സിറാജിനെപ്പോലെയുള്ള ‘സൈക്കോകൾ’ എന്തുകൊണ്ട് ആവർത്തിക്കുന്നു…????

നിവ ലേഖകൻ

Updated on:

Malappuram home birth death

സിറാജിനെ പോലെയുള്ളവരെ വളർത്തുന്നത് ഇവിടത്തെ സിസ്റ്റം തന്നെയല്ലേ…??
ഇനിയെന്നാണ് ഇവർക്കൊക്കെ നേരം വെളുക്കുക..???
മന്ത്രവാദവും ചില പ്രാകൃത ചിന്തകളും മാത്രം ഒപ്പം കൂട്ടി സിദ്ധ വൈദ്യത്തിൽ വിശ്വസിച്ചിരുന്നൊരാൾ, ചുട്ട കോഴിയെ പറപ്പിക്കുമെന്ന് വീമ്പ് പറഞ്ഞിരുന്നൊരാൾ, തന്റെ ഭാര്യയും മക്കളും തന്റെ മാത്രം ആജ്ഞാനുവർത്തികളായി ജീവിക്കണമെന്ന് ചട്ടമുണ്ടായിരുന്നൊരാൾ, കുട്ടികൾ സ്കൂളിൽ പോകുമെങ്കിലും ഒരു പരിധിയിൽ കവിഞ്ഞാരോടും കൂട്ടു കൂടാനോ സംസാരിക്കാനോ പാടില്ലയെന്ന് വിലക്കിയിരുന്നൊരാൾ, വാടകയ്ക്ക് താമസിക്കുന്ന വീടിനു ചുറ്റുമുള്ള അയൽക്കാരോട് കുടുംബ സമേതം അകലം പാലിച്ചിരുന്നൊരൾ; എല്ലാത്തിനുമപ്പുറം തന്റെ ഭാര്യയുടെ അഞ്ചാമത്തെ പ്രസവം വീട്ടിൽ നടത്താൻ തീരുമാനിച്ചൊരാൾ. ഫലമോ അഞ്ചാമത്തെ പ്രസവാനന്തരം ഭാര്യ മരണത്തിനു കീഴടങ്ങി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

താൻ അനുവർത്തിച്ചു പോന്ന മന്ത്രവാദത്തിനോ വിശ്വാസങ്ങൾക്കോ ഭാര്യയെ രക്ഷിക്കാനായില്ല. ഇത്രയേറെ സങ്കീർണതയിലൂടെ അഞ്ചാമത്തെ പ്രസവം കടന്നു പോകുമെന്ന് മുൻകൂട്ടി അറിയാനോ കഴിഞ്ഞില്ല. മലപ്പുറം ചട്ടിപ്പാറയിൽ വീട്ടിൽ പ്രസവിച്ച സ്ത്രീ മരിച്ച സംഭവത്തിലെ വില്ലൻ ഭർത്താവ് സിറാജ് ആണെന്ന് നിസംശസയം പറയേണ്ടി വരും. വെറും വില്ലൻ അല്ല, പച്ചയ്ക്ക് അയാളെ കൊലപാതകി എന്ന് തന്നെ വിളിക്കേണ്ടി വരും.

എട്ട് മാസത്തോളം ഒരു സ്ത്രീ ബഹിരാകാശ നിലയത്തിൽ തങ്ങിയ ശേഷം ലോകത്തെ ഞെട്ടിക്കുന്ന വിലപ്പെട്ട അറിവുകളുമായി ഭൂമിയിലേക്ക് മടങ്ങിയെത്തിയിട്ട് അധിക കാലം ആയിട്ടില്ല. ആ സ്ത്രീ ജനിച്ച അതേ രാജ്യത്താണ് ശാസ്ത്രത്തെ തിരസ്കരിച്ച് അന്ധവിശ്വത്തെ ഒപ്പം കൂട്ടിയൊരാൾ ഇനിയും ഏറെക്കാലം ജീവിക്കേണ്ട അഞ്ച് കുട്ടികൾക്ക് മാതൃ സ്നേഹം വാരി വിളമ്പേണ്ട ഒരു സ്ത്രീയെ ഈ ഭൂമുഖത്ത് നിന്ന് ദയയില്ലാതെ പറഞ്ഞയച്ചത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇന്ത്യ പോലൊരു രാജ്യത്ത് ഭാവിയിലെങ്കിലും ഒറ്റപ്പെട്ട സംഭവമായി ഇതു മാറുമെന്ന് പ്രത്യാശിക്കാനും വയ്യ. കാരണം അത്രമേൽ മലീമസമായിരിക്കുന്നു ഈ രാജ്യം. ഇവിടെ ചിലരുടെ വിശ്വാസങ്ങൾ, മുൻഗണനകൾ, ചിന്തകൾ, ഭാവനകളൊക്കെയും.

