കോവിഡ് കാലത്ത് മാനസികാരോഗ്യം നിലനിർത്താനുള്ള കുറുക്കു വഴികൾ

നിവ ലേഖകൻ

Maintaining mental health Covid Doctor Relief

ഒരു വ്യക്തിയുടെ ആരോഗ്യം പൂർണമാവണമെങ്കിൽ ശാരീരികവും മനസികവുമായ ആരോഗ്യം കൈവരിക്കണം. സമ്പൂർണ്ണ ആരോഗ്യം എന്നത് കേവലം ഒരു രോഗമില്ലാത്ത അവസ്ഥയല്ല. അത് ശരീരകവും മാനസികവും സാമൂഹികമായ സ്ഥിതിയെ ആശ്രയിച്ചിരിക്കുന്നു.മനസും ശരീരവും തമ്മിൽ അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു.ശരീരത്തെ ബാധിക്കുന്ന ഏത് അവസ്ഥകളും രോഗങ്ങളും മനസിനെയും ബാധിക്കും. മുഖത്തൊരു പാട് വന്നാൽ അല്ലെങ്കിൽ ഒരു മുഖക്കുരു വന്നാൽ അത് എന്ത് ആസ്വസ്ഥതയാണ് മനസിന് ഉണ്ടാക്കുന്നത്. അതുപോലെതന്നെ ശരീരത്തിനുണ്ടാവുന്ന ഏതൊരു അവസ്ഥയും മനസിനെ ബാധിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ ഓരോവ്യക്തിയിലും അതിന്റെ തോത് കൂടിയും കുറഞ്ഞുമിരിക്കും.ജനിതക ഘടകങ്ങൾ, ജീവിത സാഹചര്യങ്ങൾ, മനോഭാവം, പ്രതിസന്ധികളെ നേരിടുന്ന ശൈലി ഇവയെല്ലാം മാനസിക ആരോഗ്യത്തെ സ്വാധീനിക്കും. ഒരു വ്യക്തിയുടെ മനസിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ വ്യക്തിത്വ സവിശേഷതകൾ, മുൻകാല അനുഭവങ്ങൾ, കാര്യങ്ങളെ നോക്കി കാണുന്ന രീതി എന്നിവയാണ്. ചില വ്യക്തികൾ എല്ലാ കാര്യങ്ങളെയും നിസാരമായി കാണുന്നവരാണ്. എന്തുവന്നാലും തനിക്ക് ഒരു കുഴപ്പവുമില്ലെന്ന് അവർ ചിന്തിക്കുന്നു.മറ്റു ചിലർ ഏതൊരു പ്രശ്നം വന്നാലും ക്ഷമയോടുകൂടി നേരിടും. വേറെ ചിലർ പ്രശ്നങ്ങൾ വന്നാൽ അതിനെ ചെറിയ രീതിയിലോ അല്ലെങ്കിൽ കടുത്ത ഉത്കണ്ഠക്കോ കാരണമാകും .ചിലർ ഏത് പ്രശ്നങ്ങൾക്ക് മുൻപിലും ശാരീരികപരമോ ആരോഗ്യപരമോ തളർന്ന് പോകും.കോവിഡ് നമുക്ക് വലിയ പ്രതിസന്ധിയാണ് തന്നിരിക്കുന്നത്.അത്തരം പ്രതിസന്ധികൾ എന്താണെന്ന് പരിശോധിക്കാം

കോവിഡ് കാലത്തെ മാനസിക പ്രതിസന്ധികൾ

Maintaining mental health Covid Doctor Relief

ചെറുതും വലുതുമായ മാനസിക പ്രശ്നങ്ങൾ കോവിഡ് മൂലം ഉണ്ടാകുന്നു. അമിതമായ ആശങ്ക, ഭയം, വിഷാദം, ഉത്കണ്ഠ എന്നിവയാണ് പ്രധാന കാരണം. രോഗത്തിന്റെ ശാരീരിക പ്രശ്നത്തോടപ്പം മാനസിക പ്രശങ്ങൾ രോഗിയെ കൂടുതൽ സംങ്കീർണതയിലേക്കെത്തിക്കുന്നു.

