വേടനെ വേട്ടയാടാൻ സമ്മതിക്കില്ല; വിമർശനവുമായി എം.വി. ഗോവിന്ദൻ

M V Govindan

കണ്ണൂർ◾: റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിമർശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. ആധുനിക സംഗീതത്തിന്റെ പടത്തലവനായ വേടനെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചില ഉദ്യോഗസ്ഥർക്ക് വേടന്റെ പാട്ട് കേൾക്കുമ്പോൾ കണ്ണുകടിയുണ്ടാകുന്നെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വേടൻ കഞ്ചാവ് പിടിച്ച സംഭവത്തിൽ തെറ്റ് പറ്റിയെന്ന് സമ്മതിച്ചതാണ്, അത് അവിടെ തീരേണ്ടതായിരുന്നുവെന്ന് എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു. റാപ്പ് സംഗീതത്തിലൂടെ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് ആർ.എസ്.എസ് ആരോപിക്കുന്നു. എന്നാൽ, വേടൻ തന്നെ എഴുതി പാടുന്ന പാട്ടിന് കരുത്തുണ്ടെന്നും ആർ.എസ്.എസിന് എന്ത് കലയാണെന്നും അദ്ദേഹം ചോദിച്ചു. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തപ്പോൾ പാർട്ടി വേടനൊപ്പം നിന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ആർ.എസ്.എസ് മുഖപത്രമായ കേസരിയുടെ മുഖ്യ പത്രാധിപർ ഡോ. എൻ.ആർ. മധുവിന്റെ ആരോപണം. വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിതെന്നും വേടന്റെ പിന്നിൽ രാജ്യത്തിൻ്റെ വിഘടനം സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ടെന്നുമായിരുന്നു മധുവിന്റെ വാദം. ആള് കൂടാൻ വേടൻ്റെ പാട്ട് വെക്കുന്നവർ നാളെ അമ്പല പറമ്പിൽ കാബറെ ഡാൻസും വെക്കുമെന്നും എൻ.ആർ. മധു പറഞ്ഞിരുന്നു.

  നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

അതേസമയം, റാപ്പർ വേടനെതിരെ ആരോപണങ്ങളുന്നയിച്ച് കലാപത്തിന് ആഹ്വാനം ചെയ്തെന്ന പരാതിയിൽ എൻ.ആർ. മധുവിനെതിരെ കിഴക്കെ കല്ലട പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി ശ്യാം മോഹൻ നൽകിയ പരാതിയിലായിരുന്നു കേസ്.

Story Highlights : M V Govindan Support Rapper Vedan

Story Highlights: റാപ്പർ വേടനെ പിന്തുണച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്.

Related Posts
വന്യജീവി ആക്രമണം: സർക്കാരിനെ വിമർശിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
wild animal attacks

സീറോ മലബാർ തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, വന്യജീവി Read more

തൃപ്പൂണിത്തുറയിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ ജീവനൊടുക്കി
House fire suicide

തൃപ്പൂണിത്തുറ പെരീക്കാട് വീടിന് തീയിട്ട ശേഷം ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. പ്രകാശൻ Read more

ഇ.ഡിക്കെതിരെ ആഞ്ഞടിച്ച് ദേശാഭിമാനിയും ചന്ദ്രികയും; അഴിമതി ആരോപണങ്ങൾ കനക്കുന്നു
ED bribery allegations

ഇ.ഡി ഉദ്യോഗസ്ഥനെതിരായ കൈക്കൂലി കേസിൽ ദേശാഭിമാനിയും ചന്ദ്രികയും വിമർശനവുമായി രംഗത്ത്. കേന്ദ്രസർക്കാർ രാഷ്ട്രീയ Read more

  തൃപ്പൂണിത്തുറയിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ ജീവനൊടുക്കി
യുവ അഭിഭാഷകയെ മർദ്ദിച്ച കേസ്: ബെയ്ലിൻ ദാസിൻ്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
lawyer assault case

വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദ്ദിച്ച കേസിൽ പ്രതി ബെയ്ലിൻ ദാസിൻ്റെ ജാമ്യാപേക്ഷയിൽ ഇന്ന് Read more

കോഴിക്കോട് ബസ് സ്റ്റാൻഡിലെ തീപിടിത്തം നിയന്ത്രണവിധേയമാക്കി; അന്വേഷണം ആരംഭിച്ചു
Kozhikode bus stand fire

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലുണ്ടായ തീപിടിത്തം ആറ് മണിക്കൂറിനു ശേഷം നിയന്ത്രണവിധേയമാക്കി. ബസ് Read more

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടുത്തം; ആളുകളെ ഒഴിപ്പിച്ചു, ബസ് സർവീസുകൾ നിർത്തിവെച്ചു
Kozhikode fire accident

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടുത്തം. ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ തുണിക്കടയിലാണ് Read more

കോഴിക്കോട് എംഡിഎംഎയുമായി 2 പേർ പിടിയിൽ; പാലക്കാട് റബ്ബർഷീറ്റ് മോഷ്ടിച്ച സൈനികനും അറസ്റ്റിൽ
Crime news Kerala

കോഴിക്കോട് കുന്നമംഗലത്ത് 78 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ Read more

കൊച്ചി ഇഡി കൈക്കൂലി കേസ്; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന് എ എ റഹീം എംപി
Kochi ED bribery case

കൊച്ചിയിലെ ഇ.ഡി. യൂണിറ്റിലെ കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥനെ ഉടൻ സസ്പെൻഡ് ചെയ്യണമെന്ന് Read more

  വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ പ്രതികരണവുമായി കെ.യു. ജനീഷ് കുമാർ എംഎൽഎ
ഇഡി ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി; നിർണായക വെളിപ്പെടുത്തലുമായി വ്യവസായി
ED officer threat

അഴിമതിക്കേസിൽ ഇഡി ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്ന് വ്യവസായി അനീഷ് ബാബു. രേഖകൾ നൽകിയില്ലെങ്കിൽ അറസ്റ്റ് Read more

വർക്കലയിൽ വ്യാപാര സ്ഥാപനത്തിൽ പട്ടാപ്പകൽ പണം തട്ടി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Cash stolen from shop

വർക്കലയിൽ ഒരു ജ്യൂസ് കടയിൽ കടയുടമയുടെ സുഹൃത്താണെന്ന് പറഞ്ഞ് എത്തിയ ഒരാൾ ജീവനക്കാരിൽ Read more