മഹാനവമി ആഘോഷം; നാളെ വിജയദശമിയും വിദ്യാരംഭവും

നിവ ലേഖകൻ

Mahanavami Vijayadashami Vidyarambham

ഇന്ന് മഹാനവമി ആഘോഷിക്കുന്നു. നവരാത്രിയുടെ ഒന്പതാം ദിവസമാണ് മഹാനവമിയായി ആചരിക്കുന്നത്. ദുര്ഗ്ഗയായി അവതരിച്ച പാര്വതീദേവി ഒമ്പത് ദിവസം യുദ്ധം ചെയ്ത് മഹിഷാസുരനെ വധിച്ച ദിവസമാണിതെന്നാണ് വിശ്വാസം. മഹാനവമി ദിനത്തില് ക്ഷേത്രങ്ങളില് പുസ്തകപൂജകളും ആയുധപൂജകളും മറ്റ് വിശേഷാല് പൂജകളും നടക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാളെയാണ് വിജയദശമി. അന്ന് ആദിപരാശക്തി സരസ്വതിദേവിയായി മാറുന്നു. ഈ ദിവസത്തിലാണ് കുട്ടികള് വിദ്യാരംഭം കുറിച്ച് അക്ഷര ലോകത്തേക്ക് പ്രവേശിക്കുന്നത്. നാളെ പൂജയെടുപ്പും എഴുത്തിനിരുത്തും നടക്കും.

എന്നാല് കൊല്ലൂര് മൂകാംബിക ക്ഷേത്രത്തില് വിജയദശമി ഇന്നാണ്. അറിവിന്റെ ആദ്യാക്ഷരം കുറിക്കാന് ആയിരക്കണക്കിന് കുരുന്നുകളാണ് ഇവിടെ എത്തിയിട്ടുള്ളത്. പുലര്ച്ചെ മൂന്ന് മണിയോടെ ചടങ്ങുകള് ആരംഭിച്ചു. നാളത്തെ എഴുത്തിനിരുത്തിനായി സാംസ്കാരിക കേന്ദ്രങ്ങളും ക്ഷേത്രങ്ങളും ഒരുങ്ങിക്കഴിഞ്ഞു.

തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്റെ സ്മരണയില് തുഞ്ചന്പറമ്പ് ആദ്യാക്ഷര മധുരം പകരാന് സജ്ജമായി. നാളെ അതിരാവിലെ മുതല് ഹരിശ്രീ കുറിക്കാന് ആയിരക്കണക്കിന് കുരുന്നുകള് എത്തും. പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രവും വിദ്യാരംഭത്തിനൊരുങ്ങി. ഇവിടെ 20,000ത്തോളം കുരുന്നുകളാണ് എത്തുന്നത്.

  കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ 21ന്; ഇന്ന് സഞ്ജുവും സച്ചിനും നേർക്കുനേർ

പുലര്ച്ചെ നാല് മണിയോടെ സരസ്വതി നടയില് വിദ്യാരംഭ ചടങ്ങുകള് ആരംഭിക്കും. 36 ആചാര്യന്മാരാണ് കുരുന്നുകള്ക്ക് വിദ്യാരംഭം കുറിക്കുക.

Story Highlights: Mahanavami celebrated today, marking the ninth day of Navaratri with special pujas and preparations for Vijayadashami

Related Posts
അനാരോഗ്യകരമായ തൊഴിൽ ചെയ്യുന്നവരുടെ മക്കൾക്ക് സ്കോളർഷിപ്പ്: അപേക്ഷിക്കാം
pre-matric scholarship

അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നവരുടെ കുട്ടികൾക്ക് സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് പട്ടികജാതി വികസന Read more

രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
RIMC entrance exam

2026 ജൂലൈയിൽ ഡെറാഡൂണിൽ നടക്കുന്ന രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജിലേക്കുള്ള പ്രവേശന പരീക്ഷ Read more

വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ് സ്കോളർഷിപ്പ് വിതരണം ചെയ്തു
Mumbai student scholarship

വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ്, HSC, SSLC പരീക്ഷകളിൽ മികച്ച വിജയം Read more

  രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
കുട്ടികളുടെ സുരക്ഷക്കായി ‘സുരക്ഷാ മിത്രം’ പദ്ധതിക്ക് തുടക്കം: മന്ത്രി വി. ശിവൻകുട്ടി
Kerala child safety

സംസ്ഥാനത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 'സുരക്ഷാ മിത്രം' പദ്ധതിക്ക് തുടക്കം കുറിച്ചു. കുട്ടികൾക്ക് Read more

കോഴിക്കോട് അപ്ലൈഡ് സയൻസ് കോളേജിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ഒഴിവുകൾ
Applied Science College

കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. Read more

വിദ്യാധനം പദ്ധതി: വനിതാ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം
Vidyadhanam Scheme

വനിതാ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന വിദ്യാധനം പദ്ധതിയിലേക്ക് അപേക്ഷിക്കാം. Read more

ഹയർ സെക്കൻഡറിയിൽ ഇനി ബ്രെയിൽ ലിപി പുസ്തകങ്ങൾ; പ്രഖ്യാപനവുമായി മന്ത്രി വി. ശിവൻകുട്ടി
Braille textbooks

ഹയർ സെക്കൻഡറി വിഭാഗത്തിലെ കാഴ്ച പരിമിതരായ വിദ്യാർത്ഥികൾക്കായി ബ്രെയിൽ ലിപിയിലുള്ള പുസ്തകങ്ങൾ അച്ചടിക്കാൻ Read more

  അനാരോഗ്യകരമായ തൊഴിൽ ചെയ്യുന്നവരുടെ മക്കൾക്ക് സ്കോളർഷിപ്പ്: അപേക്ഷിക്കാം
തേവലക്കര ദുരന്തം: അധ്യാപകർക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി വി. ശിവൻകുട്ടി
Thevalakkara student death

കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകരെ വിമർശിച്ച് Read more

സ്കൂൾ സമയമാറ്റം; വിദ്യാഭ്യാസ മന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ
school timing change

സ്കൂൾ സമയമാറ്റ വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ Read more

ലിറ്റിൽ കൈറ്റ്സ്: എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ അഭിരുചി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Little Kites program

പൊതുവിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് Read more

Leave a Comment