സിപിഐഎം ജനറൽ സെക്രട്ടറിയായി എം.എ. ബേബി

CPIM General Secretary

**മധുര**: സിപിഐഎം ദേശീയ ജനറൽ സെക്രട്ടറിയായി എം.എ. ബേബി തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയുടെ പരമോന്നത പദവിയിലേക്കുള്ള ബേബിയുടെ വളർച്ച അമ്പതാം വാർഷികത്തിലെ സമ്മാനം കൂടിയാണ്. 1954 ഏപ്രിൽ അഞ്ചിനാണ് എം.എ. ബേബിയുടെ ജനനം. ഈ നേട്ടം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ലഭിക്കുന്ന അംഗീകാരം കൂടിയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാർട്ടിയുടെ 24-ാമത് പാർട്ടി കോൺഗ്രസ് ആരംഭിച്ചതുമുതൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നവരിൽ ഒരാളായിരുന്നു എം.എ. ബേബി. കേരളത്തിൽ രണ്ടാം വട്ടവും എൽ.ഡി.എഫ്. അധികാരത്തിൽ എത്തിയതും പാർട്ടി ഇപ്പോഴും കെട്ടുറപ്പോടെ നിൽക്കുന്നുവെന്നതും ബേബിക്ക് ജനറൽ സെക്രട്ടറി സ്ഥാനത്തെത്താനുള്ള വഴിയൊരുക്കി. പശ്ചിമ ബംഗാളിലും ത്രിപുരയിലും പാർട്ടി ശോഷിച്ചപ്പോഴും കേരളത്തിൽ പാർട്ടിയെ സംരക്ഷിക്കാൻ കേരളീയർക്ക് കഴിഞ്ഞു.

എസ്എഫ്ഐയിലൂടെ വളർന്ന നേതാവാണ് എം.എ. ബേബി. വിദ്യാർത്ഥികളുടെ അവകാശ സമരപോരാട്ടങ്ങളിലൂടെ വളർന്ന ബേബി പിന്നീട് കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയായി. 2012 മുതൽ പൊളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിക്കുന്ന മുതിർന്ന നേതാവാണ് ബേബി. ഇപ്പോൾ രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലപ്പത്ത് എത്തിയിരിക്കുകയാണ് കൊല്ലം സ്വദേശിയായ ഈ നേതാവ്.

സംഘപരിവാർ രാജ്യത്ത് വൻ ശക്തിയായി വളർന്നുകൊണ്ടിരിക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നയിക്കുകയെന്ന ഭാരിച്ച ചുമതലയാണ് ബേബിയിൽ വന്നുചേർന്നിരിക്കുന്നത്. പശ്ചിമ ബംഗാൾ, ത്രിപുര അടക്കമുള്ള സംസ്ഥാനങ്ങളിൽ പാർട്ടിയെ തിരികെ കൊണ്ടുവരിക, കേരളത്തിൽ ഭരണതുടർച്ചയുണ്ടാക്കുക തുടങ്ങിയവയാണ് പുതിയ ജനറൽ സെക്രട്ടറിയ്ക്ക് മുന്നിലുള്ള വെല്ലുവിളികൾ. ബിജെപി ബദൽ രാഷ്ട്രീയ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തിൽ സിപിഐഎം തുടരുമോ എന്നതും പ്രധാന ചോദ്യമാണ്.

യെച്ചൂരിയുമായി അടുപ്പം പുലർത്തിയിരുന്ന കേരള നേതാവായിരുന്നു ബേബി. യെച്ചൂരി ഇന്ത്യാ സഖ്യത്തിനായി ഏറെ പ്രയത്നിച്ച ജനറൽ സെക്രട്ടറിയായിരുന്നു. കോൺഗ്രസുമായുള്ള ബന്ധം ശക്തമായതും യെച്ചൂരി ലൈനിന്റെ ഭാഗമായിരുന്നു. കേരളത്തിലെ മുഖ്യശത്രു എന്ന നിലയിൽ കോൺഗ്രസിനോടുള്ള ബേബിയുടെ നിലപാട് എന്തായിരിക്കും എന്നതാണ് മുഖ്യവിഷയം. കേരളത്തിലെ സിപിഐഎം നേതാക്കളിൽ ഭൂരിപക്ഷം പേരും കോൺഗ്രസ് ബന്ധം തുടരേണ്ടതില്ലെന്ന നിലപാടുകാരാണ്.

