാപകനും CEO യുമായ അരുണ്‍ പെരൂളി പ്രതീക്ഷ പ്രകടിപ്പിച്ചു.

Story Highlights: Malayali’s AI company ZuperAI selected for NVIDIA Inception startup program

More Headlines

മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്

Related posts

Leave a Reply

Required fields are marked *