ബസേലിയോസ് തോമസ് പ്രഥമന് കതോലിക്ക ബാവയുടെ നിര്യാണം: എം എ യൂസഫലി അനുശോചനം രേഖപ്പെടുത്തി

നിവ ലേഖകൻ

Updated on:

M.A. Yusuff Ali Baselios Thomas I Catholicos

മലങ്കര യാക്കോബായ സുറിയാനി സഭാധ്യക്ഷന് ബസേലിയോസ് തോമസ് പ്രഥമന് കതോലിക്ക ബാവയുടെ നിര്യാണത്തില് പ്രമുഖ വ്യവസായി എം എ യൂസഫലി അനുശോചനം രേഖപ്പെടുത്തി. തിരുമേനിയുടെ വിയോഗം യാക്കോബായ സഭയ്ക്ക് മാത്രമല്ല പൊതുസമൂഹത്തിനും ഒരു തീരാനഷ്ടമാണെന്ന് യൂസഫലി പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എളിമയും സ്നേഹവും കാര്യങ്ങള് നടപ്പിലാക്കാനുള്ള ദീര്ഘദൃഷ്ടിയും കൈമുതലായുള്ള ബാവാ തിരുമേനിയുടെ കാലം ചെയ്തുവെന്ന വാര്ത്ത അത്യന്തം ദു:ഖത്തോടെയാണ് അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

— wp:paragraph –> ബാവ തിരുമേനിയുമായി വര്ഷങ്ങളുടെ സ്നേഹവും ആത്മബന്ധവുമാണ് തനിക്കുണ്ടായിരുന്നതെന്ന് യൂസഫലി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ എളിമയാര്ന്ന ജീവിതവും ആതിഥ്യമര്യാദയും സ്നേഹവും പല അവസരങ്ങളിലും താന് അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. വിവിധ വിഷയങ്ങളില് അഗാധ പാണ്ഡിത്യമുള്ള അദ്ദേഹവുമായി ചിലവഴിക്കുന്ന ഓരോ നിമിഷവും അറിവിന്റെ പുതിയ തലങ്ങളിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നതെന്നും യൂസഫലി കൂട്ടിച്ചേര്ത്തു.

  ഫോബ്സ് പട്ടികയിൽ ജോയ് ആലുക്കാസ് ഒന്നാമൻ; എം.എ. യൂസഫലി രണ്ടാമത്

2004-ല് ബാവാ തിരുമേനിയുടെ ശുപാര്ശ പ്രകാരം സഭയുടെ കമാന്ഡര് പദവി ഏറ്റുവാങ്ങിയ അവസരമാണ് അദ്ദേഹവുമായി തനിക്കുണ്ടായ ഏറ്റവും ശ്രേഷ്ഠമായ ഒരു അനുഭവമെന്നും യൂസഫലി അനുസ്മരിച്ചു.

യാക്കോബായ സുറിയാനി സഭയുടെ സര്വോന്മുഖമായ പുരോഗതിക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച കര്മ്മനിരതനായ തിരുമേനിയുടെ നിര്യാണത്തില് സഭയ്ക്കും സഭാംഗങ്ങള്ക്കുമുള്ള തന്റെ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. Story Highlights: M.A. Yusuff Ali expresses condolences on the passing of Baselios Thomas I Catholicos

Related Posts
ഫോബ്സ് പട്ടികയിൽ ജോയ് ആലുക്കാസ് ഒന്നാമൻ; എം.എ. യൂസഫലി രണ്ടാമത്
Forbes Billionaires List

ഫോബ്സിന്റെ റിയൽ ടൈം ശതകോടീശ്വരപ്പട്ടികയിൽ ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് Read more

  ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ലെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം; ഹൈക്കോടതി വിശദീകരണം തേടി
എം.കെ. സാനുവിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രമുഖർ
MK Sanu demise

എം.കെ. സാനുവിന്റെ നിര്യാണത്തിൽ സാമൂഹിക, രാഷ്ട്രീയ, സാഹിത്യ രംഗങ്ങളിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. Read more

വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് രാഹുൽ ഗാന്ധി
VS Achuthanandan demise

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ രാഹുൽ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. ജനാധിപത്യത്തിനും Read more

എം.ടി വാസുദേവന് നായരുടെ മരണം: അനുശോചനം അറിയിച്ചവര്ക്ക് മകള് അശ്വതി നന്ദി പറഞ്ഞു
MT Vasudevan Nair daughter thanks

എം.ടി വാസുദേവന് നായരുടെ മരണത്തില് അനുശോചനം അറിയിച്ചവര്ക്കും ചികിത്സാ സമയത്ത് കൂടെ നിന്നവര്ക്കും Read more

ജിസിസിയിലെ ഏറ്റവും വലിയ ലിസ്റ്റിങ്ങുമായി ലുലു റീട്ടെയ്ൽ ട്രേഡിങ്ങിന് തുടക്കം
Lulu Retail trading Abu Dhabi Securities Exchange

അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലുലു റീട്ടെയ്ൽ ട്രേഡിങ് ആരംഭിച്ചു. ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ Read more

  യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച സംഭവം; മുഖ്യമന്ത്രി ഈ നിമിഷം അവരെ പിരിച്ചുവിടണമെന്ന് ഷാഫി പറമ്പിൽ
ആന്ധ്രാപ്രദേശിൽ വൻ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്; മുഖ്യമന്ത്രിയുമായി യൂസഫലി കൂടിക്കാഴ്ച നടത്തി
Lulu Group Andhra Pradesh investment

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി Read more

കോഴിക്കോട് ലുലു മാൾ തുറന്നു; വികസനത്തിനൊപ്പം എന്നും ഉണ്ടാകുമെന്ന് എം എ യൂസഫലി
Lulu Mall Kozhikode

കോഴിക്കോട് മാവൂർ റോഡിന് സമീപം മാങ്കാവിൽ ലുലു മാൾ തുറന്നു. മൂന്നര ലക്ഷം Read more

ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ആറു മലയാളികൾ; എം.എ.യൂസഫലി ഒന്നാമത്
Hurun India Rich List Malayalees

ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ആദ്യ നൂറു പേരിൽ ആറു മലയാളികൾ ഇടം Read more

Leave a Comment