  കൂടൽമാണിക്യം ക്ഷേത്രം: ജാതി വിവേചന പരാതിയിൽ കഴകം ജീവനക്കാരൻ രാജിവച്ചു

കമ്മ്യൂണിസ്റ്റ് പശ്ചാത്തലമില്ലാത്ത ക്രൈസ്തവ കുടുംബത്തിലായിരുന്നു ബേബിയുടെ ജനനം. അധ്യാപകനായിരുന്ന കുന്നത്ത് അലക്സാണ്ടറുടേയും ലില്ലിയുടേയും എട്ടു മക്കളിൽ എട്ടാമനായാണ് ബേബി ജനിച്ചത്. വിദ്യാർത്ഥിയായിരിക്കെ തന്നെ പുസ്തകവായനയോടായിരുന്നു താൽപര്യം. കലയും സാഹിത്യവും ഇഷ്ടവിഷയങ്ങളായി. പിതാവ് അധ്യാപകനായിരുന്നതിനാൽ പഠനത്തിൽ ശ്രദ്ധിക്കുകയെന്ന പിതാവിന്റെ നിർദ്ദേശം ശിരസാവഹിച്ചു.

പ്രാക്കുളത്തെ പഞ്ചായത്ത് എൽപി സ്കൂളിലായിരുന്നു പ്രൈമറി സ്കൂൾ പഠനം. എൻഎസ്എസ് ഹൈസ്കൂളിൽ നിന്നും എസ്എസ്എൽസി പാസായതിനു ശേഷം പ്രിഡിഗ്രി പഠനത്തിനായാണ് കൊല്ലം എസ്എൻ കോളജിലെത്തുന്നത്. എസ്എൻ കോളജിലെ പഠനകാലമാണ് എം.എ. ബേബിയെന്ന രാഷ്ട്രീയക്കാരനെ പാകപ്പെടുത്തിയത്. പഠിക്കുക, പോരാടുക എന്നതായിരുന്നു എസ്എഫ്ഐയുടെ മുദ്രാവാക്യം.

കോളജ് പഠനകാലത്തുതന്നെ ബേബി എസ്എഫ്ഐയുടെ ദേശീയ നേതൃത്വത്തിലേക്ക് എത്തി. പരന്ന വായനയും സംഘടനാ രംഗത്തെ നേതൃപാടവവുമായിരുന്നു ബേബിയെ നേതാവാക്കി വളർത്തിയത്. പ്രസംഗത്തിലും സംഘാടനത്തിലും മികവു പുലർത്തിയ ബേബി വിദ്യാർത്ഥികൾക്കിടയിൽ പ്രിയങ്കരനായിരുന്നു. കമ്മ്യൂണിസത്തിലും വർഗ്ഗ സിദ്ധാന്തങ്ങളിലും ആഴത്തിലുള്ള അറിവ് മറ്റ് വിദ്യാർത്ഥി നേതാക്കളിൽ നിന്നെല്ലാം ബേബിയെ വ്യത്യസ്തനാക്കി.

1974 ൽ എസ്എഫ്ഐ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു ബേബി. 1975 ൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായി. 1977 ൽ സിപിഐ(എം) കൊല്ലം ജില്ലാ കമ്മിറ്റി അംഗമായി. ജില്ലാ കമ്മിറ്റി അംഗമായിരിക്കെയാണ് 1979 ൽ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. 1978 ൽ ഹവാനയിൽ നടന്ന ലോക യുവജന വിദ്യാർത്ഥി മേളയിൽ ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്തു.

എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി മുതൽ താഴേത്തട്ടിൽ നിന്നും വളർന്ന് പൊളിറ്റ് ബ്യൂറോയിലും പാർട്ടിയുടെ ജനറൽ സെക്രട്ടറി പദത്തിലും എത്തുമ്പോൾ 55 വർഷക്കാലത്തെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ കരുത്താണ് ബേബിയെ ശക്തനാക്കുന്നത്. ദീർഘകാലം ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നേരത്തെതന്നെ അവസരം ലഭിച്ച കേരളത്തിൽ നിന്നുള്ള നേതാവാണ് എം.എ. ബേബി. ലളിത ജീവിതത്തിന് ഉടമ കൂടിയാണ് ബേബി.

  ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ പുതിയ പ്രധാനമന്ത്രി

1983 ൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതും പിന്നീട് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതും ബേബിയുടെ രാഷ്ട്രീയ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി. 1986 ൽ രാജ്യസഭയിലെത്തുമ്പോൾ ഒരു ചരിത്രവും ബേബിയുടെ പേരിൽ കുറിക്കപ്പെട്ടു. 1998 വരെ രാജ്യസഭാംഗമായിരുന്നു. 2006 ൽ കുണ്ടറയിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വി.എസ്. മന്ത്രിസഭയിൽ വിദ്യാഭ്യാസ-സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്നു.

രണ്ടുതവണ രാജ്യസഭയിലേക്കും രണ്ടു തവണ നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. കലാമണ്ഡലം കല്പിത സർവ്വകലാശാലയായി അംഗീകരിച്ചു. കൊച്ചി മുസിരിസ് ബിനാലെക്ക് തുടക്കം കുറിച്ചു. കലാകാര ക്ഷേമനിധി നിയമം പാസാക്കി. ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയമനിർമ്മാണത്തിലൂടെ സ്ഥാപിച്ചു. 2013 ൽ സാംസ്കാരിക രംഗത്തെ സംഭാവനകൾ പരിഗണിച്ച് അഭിനവ് രംഗമണ്ഡലം ഏർപ്പെടുത്തിയ പ്രഥമ അർജ്ജുൻ സിങ് അവാർഡിന് അർഹനായി.

Story Highlights: M.A. Baby elected as CPIM General Secretary, marking a significant moment for the Kerala communist movement.

Related Posts
ബത്തേരിയിൽ എടിഎം തട്ടിപ്പ്: രണ്ട് കാഷ് ഓപ്പറേറ്റീവുകൾ അറസ്റ്റിൽ
ATM fraud

ബത്തേരിയിലെ കേരള ഗ്രാമീൺ ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് 28 ലക്ഷം രൂപ തട്ടിയെടുത്ത Read more

വീട്ടിൽ പ്രസവം; യുവതി മരിച്ചു; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
Malappuram home birth death

മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. ഭർത്താവ് സിറാജുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തു. Read more

എം.എ. ബേബിക്ക് എ.കെ.ജി സെന്ററിൽ ഗംഭീര സ്വീകരണം
M.A. Baby

സിപിഐഎം ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ എം.എ. ബേബിക്ക് എ.കെ.ജി സെന്ററിൽ വച്ച് ഗംഭീര Read more

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: 263 പോളിംഗ് ബൂത്തുകൾ സജ്ജം
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് 263 പോളിംഗ് ബൂത്തുകൾ സജ്ജമാക്കി. 59 പുതിയ ബൂത്തുകളും ഇതിൽ Read more

  വീണ വിജയനെതിരായ നടപടി: രാഷ്ട്രീയ ഗൂഢാലോചനയെന്ന് ടി പി രാമകൃഷ്ണൻ
ഐ ബി ഉദ്യോഗസ്ഥയുടെ മരണം: അന്വേഷണം ഊർജിതം
IB officer death

ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ വിശദമായ അന്വേഷണം നടക്കുന്നു. പ്രതിയുടെ മൊബൈൽ ഫോൺ Read more

ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാന വ്യാപകമായി റെയ്ഡ്; 181 പേർ അറസ്റ്റിൽ
Operation D-Hunt

സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 181 പേർ അറസ്റ്റിലായി. വിവിധയിനം നിരോധിത Read more

ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി ഒളിവിൽ; അന്വേഷണം ഊർജിതം
IB officer suicide

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതി ഒളിവിലാണ്. മൂന്ന് ലക്ഷം രൂപയോളം Read more

വീട്ടുപ്രസവം: യുവതി മരിച്ചു; ഭർത്താവിനെതിരെ കേസ്
home birth death

മലപ്പുറത്ത് വീട്ടുപ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ഭർത്താവിനെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി. അമിത Read more

ആശാ വർക്കേഴ്സിന്റെ സമരം: തൊഴിൽ മന്ത്രിയുമായി ചർച്ച
Asha workers strike

സമരം 57-ാം ദിവസത്തിലേക്ക് കടന്നതിനെ തുടർന്ന് ആശാ വർക്കേഴ്സ് തൊഴിൽ മന്ത്രി വി Read more

സുരേഷ് ഗോപിയെ പരിഹസിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ
KB Ganesh Kumar

മാധ്യമപ്രവർത്തകരെ ഗസ്റ്റ് ഹൗസിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ മന്ത്രി Read more