മലപ്പുറം പോത്തുകല്ലില് ഭൂമിക്കടിയില് നിന്ന് ഉഗ്ര ശബ്ദം കേട്ടതായി നാട്ടുകാര് റിപ്പോര്ട്ട് ചെയ്തു. രാത്രി 9:30 ഓടെയാണ് സംഭവം ഉണ്ടായത്. പരിഭ്രാന്തരായ ആളുകള് വീടുകള്ക്ക് പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു. ശബ്ദം കേട്ട ജനങ്ങള് ആശങ്കയിലായി.
സുരക്ഷാ മുന്കരുതലുകളുടെ ഭാഗമായി ഇന്നലെ രാത്രി തന്നെ പ്രദേശത്തെ 250-ല് അധികം ആളുകളെ ക്യാമ്പിലേക്ക് മാറ്റി. ഇന്ന് പുലര്ച്ചെയും ഭൂമിക്കടിയില് നിന്ന് ശബ്ദം ഉണ്ടായതായി നാട്ടുകാര് അറിയിച്ചു. എന്നാല്, ഭൂമികുലുക്കം അല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതര് വ്യക്തമാക്കി.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രദേശത്തെ സ്ഥിതിഗതികള് വിലയിരുത്തി. ഉണ്ടായത് സ്വാഭാവിക പ്രതിഭാസമാണെന്നാണ് പ്രാഥമിക വിലയിരുത്തല്. രണ്ടാഴ്ച മുന്പും ഇത്തരത്തില് ശബ്ദം കേട്ടിരുന്നു. അന്ന് ജിയോളജി വകുപ്പില് നിന്നുള്ള ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ഭൂമിക്കടിയില് പാറകള് കൂട്ടിയിടിക്കുന്ന ശബ്ദമാണെന്നും ആശങ്കപ്പെടേണ്ടെന്നുമാണ് അന്നവര് പറഞ്ഞത്.
Story Highlights: Loud underground noise reported in Pothukallu, Malappuram; authorities assure no cause for concern