മാലാ പാർവതിയുടെ കയ്യിൽ നിന്നും ‘വെർച്വൽ അറസ്റ്റ്’ വഴി പണം തട്ടാൻ ശ്രമം

Anjana

Mala Parvathi virtual arrest scam

മധുരയിൽ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടി മാലാ പാർവതിയുടെ കയ്യിൽ നിന്നും ‘വെർച്വൽ അറസ്റ്റ്’ വഴി പണം തട്ടാൻ ശ്രമം നടന്നതായി വെളിപ്പെടുത്തി. കൊറിയർ തടഞ്ഞുവെച്ചിട്ടുണ്ടെന്ന് പറഞ്ഞ് മുംബൈ പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞാണ് പണം തട്ടാൻ ശ്രമിച്ചതെന്നും താരം പറഞ്ഞു.

രാവിലെ 10 മണിക്ക് വന്ന കോളിൽ കൊറിയർ തടഞ്ഞുവെച്ചിരിക്കുന്നു എന്നാണ് പറഞ്ഞത്. മുൻപും സമാനമായ നിലയിൽ കൊറിയർ തടഞ്ഞുവെച്ച സംഭവം ഉണ്ടായിട്ടുണ്ടെന്നും, അന്ന് പൈസ അടയ്ക്കുകയായിരുന്നുവെന്നും മാലാ പാർവതി പറഞ്ഞു. അതുകൊണ്ട് ഇതും സത്യമായിരിക്കുമെന്നാണ് കരുതിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മധുരയില്‍ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് കോള്‍ വന്നത്. രാവിലെ 10 മണിക്കാണ് കോള്‍ വന്നത്. കൊറിയര്‍ തടഞ്ഞുവെച്ചിരിക്കുന്നു എന്ന് പറഞ്ഞാണ് കോള്‍ വന്നത്. മുന്‍പും സമാനമായ നിലയില്‍ കൊറിയര്‍ തടഞ്ഞുവെച്ച സംഭവം ഉണ്ടായിട്ടുണ്ട്. യുകെയില്‍ നിന്ന് ഒരു ഉല്‍പ്പന്നം വരുത്തിയപ്പോള്‍ കസ്റ്റംസ് പിടിച്ചുവെയ്ക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അന്ന് പൈസ അടയക്കുകയായിരുന്നു. അതുകൊണ്ട് ഇതും സത്യമായിരിക്കുമെന്നാണ് കരുതിയത്. കോള്‍ ഉടന്‍ തന്നെ ഒരു കസ്റ്റമര്‍ കെയര്‍ കോളിലേക്ക് കണക്ട് ചെയ്തു. കസ്റ്റ്മര്‍ കെയറില്‍ വിക്രം സിങ് എന്ന ഒരു മനുഷ്യനാണ് കോള്‍ എടുത്തത്. ഇയാള്‍ വളരെ സൗമ്യനായാണ് സംസാരിച്ചത്. അപ്പോള്‍ പാഴ്സല്‍ പിടിച്ചുവെച്ചതിനെ കുറിച്ച് ഞാന്‍ ചോദിച്ചു. അപ്പോള്‍ ശരിയാണെന്ന് മറുതലയ്ക്കലില്‍ നിന്ന് പറഞ്ഞു. നിങ്ങളുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് തയ്വാനിലേക്ക് പാക്കേജ് പോയിട്ടുണ്ട്, അതില്‍ നിയമവിരുദ്ധ സാധനങ്ങളാണ് ഉള്ളതെന്ന് പറഞ്ഞു.

കസ്റ്റമർ കെയറിൽ നിന്നും വിക്രം സിങ് എന്നയാൾ സൗമ്യമായി സംസാരിച്ചു. അന്ധേരിയിൽ നിന്നാണ് പാഴ്സൽ പോയിരിക്കുന്നതെന്നും, അതിൽ അഞ്ച് പാസ്പോർട്ട്, മൂന്ന് ബാങ്ക് ക്രെഡിറ്റ് കാർഡ്, 200 ഗ്രാം എംഡിഎംഎ, ലാപ്പ്ടോപ്പ് എന്നിവയാണ് ഉള്ളതെന്നും പറഞ്ഞു. തുടർന്ന് മുംബൈ ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് പറഞ്ഞ് പ്രകാശ് കുമാർ ഗുണ്ടു എന്നയാൾ വാട്സ്ആപ്പിൽ വിളിച്ചു. മാലാ പാർവതിയുടെ പേരിൽ 12 സംസ്ഥാനങ്ങളിൽ പല ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെന്നും, കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാടും ആയുധ ഇടപാടും നടന്നിട്ടുണ്ടെന്നും ഗൗരവമായി പറഞ്ഞു. എന്നാൽ ഐഡി കാർഡിൽ അശോക സ്തംഭം ഇല്ലാത്ത കാര്യം തിരിച്ചറിഞ്ഞതോടെയാണ് ഇതൊരു തട്ടിപ്പാണെന്ന് മാലാ പാർവതി മനസ്സിലാക്കിയത്.

Story Highlights: Actress Mala Parvathi reveals attempt to extort money through ‘virtual arrest’ scam by impersonators posing as Mumbai police officials

Leave a Comment