കോവിഡ് കാലത്ത് രോഗിയെപ്പോലെ മാനസിക പ്രശ്നങ്ങൾ നേരിടുന്നവരാണ് രോഗമില്ലാത്തവരും. ലോക്ഡോൺ കാരണം പുറത്ത് പോവാൻ പറ്റാത്തത്, ജോലി വർക്ക് ഫ്രം ഹോം ആയത്, കോവിഡിനോടുള്ള ഭയം, വീട്ടിനുള്ളിൽ നേരിടുന്ന പ്രശ്നങ്ങൾ, ജോലി ലഭ്യത കുറവ് എന്നിവയെല്ലാം അവർ നേരിടുന്ന പ്രശ്നങ്ങളാണ്.ഇത്തരം പ്രശ്നങ്ങൾ വ്യക്തികളുടെ മാനസികാരോഗ്യത്തെ വലിയ തോതിൽ ബാധിക്കുന്നു.

Maintaining mental health Covid Doctor Relief

ആളുകളിൽ രോഗം തനിക്കും കുടുംബത്തിനും പ്രിയപെട്ടവർക്കും സഹപ്രവർത്തകർക്കും ഉണ്ടാകുമോ എന്നുള്ള ആശങ്ക അമിതമായി ഉണ്ടാകുന്നു. എപ്പോഴും ഒരു ജാഗ്രതയും പിരിമുറുക്കവും ഉണ്ടാവും.ടെൻഷൻ അധികമുണ്ടാകും. ഉറക്കക്കുറവ്, ശരീര വേദന,വിശപ്പില്ലായ്മ,സന്തോഷമില്ലായ്മ, ശ്രദ്ധക്കുറവ്, കുഴച്ചിൽ, ക്ഷീണം, തളർച്ച തീരുമാനങ്ങളെടുക്കാൻ പ്രയാസം നേരിടുക , മറവി,ശരീരികവും മാനസികവുമായ മന്ദത നേരിടുക,സങ്കടം, കരച്ചിൽ, വിഷാദം,ഇങ്ങനെ വ്യത്യസ്ത ലക്ഷണങ്ങൾ പ്രകടമാകും.

രണ്ടാഴ്ചയിൽ കൂടുതൽ ഇപ്രകാരമുള്ള ലക്ഷണങ്ങൾ നില നിന്നാൽ അത് വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളാണ്.ഈ കാലയളവിൽ ആത്മഹത്യാ ചിന്തയും കൂടുതലാവും.വ്യക്തികൾ തമ്മിലുള്ള ആശയവിനിമയവും ഫലപ്രതമാവാതെ വരും. വികാരപ്രകടനത്തിലും വ്യതിയാനങ്ങൾ ഉണ്ടാകും. ദേഷ്യവും ക്ഷമിയില്ലായ്മയും അധികമാകും.ഇത് വ്യക്തികൾ തമ്മിലുള്ള ബന്ധത്ത ദോഷകരമായി ബാധിക്കുന്നു.അതിനാൽ ഗാർഹിക പീഡനകളും വർധിക്കും.

ഇന്ന് എല്ലാവരിലും ഇതരത്തിലുള്ള പ്രശ്നങ്ങൾ അലട്ടുന്നുണ്ട്. കുട്ടികളിലും സ്ത്രീകളിലും മുതിർന്ന പൗരന്മാരടക്കം എല്ലാവരിലും കോവിഡ് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.അതുകൊണ്ട് മാനസിക പിരിമുറക്കം യഥാസമയം കണ്ടെത്തുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും വേണം. എന്നാൽ മാത്രമേ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സാധിക്കൂ.

എങ്ങനെ നേരിടാം ?

