വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി: 35കാരൻ പിടിയിൽ

നിവ ലേഖകൻ

fake bomb threats airlines

മഹാരാഷ്ട്രയിലെ ഗോണ്ടിയ സ്വദേശിയായ 35 വയസ്സുകാരനാണ് വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചതെന്ന് നാഗ്പൂർ പൊലീസ് കണ്ടെത്തി. ജഗദീഷ് ഉയ്ക്കെ എന്നയാളാണ് ഈ സംഭവത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. രാജ്യവ്യാപകമായി ആശങ്കയുണ്ടാക്കിയ ഈ സംഭവത്തെ തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭീകരവാദത്തെ കുറിച്ച് ലേഖനങ്ങൾ എഴുതാറുള്ള ഇയാൾ 2021-ൽ സമാനമായ കേസിൽ അറസ്റ്റിലായിരുന്നു. ഡെപ്യൂട്ടി കമ്മീഷണർ ശ്വേത ഖേദ്ക്കറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ഭീഷണി ഇമെയിലുകൾ അയച്ചത് ഇയാളാണെന്ന് വ്യക്തമായതിന് പിന്നാലെ ഇയാൾ ഒളിവിലാണ്. നിരവധി ഗവൺമെന്റ് സ്ഥാപനങ്ങൾ, എയർലൈൻസുകൾ, പിഎംഒ, റെയിൽവേ മന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ എന്നിവർക്കും ഇയാൾ ഭീഷണി സന്ദേശം അയച്ചിട്ടുണ്ട്.

റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഇയാളുടെ ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ റെയിൽവേ സ്റ്റേഷനുകളിലെ സുരക്ഷ വർധിപ്പിച്ചിരുന്നു. ഒക്ടോബർ 13 മുതൽ 13 ദിവസമാണ് ഇയാളുടെ ഭീഷണി സന്ദേശം മൂലം മുന്നൂറോളം വിമാനങ്ങളുടെ യാത്രകൾ മുടങ്ങിയതും യാത്രക്കാരും എയർലൈൻസും അടക്കം ബുദ്ധിമുട്ട് അനുഭവിച്ചതും. ഒക്ടോബർ 22-ന് മാത്രം ഇൻഡിഗോ, എയർ ഇന്ത്യ എയർലൈൻസുകളുടെ 13 വീതം വിമാനങ്ങൾക്ക് നേരെയാണ് ഭീഷണിയുണ്ടായത്.

  ഐബി ഉദ്യോഗസ്ഥയുടെ മരണം: സുഹൃത്തിനെതിരെ നടപടിക്ക് ഒരുങ്ങി ഐബി

സ്പെഷ്യൽ ടീമിനെ തന്നെ സജ്ജീകരിച്ചാണ് ഇയാൾക്കായുള്ള വല പൊലീസ് വിരിച്ചിരിക്കുന്നത്. ഉടൻ തന്നെ പ്രതി അറസ്റ്റിലാകുമെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ഭീഷണിക്ക് പിന്നാലെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ അടക്കം വീടിന് സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്.

Story Highlights: Police identify 35-year-old man from Maharashtra behind fake bomb threats to airlines

Related Posts
മുംബൈ സെൻട്രൽ, പൊലീസ് കൺട്രോൾ റൂം തകർക്കുമെന്ന് ഭീഷണി: 28-കാരൻ അറസ്റ്റിൽ
Mumbai bomb threat

മുംബൈ സെൻട്രലും പൊലീസ് കൺട്രോൾ റൂമും തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ 28-കാരനെ മുംബൈ പോലീസ് Read more

ബലൂൺ പൊട്ടി എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം
Balloon Burst Accident

മഹാരാഷ്ട്രയിലെ യശ്വന്ത് നഗറിൽ എട്ടു വയസ്സുകാരി ബലൂൺ വീർപ്പിക്കുന്നതിനിടെ ദാരുണമായി മരിച്ചു. ഡിംപിൾ Read more

  വർക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മഹാരാഷ്ട്രക്കാരിയായ മുപ്പത്തിയേഴുകാരിയ്ക്ക് നഷ്ടമായത് 15.14 ലക്ഷം
കൊല്ലം കളക്ട്രേറ്റിലും ബോംബ് ഭീഷണി; മൂന്ന് ജില്ലകളിലും പരിഭ്രാന്തി
Bomb Threat

കൊല്ലം കളക്ട്രേറ്റിലേക്ക് ബോംബ് ഭീഷണി സന്ദേശം ഇമെയിൽ വഴി ലഭിച്ചു. തിരുവനന്തപുരം, പത്തനംതിട്ട Read more

ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് വിഎച്ച്പി; ബാബ്റി ആവർത്തിക്കുമെന്ന് മുന്നറിയിപ്പ്
Aurangzeb Tomb

ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് വിഎച്ച്പിയും ബജ്രംഗ് ദളും ആവശ്യപ്പെട്ടു. ശവകുടീരം പൊളിച്ചുമാറ്റിയില്ലെങ്കിൽ Read more

ബദ്ലാപൂരിൽ ഹോളി ആഘോഷത്തിനിടെ നാല് യുവാക്കൾ മുങ്ങിമരിച്ചു
Drowning

ബദ്ലാപൂരിലെ ഉല്ലാസ് നദിയിൽ ഹോളി ആഘോഷങ്ങൾക്കു ശേഷം കുളിക്കാനിറങ്ങിയ നാല് യുവാക്കൾ മുങ്ങിമരിച്ചു. Read more

വിരാര്: സ്യൂട്ട്കേസില് നിന്ന് സ്ത്രീയുടെ ഛേദിക്കപ്പെട്ട തല കണ്ടെത്തി
Virar Murder

മഹാരാഷ്ട്രയിലെ വിരാര് പ്രദേശത്തെ പിര്കുണ്ട ദര്ഗയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില് കണ്ടെത്തിയ സ്യൂട്ട്കേസില് Read more

ഹലാലിന് ബദൽ ‘മൽഹാർ’; വിവാദവുമായി മഹാരാഷ്ട്ര മന്ത്രി
Malhar Certification

ഹിന്ദു ആചാരപ്രകാരം മാംസം വിൽക്കുന്ന കടകൾക്ക് 'മൽഹാർ' സർട്ടിഫിക്കറ്റ് നൽകുമെന്ന് മഹാരാഷ്ട്ര ഫിഷറീസ് Read more

  ബലൂൺ പൊട്ടി എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം
റേഷൻ ഗോതമ്പ് കാരണം മുടി കൊഴിച്ചിൽ; ബുൽദാനയിൽ 300 പേർക്ക് ബുദ്ധിമുട്ട്
hair loss

മഹാരാഷ്ട്രയിലെ ബുൽദാനയിൽ റേഷൻ ഗോതമ്പ് കഴിച്ചതിനെ തുടർന്ന് നിരവധി പേർക്ക് മുടി കൊഴിച്ചിൽ. Read more

യുവതിയെ പിന്തുടർന്നുവെന്നാരോപിച്ച് യുവാവിനെ മാതാപിതാക്കൾ കുത്തിക്കൊലപ്പെടുത്തി
Stalking Murder

മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിൽ യുവതിയെ പിന്തുടരുന്നുവെന്നാരോപിച്ച് 21-കാരനെ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് കുത്തിക്കൊലപ്പെടുത്തി. Read more

Leave a Comment