മലങ്കര സഭയിലെ സമാന്തര ഭരണനീക്കങ്ങളെ ചൊല്ലി രാഷ്ട്രീയ കോളിളക്കം. ഓർത്തഡോക്സ് സഭയുടെ മാനേജിങ് കമ്മിറ്റി യോഗം സംസ്ഥാന സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സുപ്രീം കോടതി വിധി ലംഘിച്ച് യാക്കോബായ സഭയിലെ പുതിയ കാതോലിക്കായുടെ വാഴിക്കലിന് പിന്തുണ നൽകിയെന്നും ഒരു ശെമ്മാശനെപ്പോലും വാഴിക്കാൻ പാത്രിയർക്കീസ് ബാവയ്ക്ക് അധികാരമില്ലെന്നും ഓർത്തഡോക്സ് സഭ ആരോപിച്ചു.
സഭയുടെ സമദൂര നിലപാട് അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ ചിലർ വീഴുമെന്നും മറ്റു ചിലർ വാഴുമെന്നും ഓർത്തഡോക്സ് സഭ മുന്നറിയിപ്പ് നൽകി. രാഷ്ട്രീയ പാർട്ടികളുമായുള്ള സമദൂര നിലപാട് പുനഃപരിശോധിക്കുമെന്ന സൂചനയും നൽകി.
യാക്കോബായ സഭയിലെ പുതിയ കാതോലിക്കാ വാഴിക്കലിനെ ശക്തമായി എതിർത്ത ഓർത്തഡോക്സ് സഭ, സർക്കാരിന്റെ നിലപാടിനെയും വിമർശിച്ചിരുന്നു. ഈ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ നിലപാടിനെയും സഭാ മാനേജിങ് കമ്മിറ്റി യോഗം വിമർശിച്ചു.
സുപ്രീം കോടതി വിധി അനുസരിച്ച് മലങ്കര സഭയിൽ ഒരു ശെമ്മാശനെപ്പോലും വാഴിക്കാൻ പാത്രിയർക്കീസ് ബാവയ്ക്ക് അവകാശമില്ലെന്ന് മാനേജിങ് കമ്മിറ്റി പ്രമേയത്തിൽ വ്യക്തമാക്കി. സർക്കാരിനെയും പ്രതിപക്ഷത്തെയും വിമർശിച്ചതിനു പിന്നാലെയാണ് രാഷ്ട്രീയ മുന്നറിയിപ്പുമായി ഓർത്തഡോക്സ് സഭ രംഗത്തെത്തിയത്.
Story Highlights: Orthodox Church criticizes Kerala Government and Opposition for supporting parallel administration in Malankara Church.