മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയുടെ 43-ാം ജന്മദിനം ഇന്ന് ആഘോഷിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ. രാജ്യം കണ്ട ഏറ്റവും മികച്ച നായകരിലൊരാളായ ധോണി, മൂന്ന് ഐസിസി കിരീടങ്ങൾ നേടിയ ക്യാപ്റ്റനും ഏറ്റവും കൂടുതൽ ഫൈനൽ വിജയങ്ങളുള്ള നായകനുമാണ്. 2007-ൽ ട്വന്റി20 ലോകകപ്പ്, 2011-ൽ ഏകദിന ലോകകപ്പ് എന്നിവ നേടിയതോടെ തന്റെ നേതൃപാടവം തെളിയിച്ചു.
രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സ്റ്റംപിംഗ് നടത്തിയ വിക്കറ്റ് കീപ്പറും ഏകദിനത്തിൽ ഏറ്റവും കൂടുതൽ തവണ നോട്ടൗട്ടായ ബാറ്റ്സ്മാനുമാണ് ധോണി. 90 ടെസ്റ്റുകളിൽ 4876 റൺസും 350 ഏകദിനങ്ങളിൽ 10773 റൺസും 98 രാജ്യാന്തര ട്വന്റി20കളിൽ 1617 റൺസുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. രാജ്യാന്തര ക്രിക്കറ്റിൽ 10 സെഞ്ചുറികളും 108 അർധസെഞ്ചുറികളും നേടിയിട്ടുണ്ട്.
ഐപിഎല്ലിലും ധോണി തിളങ്ങി. 264 മത്സരങ്ങളിൽ 24 അർധസെഞ്ചുറികളോടെ 5243 റൺസ് നേടി. 829 പുറത്താക്കലുകളിൽ പങ്കാളിയായി വിക്കറ്റ് കീപ്പർമാരിൽ മൂന്നാം സ്ഥാനം നേടി.
ഇതിൽ 634 ക്യാച്ചുകളും 195 സ്റ്റംപിംഗുകളും ഉൾപ്പെടുന്നു. 2009-ൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ ആദ്യമായി ഒന്നാമതെത്തിച്ച നേട്ടവും ധോണിയുടെ പേരിലുണ്ട്.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