Maintaining mental health Covid Doctor Relief

കോവിഡ് കാലഘട്ടത്തിൽ നാം വിവിധ കർമ്മങ്ങളിലേർപെടുക എന്നതാണ് ഒരു വഴി. കോവിഡ് വരാതെ നോക്കുന്നതിന് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക,രോഗം വരാതെ ജാഗ്രതയോടെ ഇരിക്കുകയും വേണം , പ്രിയപ്പെട്ടവരോട് ആശയ വിനിമയം നടത്തുക,പാട്ടുകേൾക്കുക, പടം വരക്കുക, തുറന്ന് സംസാരിക്കുക,കൃഷിപണി ചെയ്യുക,പൂന്തോട്ടം നിർമ്മിക്കുക,പച്ചക്കറി വിത്തുകൾ വാങ്ങി നടുക,ടെലിവിഷൻ വിനോദ പരിപാടികൾ കാണുക, പാചക വിദ്യകൾ പരീക്ഷിക്കുക, ക്രാഫ്റ്റ് വർക്കിൽ ഏർപെടുക, ഡയറി എഴുതുക സ്വന്തം ജീവിതാണെന്നുഭവങ്ങളെ കുറിച്ച് എഴുതുകയോ അല്ലെങ്കിൽ മറ്റുള്ളവരുമായി ചർച്ച ചെയ്യുകയോ ചെയ്യുക. പ്രാർത്ഥന, യോഗ,മെഡിറ്റേഷൻ, എക്സസൈസ് എന്നിവയിലേർപെടുക. ഇത്തരം പ്രവർത്തികളെല്ലാം മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

മാനസികാരോഗ്യം മെച്ചപ്പെടുത്തൻ സൈക്കോളജിസ്റ്റിനെ കണ്ട് ട്രീറ്റ്മെന്റ് എടുക്കുന്നത് നല്ലതാണ്. എന്നാൽ ഇന്ന് പലപ്പോഴും ആളുകൾ സൈക്കോളജിസ്റ്റിനെ കണ്ട് ട്രീറ്റ്മെന്റ് എടുക്കാൻ ഭയപ്പെടുന്നു. ഇത്തരത്തിലുള്ള മനോഭാവം മാറേണ്ടിയിരിക്കുന്നു. കാരണം മനസിന്റെ ആരോഗ്യം നമ്മുടെ ശരീരത്തെയും ചുറ്റുപാടിനെയും ബാധിക്കുന്നതാണ്.കോവിഡ് രോഗിയുടെ കുടുംബത്തെ ഒറ്റപെടുത്തുന്നതും മറ്റും വ്യക്തികളിൽ ഏറെ പ്രയാസങ്ങളുണ്ടാക്കുന്നു. പലസ്ഥലങ്ങളിലും ഒറ്റപെട്ട ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുണ്ട്.അതിനാൽ ശരിയായ ബോധവൽക്കരണം ആവിശ്യമാണ്. മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താൻ ഫലപ്രതമായ ട്രീറ്റ്മെന്റ് എടുക്കണം. ഇന്ന് ഓൺലൈൻ ആയി നിരവധി കൗൺസിലിംഗും ട്രെയിനിംഗ് പ്രോഗ്രാമുകളും ലഭ്യമാണ്. എന്നാൽ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സൈക്കോളജിസ്റ്റ് സ്വർഗീയ ഡി പിയുടെ നേതൃത്വത്തിലുള്ള ഡോക്ടർ റിലീഫ് എന്ന സ്ഥാപനം സമൂഹത്തിൽ വഹിക്കുന്ന പങ്ക് വലുതാണ്.

