ചാവക്കാട് അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വൻ കവർച്ച; സ്വർണ്ണാഭരണങ്ങൾ നഷ്ടമായി

Anjana

Chavakkad Temple robbery

തൃശൂർ ജില്ലയിലെ ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വൻ കവർച്ച നടന്നതായി റിപ്പോർട്ട്. സ്വർണ്ണത്തിന്റെ കിരീടം, ശൂലം, മാല, താലി, സ്വർണ്ണവേൽ എന്നിവയുൾപ്പെടെ ആറ് പവന്റെ സ്വർണാഭരണങ്ങളും, രണ്ട് വെള്ളിക്കുടവും പണവുമാണ് മോഷണം പോയത്. ക്ഷേത്രം കഴകക്കാരനായ സുരേഷാണ് ഇന്ന് രാവിലെ മോഷണ വിവരം ആദ്യം കണ്ടെത്തിയത്. തുടർന്ന് ക്ഷേത്രഭാരവാഹികൾ പൊലീസിനെ വിവരമറിയിച്ചു.

ചാവക്കാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ക്ഷേത്രം ജീവനക്കാരുടെയും ഭാരവാഹികളുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ക്ഷേത്രത്തിലെ ഓഫീസിനുള്ളിലെ അലമാര കുത്തി പൊള്ളിച്ച നിലയിലാണ് കണ്ടെത്തിയത്. ക്ഷേത്ര ഓഫീസിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയതെന്ന് വ്യക്തമായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി ശാസ്‌ത്രീയ പരിശോധന നടത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയതായി അറിയുന്നു. ക്ഷേത്രത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട വിലപിടിപ്പുള്ള സാധനങ്ങൾ കണ്ടെത്താനും കുറ്റവാളികളെ പിടികൂടാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്.

Story Highlights: Robbery at Chavakkad Punna Ayyappa Subrahmanya Temple in Thrissur, gold crown and jewels stolen, police investigation underway

Leave a Comment