ആകാശവാണി മുൻ വാർത്ത പ്രക്ഷേപകൻ എം രാമചന്ദ്രൻ്റെ സംസ്കാരം ഇന്ന്; പൊതുദർശനം രാവിലെ

Anjana

M Ramachandran Akashvani news anchor cremation

ആകാശവാണിയുടെ മുൻ വാർത്ത പ്രക്ഷേപകനായ എം രാമചന്ദ്രൻ്റെ സംസ്കാരം ഇന്ന് നടക്കും. 91 വയസ്സുള്ള അദ്ദേഹം ശനിയാഴ്ച ഉച്ചയ്ക്കാണ് മരണമടഞ്ഞത്. രാവിലെ 10 മണി വരെ മുടവൻ മുകളിലെ സ്വവസതിയിലും, 10.30 മുതൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിലും പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് 12 മണിക്ക് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം നടക്കുക.

വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ ആകാശവാണി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിച്ച വാർത്ത അവതാരകനായിരുന്നു എം രാമചന്ദ്രൻ. അദ്ദേഹം അവതരിപ്പിച്ച ‘കൗതുക വാർത്തകൾ’ എന്ന പരിപാടി ഏറെ ജനശ്രദ്ധ നേടിയിരുന്നു. കെഎസ്ഇബി ജീവനക്കാരനായിരുന്ന രാമചന്ദ്രൻ, വാർത്താ വായനയോടുള്ള ഇഷ്ടം കാരണമാണ് ആകാശവാണിയെ തൊഴിൽ മേഖലയായി തിരഞ്ഞെടുത്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാമചന്ദ്രൻ്റെ ശബ്ദത്തിലൂടെയാണ് ഇന്ദിരാഗാന്ധിയുടെ മരണവാർത്ത ലോകം ആദ്യമായി കേട്ടത്. അദ്ദേഹത്തിന്റെ വ്യത്യസ്തമായ അവതരണ രീതിയും, കൗതുക വാർത്തകളും ആകാശവാണി ശ്രോതാക്കളെ ആകർഷിച്ചിരുന്നു. രാമചന്ദ്രൻ്റെ നിര്യാണത്തോടെ മലയാള മാധ്യമ രംഗത്തെ ഒരു പ്രമുഖ വ്യക്തിത്വമാണ് വിട പറഞ്ഞത്.

Story Highlights: Former Akashvani news anchor M Ramachandran’s cremation to be held today

Leave a Comment