സംഭവ ദിവസം വൈകിട്ട് ആറിനാണ് സിറാജിന്റെ ഭാര്യ പ്രസവിക്കുന്നത്. ഒൻപത് മണിയോടെ മരണം സംഭവിച്ചു. അത് സിറാജും അറിഞ്ഞു. ആറ് മണി മുതൽ ഒൻപത് മണി വരെയുള്ള മൂന്ന് മണിക്കൂറുകൾ; സിറാജിന്റെ ഭാര്യ അസ്മ ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് വല്ലാതെ ആഗ്രഹിച്ചിരുന്ന മണിക്കൂറുകൾ, ജീവനു വേണ്ടി പിടഞ്ഞ നിമിഷങ്ങൾ. ഈ സമയത്ത് പോലും ഒരു ആംബുലൻസ് വിളിച്ച്, അല്ലെങ്കിൽ തന്റെ ബെൻസ് കാറിൽ, പോട്ടെ ഒരു ഓട്ടോ റിക്ഷ വിളിച്ചു പോലും തന്റെ ഭാര്യയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചില്ലയാൾ. ഇതിനിടെ വാട്ട്സാപ്പിൽ അഞ്ചാമത്തെ കുഞ്ഞ് ജനിച്ചുവെന്ന് സിറാജ് സ്റ്റാറ്റസ് ഇട്ടതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതു ശരിയാണെങ്കിൽ ‘കുഞ്ഞുങ്ങളെ ഉണ്ടാക്കി തന്റെ മന്ത്രവാദവും അന്ധവിശ്വാസങ്ങളും പിന്തുടരുന്ന പിൻഗാമികളെ സൃഷ്ടിക്കുന്നതിൽ മാത്രം ആനന്ദം കണ്ടെത്തുന്നൊരു സൈക്കോ’ ആണയാൾ.

  രാജ്യത്ത് പിടക്കപ്പെട്ടതിൽ കര മാർഗമുള്ള രണ്ടാമത്തെ ഏറ്റവും വലിയ കഞ്ചാവ് കടത്ത്; മൂന്ന് പ്രതികൾ കഠിന തടവും 1.5 ലക്ഷം വീതം പിഴയും

എന്തുകൊണ്ട് ഇന്ത്യ പോലൊരു രാജ്യത്ത് ഇത്രയധികം അന്ധവിശ്വാസികളും സൈക്കോകളും ഉണ്ടാകുന്നു. കാരണം സിംപിൾ ഇവിടത്തെ സിസ്റ്റം അതിനു നൽകുന്ന അകാരണമായ പിന്തുണ. അതൊരിക്കലും ജന ഹിതം അറിഞ്ഞുള്ള വിട്ടുവീഴ്ചകളല്ല, ശാസ്ത്രത്തിനും യുക്തിയ്ക്കും എതിരെ നിർത്താൻ പറ്റുന്ന എന്തിനെയും പ്രോത്സാഹിപ്പിക്കാൻ മാത്രം ഒളിഞ്ഞും തെളിഞ്ഞും കുട പിടിക്കുന്ന ഒരു ഭരണകൂടമാണ് ഇവിടെയുള്ളത്. ക്ഷേത്രങ്ങളെയും പള്ളികളെയും ‘ഏത് മതത്തിലും വിശ്വസിക്കാം, അല്ലെങ്കിലും വിശ്വസിക്കാതിരിക്കാ’മെന്ന മൗലികാവകാശങ്ങളുടെ ശ്രേണിയിൽപ്പെടുത്തി നിലനിർത്തണം. കാരണം അതൊരു സംസ്കാരത്തിന്റെ ഭാഗമാണ്. അതിനുമപ്പുറം അന്ധതയിലേക്ക് തള്ളിയിടാൻ പാകത്തിനൊരു സിസറ്റം ഇവിടെയുണ്ട്.

