മഹാനവമി ആഘോഷം; നാളെ വിജയദശമിയും വിദ്യാരംഭവും

Anjana

Mahanavami Vijayadashami Vidyarambham

ഇന്ന് മഹാനവമി ആഘോഷിക്കുന്നു. നവരാത്രിയുടെ ഒന്‍പതാം ദിവസമാണ് മഹാനവമിയായി ആചരിക്കുന്നത്. ദുര്‍ഗ്ഗയായി അവതരിച്ച പാര്‍വതീദേവി ഒമ്പത് ദിവസം യുദ്ധം ചെയ്ത് മഹിഷാസുരനെ വധിച്ച ദിവസമാണിതെന്നാണ് വിശ്വാസം. മഹാനവമി ദിനത്തില്‍ ക്ഷേത്രങ്ങളില്‍ പുസ്തകപൂജകളും ആയുധപൂജകളും മറ്റ് വിശേഷാല്‍ പൂജകളും നടക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാളെയാണ് വിജയദശമി. അന്ന് ആദിപരാശക്തി സരസ്വതിദേവിയായി മാറുന്നു. ഈ ദിവസത്തിലാണ് കുട്ടികള്‍ വിദ്യാരംഭം കുറിച്ച് അക്ഷര ലോകത്തേക്ക് പ്രവേശിക്കുന്നത്. നാളെ പൂജയെടുപ്പും എഴുത്തിനിരുത്തും നടക്കും. എന്നാല്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വിജയദശമി ഇന്നാണ്. അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ ആയിരക്കണക്കിന് കുരുന്നുകളാണ് ഇവിടെ എത്തിയിട്ടുള്ളത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ചടങ്ങുകള്‍ ആരംഭിച്ചു.

നാളത്തെ എഴുത്തിനിരുത്തിനായി സാംസ്‌കാരിക കേന്ദ്രങ്ങളും ക്ഷേത്രങ്ങളും ഒരുങ്ങിക്കഴിഞ്ഞു. തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്റെ സ്മരണയില്‍ തുഞ്ചന്‍പറമ്പ് ആദ്യാക്ഷര മധുരം പകരാന്‍ സജ്ജമായി. നാളെ അതിരാവിലെ മുതല്‍ ഹരിശ്രീ കുറിക്കാന്‍ ആയിരക്കണക്കിന് കുരുന്നുകള്‍ എത്തും. പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രവും വിദ്യാരംഭത്തിനൊരുങ്ങി. ഇവിടെ 20,000ത്തോളം കുരുന്നുകളാണ് എത്തുന്നത്. പുലര്‍ച്ചെ നാല് മണിയോടെ സരസ്വതി നടയില്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും. 36 ആചാര്യന്മാരാണ് കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിക്കുക.

  പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകന് 111 വർഷം തടവ്

Story Highlights: Mahanavami celebrated today, marking the ninth day of Navaratri with special pujas and preparations for Vijayadashami

Related Posts
ചോദ്യപേപ്പർ ചോർച്ച: എം എസ് സൊല്യൂഷൻസ് സിഇഒയുടെ ജാമ്യാപേക്ഷ വീണ്ടും പരിഗണനയിൽ
Question paper leak

എം എസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ശുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നു. Read more

സ്കൂൾ കലോത്സവ പരാതികൾക്ക് പ്രത്യേക ട്രൈബ്യൂണൽ വേണമെന്ന് ഹൈക്കോടതി
Kerala school festival tribunal

കേരള സ്കൂൾ കലോത്സവ പരാതികൾ പരിഗണിക്കാൻ പ്രത്യേക ട്രൈബ്യൂണൽ സ്ഥാപിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് Read more

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം: പുതിയ നൃത്തരൂപങ്ങളുമായി ജനുവരി 4ന് തുടക്കം
Kerala School Arts Festival

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 4ന് തിരുവനന്തപുരത്ത് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി Read more

പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകന് 111 വർഷം തടവ്
tuition teacher sexual abuse

തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകന് 111 വർഷം കഠിന Read more

  കലൂർ സ്റ്റേഡിയം അപകടം: ഉമ തോമസ് എംഎൽഎയുടെ സുരക്ഷാ വീഴ്ച അന്വേഷിക്കും
63-ാം സംസ്ഥാന സ്കൂൾ കലോത്സവം: വിദ്യാർത്ഥികളെ പ്രതിഷേധത്തിന് ഉപയോഗിക്കരുതെന്ന് മന്ത്രി
State School Arts Festival

63-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിദ്യാർത്ഥികളെ പ്രതിഷേധത്തിന് ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി. Read more

മോഹൻലാൽ വെളിപ്പെടുത്തുന്നു: പത്താം ക്ലാസിൽ 360 മാർക്ക് നേടി; സ്കൂൾ കാലത്തെക്കുറിച്ച് ഓർമ്മകൾ പങ്കുവെച്ച്
Mohanlal 10th standard marks

മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ മോഹൻലാൽ തന്റെ പത്താം ക്ലാസ് പരീക്ഷയിൽ നേടിയ Read more

ചോദ്യപേപ്പർ ചോർച്ച: കോഴിക്കോട് ഡിഡിഇയുടെ മൊഴി രേഖപ്പെടുത്തി, യൂട്യൂബ് ചാനലുകളിൽ സംശയം
question paper leak

കോഴിക്കോട് ഡിഡിഇയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. യൂട്യൂബ് ചാനലുകളെ കുറിച്ച് സംശയമുണ്ടെന്ന് ഡിഡിഇ Read more

തിരുവനന്തപുരത്ത് എൽകെജി വിദ്യാർത്ഥിനിക്ക് നേരെ അധ്യാപികയുടെ ക്രൂരത; കുടുംബം പൊലീസിൽ പരാതി നൽകി
LKG student abuse Thiruvananthapuram

തിരുവനന്തപുരത്ത് നാലു വയസ്സുകാരിയായ എൽകെജി വിദ്യാർത്ഥിനിയെ അധ്യാപിക ഉപദ്രവിച്ചതായി ആരോപണം. കുട്ടിയുടെ സ്വകാര്യ Read more

  സംസ്ഥാന കായിക മേളയിൽ സ്കൂളുകൾക്ക് വിലക്ക്: എഐഎസ്എഫ് രൂക്ഷ വിമർശനവുമായി
പിടിഎകളുടെ അധികാര ലംഘനം: സ്കൂളുകളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി
PTA committees Kerala schools

പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സംസ്ഥാനത്തെ സ്കൂൾ പിടിഎ കമ്മിറ്റികളുടെ പ്രവർത്തനത്തെക്കുറിച്ച് ആശങ്ക Read more

ജ്യോതികുമാർ ചാമക്കാല പുസ്തകം എഴുതുന്നു; വിദ്യാഭ്യാസം, ആരോഗ്യം, നിയമം മേഖലകളിലെ പഠനങ്ങൾ ഉൾപ്പെടുത്തും
Jyothikumar Chamakkala book

കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല തന്റെ എഴുത്തുകളും പഠനങ്ങളും പുസ്തകമാക്കുമെന്ന് പ്രഖ്യാപിച്ചു. വിദ്യാഭ്യാസം, Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക