രാജ്യത്തെ മികച്ച സ്വയംഭരണ കോളേജുകളില്‍ രണ്ടാം സ്ഥാനം നേടി മഹാരാജാസ് കോളേജ്

Anjana

Maharaja's College Ernakulam ranking

എറണാകുളം മഹാരാജാസ് കോളേജ് രാജ്യത്തെ മികച്ച സര്‍ക്കാര്‍ സ്വയംഭരണ കോളേജുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ മാസികയായ എഡ്യുക്കേഷന്‍ വേള്‍ഡ് ഇന്ത്യയുടെ കോളേജ് റാങ്കിങ്ങിലാണ് ഈ നേട്ടം കൈവരിച്ചത്. കരിക്കുലം, വിദ്യാര്‍ഥികളുടെ പഠന നിലവാരം, അടിസ്ഥാന സൗകര്യ വികസനം, തൊഴില്‍ ലഭ്യത, അധ്യാപക ക്ഷേമവും വികസനവും തുടങ്ങിയ മാനദണ്ഡങ്ങളില്‍ മഹാരാജാസ് 70 ശതമാനത്തിനു മുകളില്‍ പോയിന്‍റ് നേടി. ഹൈദരാബാദ് ഗവണ്‍മെന്‍റ് ഡിഗ്രി വിമന്‍സ് കോളേജ് ഒന്നാം സ്ഥാനത്തെത്തി.

ഒന്നര നൂറ്റാണ്ടു മുന്‍പ് 500 വിദ്യാര്‍ഥികളും 21 അധ്യാപകരുമായി ആരംഭിച്ച ഈ കലാലയം 1925-ല്‍ മഹാരാജാസ് എന്ന പേര് സ്വീകരിച്ചു. ഇന്ന് മൂവായിരത്തിലധികം വിദ്യാര്‍ഥികളും 200-ലധികം അധ്യാപകരും ഉള്ള വിദ്യാഭ്യാസ കേന്ദ്രമായി മഹാരാജാസ് വളര്‍ന്നിരിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

Also Read: എഞ്ചിനീയറിംഗ് പ്രവേശനം: ഒക്ടോബര്‍ 23 വരെ തീയതി നീട്ടാന്‍ മന്ത്രി ആര്‍ ബിന്ദു നിര്‍ദ്ദേശം നല്‍കി

വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന വിവാദങ്ങളും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളും ഉണ്ടായിട്ടും, മഹാരാജാസ് കോളേജ് അവയെയെല്ലാം അതിജീവിച്ച് മുന്നേറുകയായിരുന്നു. ഇപ്പോള്‍ രാജ്യത്തെ മികച്ച സര്‍ക്കാര്‍ സ്വയംഭരണ കോളേജുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം നേടിക്കൊണ്ട് മഹാരാജാസ് കോളേജ് നേട്ടത്തിന്‍റെ മറ്റൊരു പൊന്‍തൂവല്‍ കൂടി ചൂടിയിരിക്കുകയാണ്.

Also Read: ന്യൂ മീഡിയ ആൻഡ് വെബ് സൊല്യൂഷൻസ് ഡിപ്ലോമ കോഴ്സ്; കെൽട്രോണിൽ അവസരം

Story Highlights: Maharaja’s College Ernakulam secures second place in India’s top government autonomous colleges ranking

Leave a Comment