ചലച്ചിത്രതാരവും റേഡിയോ ജോക്കിയുമായ മീര നന്ദൻ വിവാഹിതയായി. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജുവാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. കൊച്ചി എളമക്കര സ്വദേശിനിയായ മീരയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത് സംവിധായകൻ ലാൽജോസാണ്. ‘മുല്ല’ എന്ന ചിത്രത്തിലൂടെയായിരുന്നു അവരുടെ അരങ്ങേറ്റം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
മാട്രിമോണിയൽ സൈറ്റിലൂടെയാണ് മീരയും ശ്രീജുവും പരിചയപ്പെട്ടത്. മാതാപിതാക്കൾ തമ്മിൽ സംസാരിച്ചശേഷം, ശ്രീജു മീരയെ കാണാൻ ദുബായിലെത്തി. ‘മുല്ല’യ്ക്ക് മുൻപ് മീര ഗായികയായും ആർജെ ആയും പ്രവർത്തിച്ചിരുന്നു. ‘പുതിയ മുഖം’ എന്ന ചിത്രത്തിൽ പ്രിഥ്വിരാജിനൊപ്പമുള്ള വേഷവും ശ്രദ്ധേയമായിരുന്നു. നിലവിൽ ദുബായിലാണ് മീര നന്ദൻ താമസിക്കുന്നത്.