കൊല്ലത്തും എറണാകുളത്തും കോട്ടയത്തും പ്രവർത്തിക്കുന്ന സ്ഥാപനം കോവിഡ് പശ്ചാത്തലാത്തിൽ ഇന്ന് ഓൺലൈൻ വഴിയും ഓൺ കാൾ വഴിയും കേരളത്തിലെ എല്ലായിടങ്ങളിലും ലഭ്യമാണ്.2019 ൽ കേരളത്തിൽ നിന്ന് നാഷണൽ ഗെയിംസിലേക്ക് പങ്കെടുക്കുന്നവർക്കായി ട്രെയിനിംഗ് പ്രോഗ്രാം നടത്തിയിട്ടുണ്ട്. കൂടാതെ കോവിഡ് കാരണം ബുദ്ധിമുട്ടുന്നവർക്കായി ഫ്രീ ട്രീറ്റ്മെന്റും ഇവർ നൽകിപോരുന്നു.ലോങ്ങ് ടൈം ട്രീറ്റ്മെന്റുകളും ലഭ്യമാണ്.ഓരോ വ്യക്തികൾക്കായുള്ള ഫലപ്രതമായുള്ള കൗൺസിലിംഗും നൽകുന്നു. മനഃശാസ്ത്രവിദഗ്ദ്ധരെ ഭയപ്പെടുകയല്ല മറിച്ച് സ്വന്തം മനസിനെ ആരോഗ്യകരമാക്കാൻ ശരിയായ കൗൺസിലിംഗ് നൽകി രോഗം ഭേതമാക്കുക. അതിനായി നിങ്ങൾക്ക് മനഃശാസ്ത്രവിദഗ്ദ്ധ സ്വർഗീയ ഡി പിയെ ബന്ധപെടാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് 09995922339 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

Related Posts
മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം തുടരും
doctors OP boycott

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം തുടരുമെന്ന് അറിയിച്ചു. ശമ്പള Read more

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ
Sabarimala Health Advisory

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രധാന പാതകളിലും ആരോഗ്യവകുപ്പിന്റെ Read more

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം; ഒരു വിഭാഗം വിട്ടുനിന്നു, രോഗികൾ വലഞ്ഞു
Medical college strike

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തുന്ന സമരത്തിൽ ഭിന്നത. ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള Read more

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം; ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി
medical college strike

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരം കടുപ്പിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ആരോഗ്യമന്ത്രി Read more

മെഡിക്കൽ കോളേജിലെ അനാസ്ഥ: ആൻജിയോഗ്രാം ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്ന് വേണുവിന്റെ ശബ്ദസന്ദേശം
Thiruvananthapuram Medical College

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ മരിച്ച വേണുവിൻ്റെ കൂടുതൽ ശബ്ദസന്ദേശം പുറത്ത്. Read more

ചികിത്സാ പിഴവ്: കൈ നഷ്ടപ്പെട്ട ഒമ്പതുവയസുകാരിക്ക് സർക്കാർ സഹായം
Palakkad hospital mishap

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് കൈ മുറിച്ചു മാറ്റിയ ഒൻപതുവയസുകാരിക്ക് Read more

വേണുവിനെ തറയിൽ കിടത്തിയത് പ്രാകൃതരീതി; മെഡിക്കൽ കോളജുകളിൽ സൗകര്യമില്ലെന്ന് ഡോ.ഹാരിസ് ഹസ്സൻ
Thiruvananthapuram Medical College

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ മരിച്ച വേണുവിൻ്റെ ദുരിതത്തെക്കുറിച്ച് ഡോക്ടർ ഹാരിസ് Read more

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണാ ജോർജ്
Thiruvananthapuram medical college

കൊല്ലം പന്മന സ്വദേശി വേണു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ മരിച്ചു. Read more

ഉത്തർപ്രദേശിൽ ആംബുലൻസിൽ നിന്ന് ഇറക്കിവിട്ട ഗർഭിണി ചെളിയിൽ പ്രസവിച്ചു
ambulance incident Uttar Pradesh

ഉത്തർപ്രദേശിൽ ഗർഭിണിയായ സ്ത്രീയെ ആംബുലൻസിൽ നിന്ന് ഇറക്കിവിട്ടതിനെ തുടർന്ന് അവർ വഴിയിൽ പ്രസവിച്ചു. Read more

തിരുവനന്തപുരത്ത് കൂൺ കഴിച്ച് 11 വയസ്സുകാരിയും മറ്റ് ആറുപേരും ആശുപത്രിയിൽ
mushroom poisoning

തിരുവനന്തപുരം ജില്ലയിൽ കൂൺ കഴിച്ചതിനെ തുടർന്ന് രണ്ട് സംഭവങ്ങളിലായി കുട്ടികളടക്കം നിരവധി പേർ Read more