പരീക്ഷ നന്നായെഴുതാൻ പേന പൂജിച്ചോ വെഞ്ചരിച്ചോ വാങ്ങുന്നതിൽ നിന്ന് തുടങ്ങുന്നു അന്ധ വിശ്വാസങ്ങൾ. നല്ല ജോലി കിട്ടാൻ, കല്യാണം നടക്കാൻ, കുഞ്ഞുങ്ങളുണ്ടാകാൻ ഒക്കെ എത്രയോ കുറുക്കു വഴികൾ. നന്നായി പഠിക്കാനൊന്നു ശ്രമിച്ചാൽ പോരേ പരീക്ഷ നന്നായെഴുതാൻ; ‘അതെ’ എന്നു തന്നെയാണുത്തരം. എന്നാലും പേനയിൽ എന്തെങ്കിലുമൊക്കെ കാണിച്ചു കൂട്ടണം. ചിലർ അതിനെ ആത്മവിശ്വാസത്തിനായുള്ള ഒരു വഴി മാത്രമായി കാണുന്നു. അതിൽ കുഴപ്പമില്ല. മറ്റു ചിലരോ അത്രയും ചെറിയ പ്രായത്തിൽ പേനയിൽ കാട്ടിക്കൂട്ടുന്നതിനെ വലിയൊരു കാര്യമായി കാണുന്നു. നല്ല ജോലി കിട്ടാനും നന്നായി പഠിച്ചാൽ മതി, അല്ലെങ്കിൽ മത്സര പരീക്ഷകള്ക്കു വേണ്ടി നന്നായി പ്രിപ്പെയർ ചെയ്താൽ മതി; അതിനു മാത്രം കോച്ചിങ് സ്ഥാപനങ്ങൾ നമ്മുടെ നാട്ടിലുണ്ടെന്ന യാഥാർഥ്യം പോലും ചിലർ മറുന്നു പോകുന്നു.

  അക്ഷയ ലോട്ടറി AK 695: ഇന്ന് ഫലം പുറത്തുവരും

ഒരുപാട് ഡിമാൻഡുകളും ചോയ്സുകളും അനാവശ്യമായി കുത്തി നിറയ്ക്കാതെ ഇരുന്നാൽ കല്യാണമൊക്കെ നടന്നോളും. രക്ഷിതാക്കൾ കല്യാണം കഴിക്കേണ്ടവരെ അവരുടെ വഴിക്കു വിട്ടാലും പ്രശ്നങ്ങൾ ഒരു പരിധി വരെ തീരും. പിന്നെ കുഞ്ഞുങ്ങൾ ഉണ്ടാകാത്തത്, അത് തീർത്തും പേഴ്സണലാണ്. ആധുനിക ചികിത്സാ രീതികൾ പലതും വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത് അവലംബിക്കാം. ഇനി അവിടെയും പ്രതീക്ഷയില്ലെങ്കിൽ കുഞ്ഞിനെ ദത്തെടുക്കാം. അവിടെയും പ്രാർഥനയും അന്ധ വിശ്വാസങ്ങളും വെറുതെ കൊണ്ടു നടക്കേണ്ടതുണ്ടോ. ‘ഇല്ലെ’ന്നുള്ള ഉത്തരമായിരിക്കും പലരും പറയുക. പക്ഷെ അതിൽ പലർക്കും അതിനോട് യോജിപ്പില്ലെന്നതാണ് യാഥാർഥ്യം.

