മാർച്ച് മാസത്തിൽ റിലീസ് ചെയ്ത സിനിമകളുടെ കളക്ഷൻ കണക്കുകൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തുവിട്ടു. പതിനഞ്ച് സിനിമകളിൽ ഭൂരിഭാഗവും വൻ നഷ്ടത്തിലാണെന്നാണ് റിപ്പോർട്ട്. ലാഭം നേടിയ ഒരേയൊരു ചിത്രം എമ്പുരാൻ മാത്രമാണ്.
അഞ്ച് ദിവസം കൊണ്ട് 24 കോടി രൂപയാണ് എമ്പുരാൻ നേടിയത്. 175.65 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. എമ്പുരാന്റെ അഞ്ചു ദിവസത്തെ കളക്ഷൻ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.
മാർച്ച് മാസത്തിൽ റിലീസ് ചെയ്ത സിനിമകളിൽ അഞ്ചെണ്ണം മാത്രമാണ് ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. അഭിലാഷം, എമ്പുരാൻ, വടക്കൻ, ഔസേപ്പിന്റെ ഒസ്യത്ത്, പരിവാർ എന്നിവയാണ് പ്രദർശനം തുടരുന്ന ചിത്രങ്ങൾ. ആറ് സിനിമകളുടെ കളക്ഷൻ ഒരു ലക്ഷം രൂപയിൽ താഴെയാണെന്നും റിപ്പോർട്ടുണ്ട്.
85 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ആരണ്യം എന്ന ചിത്രത്തിന് 22000 രൂപ മാത്രമാണ് കളക്ഷൻ ലഭിച്ചത്. ഫെബ്രുവരി മാസത്തിലും സമാനമായ അവസ്ഥയായിരുന്നു. പതിനേഴ് സിനിമകൾ റിലീസ് ചെയ്ത ഫെബ്രുവരിയിൽ 75.23 കോടി രൂപ മുടക്കിയ ചിത്രങ്ങൾക്ക് വെറും 23.55 കോടി രൂപ മാത്രമാണ് തിരിച്ചുകിട്ടിയത്.
Story Highlights: Malayalam film producers faced losses in March, with only Empuraan making a profit, according to the Producers Association’s theatre collection report.