ജിസിസിയിലെ ഏറ്റവും വലിയ ലിസ്റ്റിങ്ങുമായി ലുലു റീട്ടെയ്ൽ ട്രേഡിങ്ങിന് തുടക്കം

Anjana

Lulu Retail trading Abu Dhabi Securities Exchange

അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലുലു റീട്ടെയ്ൽ ട്രേഡിങ്ങിന് തുടക്കമായി. ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയുടെ ജിസിസിയിലെ ഏറ്റവും വലിയ ലിസ്റ്റിങ് എന്ന റെക്കോർഡ് സ്ഥാപിച്ചുകൊണ്ടാണ് ഈ നാഴികക്കല്ല്. യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദിയും ലുലു ചെയർമാൻ എം.എ യൂസഫലിയും ചേർന്ന് ബെൽ റിങ് മുഴക്കി ട്രേഡിങ്ങിന് തുടക്കം കുറിച്ചു. സർക്കാർ പ്രതിനിധികൾ ഉൾപ്പെടെ ബെൽ റിങ് സെറിമണിക്ക് സാക്ഷ്യം വഹിച്ചു.

ജിസിസിയിലെ നിക്ഷേപകരും ലോകത്തെ വിവിധ ഇടങ്ങളിലെ ലുലു ജീവനക്കാരും ഉപഭോക്താക്കളും ലൈവ് സ്ട്രീമിങ്ങിലൂടെ ഈ ചരിത്ര നിമിഷത്തിന്റെ ഭാഗമായി. യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി പറഞ്ഞത്, യുഎഇയുടെയും ജിസിസിയുടെയും വികസനത്തിന് ലുലു നൽകിയ പങ്കാളിത്തം മാതൃകാപരമാണെന്നും പൊതുപങ്കാളിത്തത്തിലേക്ക് കടന്നതോടെ കൂടുതൽ ജനകീയമാവുകയാണ് ലുലുവെന്നുമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലുലു ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കിയത്, ലുലുവിന്റെ റീട്ടെയ്ൽ യാത്രയിലെ ചരിത്രമുഹൂർത്തമാണ് എഡിഎക്സ് ലിസ്റ്റിങ്ങെന്നും നിക്ഷേപകർ ലുലുവിൽ അർപ്പിച്ച വിശ്വാസമാണ് ലിസ്റ്റിങ്ങിലൂടെ യാഥാർത്ഥ്യമാകുന്നതെന്നുമാണ്. മൂന്ന് വർഷത്തിനകം നൂറ് സ്റ്റോറുകളെന്ന ലക്ഷ്യത്തിലാണ് ലുലു. നിക്ഷേപകർക്ക് മികച്ച റിട്ടേൺ ലഭിക്കുന്നതിനുള്ള പ്രയത്നം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിസിസിയിലെ രാജകുടുംബാംഗങ്ങൾ അടക്കം ലുലു റീട്ടെയ്ലിൽ ഭാഗമായ നിക്ഷേപ സ്ഥാപനങ്ങൾക്കും ലുലുവിന് ഉറച്ച പിന്തുണ നൽകുന്ന ഭരണനേതൃത്വങ്ങൾക്കും നന്ദി അറിയിക്കുകയും ചെയ്തു.

Story Highlights: Lulu Retail begins trading on Abu Dhabi Securities Exchange, marking largest GCC listing by an Indian-owned company

Leave a Comment