Headlines

National

കർണാടക മണ്ണിടിച്ചിൽ: അർജുനെ രക്ഷിക്കാൻ സൈന്യത്തിന്റെ സഹായം വേണമെന്ന് കുടുംബം പ്രധാനമന്ത്രിക്ക് കത്തയച്ചു

കർണാടക മണ്ണിടിച്ചിൽ: അർജുനെ രക്ഷിക്കാൻ സൈന്യത്തിന്റെ സഹായം വേണമെന്ന് കുടുംബം പ്രധാനമന്ത്രിക്ക് കത്തയച്ചു

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽപ്പെട്ട ലോറി ഡ്രൈവർ അർജുനെ രക്ഷിക്കാൻ സൈന്യത്തിന്റെ സഹായം ആവശ്യപ്പെട്ട് കുടുംബം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. തെരച്ചിൽ കാര്യക്ഷമമല്ലെന്നും പ്രതീക്ഷകൾ അസ്തമിക്കുന്നുവെന്നും കുടുംബം കത്തിൽ പറയുന്നു. അർജുന്റെ ജീവൻ രക്ഷിക്കാൻ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വെള്ളിയാഴ്ച മുതൽ സൈന്യത്തിന്റെ സഹായം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് അർജുന്റെ ബന്ധുക്കൾ പറയുന്നു. പരിശോധനയിൽ അർജുനെ കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിലാണ് കുടുംബം ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇനിയും കാത്തിരിക്കുക അസാധ്യമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ, ലോറിയുടെ ലൊക്കേഷൻ റഡാർ പരിശോധനയിൽ കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഐഐടി സംഘം ഇത് പിന്നീട് നിഷേധിച്ചു. സിഗ്നൽ ലോറിയുടേതായിരുന്നില്ലെന്നും വലിയ പാറക്കല്ലോ മറ്റോ ആകാനാണ് സാധ്യതയെന്നും എൻഐടി സംഘം വ്യക്തമാക്കി. വൻമരങ്ങളും പാറക്കല്ലുകളും മണ്ണിനൊപ്പമുള്ളതിനാൽ റഡാറിൽ സിഗ്നൽ ലഭിക്കുന്നതിനും പ്രയാസം നേരിടുന്നുണ്ട്.

More Headlines

ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്
ട്രംപ്-മോദി കൂടിക്കാഴ്ച: അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുമായി മുൻ യുഎസ് പ്രസിഡന്റ് ചർച്ച നട...
ഷിരൂർ മണ്ണിടിച്ചിൽ: തിരച്ചിലിനായി ഡ്രഡ്ജർ കാർവാർ തുറമുഖത്തെത്തി
പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ്; അമേരിക്കൻ സന്ദർശനത്തിന് ഒരുങ്ങി മോദി
കുറ്റവാളികളുടെ വീടുകൾ ഉൾപ്പെടെ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ താൽക്കാലിക സ്റ്റേ
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മണ്ണിടിഞ്ഞ് കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകളുമായി രാഷ്ട്രീയ നേതാക്കൾ

Related posts