‘ചുട്ടക്കോഴിയെ പറപ്പിക്കുന്നു’വെന്ന് അവകാശപ്പെടുന്ന സിറാജിനെ പോലെയുള്ള സൈക്കോകൾ മാത്രമല്ല, സ്വർണ നാണയം തുപ്പുന്ന, ശൂന്യതയിൽ നിന്ന് ഭസ്മം എടുത്ത് വിതറുന്ന വായുവിൽ നിന്ന് തീയെടുത്ത് മെഴുകുതിരി തെളിയ്ക്കുന്നവരും ഇവിടെയുണ്ട്. അതൊക്കെ മാറേണ്ടതല്ലേ. ‘ഇതൊക്കെ ഈ നൂറ്റാണ്ടിലോ’യെന്ന് അതിശയോക്തിയോടെ ചോദിക്കുമ്പോൾ ‘ഇതൊക്കെ ഈ നൂറ്റാണ്ടി’ലുമുണ്ടെന്നോർത്ത് ലജ്ജിക്കണം. ലജ്ജിച്ചു തല താഴ്ത്തണം. കാരണമെന്തെന്നോ ഇങ്ങനെ പോയാൽ ഇത്തരത്തിൽ കൊല്ലപ്പെട്ടവരുടെ, ജീവൻ പൊലിഞ്ഞവരുടെ കണ്ണീർക്കഥകൾ മാത്രമാകും നമ്മുടെ വരും തലമുറയ്ക്ക് പറഞ്ഞു കൊടുക്കാൻ കഴിയുക. അതിനോളം വലിയ ദ്രോഹം അടുത്ത തലമുറയോട് നമുക്ക് ചെയ്യാനുണ്ടോ..??

Story Highlights: A woman died after giving birth at home in Malappuram, Kerala, due to her husband’s insistence on home delivery and his belief in superstitious practices.

Related Posts
ബത്തേരിയിൽ എടിഎം തട്ടിപ്പ്: രണ്ട് കാഷ് ഓപ്പറേറ്റീവുകൾ അറസ്റ്റിൽ
ATM fraud

ബത്തേരിയിലെ കേരള ഗ്രാമീൺ ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് 28 ലക്ഷം രൂപ തട്ടിയെടുത്ത Read more

വീട്ടിൽ പ്രസവം; യുവതി മരിച്ചു; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
Malappuram home birth death

മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. ഭർത്താവ് സിറാജുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തു. Read more

എം.എ. ബേബിക്ക് എ.കെ.ജി സെന്ററിൽ ഗംഭീര സ്വീകരണം
M.A. Baby

സിപിഐഎം ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ എം.എ. ബേബിക്ക് എ.കെ.ജി സെന്ററിൽ വച്ച് ഗംഭീര Read more

  കരുനാഗപ്പള്ളി കൊലപാതകം: പ്രതി അലുവ അതുലിന്റെ വീട്ടിൽ നിന്ന് എയർ പിസ്റ്റൾ കണ്ടെത്തി
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: 263 പോളിംഗ് ബൂത്തുകൾ സജ്ജം
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് 263 പോളിംഗ് ബൂത്തുകൾ സജ്ജമാക്കി. 59 പുതിയ ബൂത്തുകളും ഇതിൽ Read more

ഐ ബി ഉദ്യോഗസ്ഥയുടെ മരണം: അന്വേഷണം ഊർജിതം
IB officer death

ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ വിശദമായ അന്വേഷണം നടക്കുന്നു. പ്രതിയുടെ മൊബൈൽ ഫോൺ Read more

ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാന വ്യാപകമായി റെയ്ഡ്; 181 പേർ അറസ്റ്റിൽ
Operation D-Hunt

സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 181 പേർ അറസ്റ്റിലായി. വിവിധയിനം നിരോധിത Read more

ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി ഒളിവിൽ; അന്വേഷണം ഊർജിതം
IB officer suicide

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതി ഒളിവിലാണ്. മൂന്ന് ലക്ഷം രൂപയോളം Read more

വെള്ളാപ്പള്ളിയുടെ പരാമർശത്തിന് മറുപടിയുമായി പി.കെ ബഷീർ എംഎൽഎ
Vellappally Natesan

വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമർശത്തിന് മറുപടിയുമായി പി.കെ ബഷീർ എംഎൽഎ. മുസ്ലിം ലീഗിന്റെ Read more

വീട്ടുപ്രസവം: യുവതി മരിച്ചു; ഭർത്താവിനെതിരെ കേസ്
home birth death

മലപ്പുറത്ത് വീട്ടുപ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ഭർത്താവിനെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി. അമിത Read more

ആശാ വർക്കേഴ്സിന്റെ സമരം: തൊഴിൽ മന്ത്രിയുമായി ചർച്ച
Asha workers strike

സമരം 57-ാം ദിവസത്തിലേക്ക് കടന്നതിനെ തുടർന്ന് ആശാ വർക്കേഴ്സ് തൊഴിൽ മന്ത്രി വി Read more