കേന്ദ്രസർക്കാരിനെ നിഷ്കാസനം ചെയ്ത് സമൂഹത്തെ വിഷ വിമുക്തമാക്കുക എന്നതാണ് സിപിഐഎമ്മിന്റെ ലക്ഷ്യമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി. രാജ്യത്ത് ഭയം ഭരിക്കുന്ന സമയത്താണ് പാർട്ടി കോൺഗ്രസ് ചേർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദവിയൊഴിഞ്ഞ നേതാക്കൾ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. താനല്ല, പാർട്ടിയാണ് ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നതെന്നും എം.എ. ബേബി ട്വന്റിഫോറിനോട് പറഞ്ഞു.
പാർട്ടി കൂട്ടായ ഉത്തരവാദിത്വമാണ് എല്ലാക്കാലവും പിന്തുടരുന്നതെന്ന് എം.എ. ബേബി പറഞ്ഞു. മതത്തെ രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തുന്ന വർഗീയ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതേതര മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ പാർട്ടി നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വാസികളെ അണിനിരത്തി വിശ്വാസത്തെ വർഗീയവൽക്കരിക്കുന്നത് നേരിടുമെന്നും നവ ഫാസിസ്റ്റ് ആക്രമണ പദ്ധതിയുമായി മുന്നോട്ടുപോകുന്നവരെ ചെറുക്കുമെന്നും എം.എ. ബേബി പറഞ്ഞു.
പാർട്ടി കോൺഗ്രസിന്റെ തുടക്കം മുതൽതന്നെ എം.എ. ബേബി ജനറൽ സെക്രട്ടറിയാകുമെന്ന സൂചനയുണ്ടായിരുന്നു. ഇന്നലെ രാത്രി ചേർന്ന പി.ബി യോഗത്തിൽ പ്രകാശ് കാരാട്ടാണ് എം.എ. ബേബിയുടെ പേര് നിർദ്ദേശിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇത് പിന്തുണച്ചു. ഇന്ന് ചേർന്ന കേന്ദ്രകമ്മിറ്റി യോഗത്തിലെടുത്ത തീരുമാനം പാർട്ടി കോൺഗ്രസ് ഏകകണ്ഠേന അംഗീകരിക്കുകയായിരുന്നു. പാർട്ടി കോൺഗ്രസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആണ് എം.എ. ബേബി ജനറൽ സെക്രട്ടറി എന്നു പ്രഖ്യാപിച്ചത്. ഇന്നു കേന്ദ്രകമ്മിറ്റിയിലും ഇതേ നടപടിക്രമം ആവർത്തിക്കുകയായിരുന്നു.
Story Highlights: CPIM General Secretary MA Baby addresses party congress amidst a climate of fear in the country.