സാഹിത്യനിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു

Anjana

Balachandran Vadakkedath

സാഹിത്യനിരൂപകനും സാംസ്‌കാരികപ്രവര്‍ത്തകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് 68-ാം വയസ്സില്‍ അന്തരിച്ചു. തൃശൂരിലെ മദര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായിരുന്ന അദ്ദേഹം, കോഴിക്കോട്ടേക്കുള്ള ദീര്‍ഘദൂര യാത്രയ്ക്കു ശേഷം കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ പുലര്‍ച്ചെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി അംഗം, സമസ്ത കേരളസാഹിത്യ പരിഷത്ത് നിര്‍വാഹകസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബാലചന്ദ്രന്‍ വടക്കേടത്ത്, പ്രഭാഷകന്‍, രാഷ്ട്രീയ-സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു. നിരവധി നിരൂപണഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വാക്കിന്റെ സൗന്ദര്യശാസ്ത്രം, വായനയുടെ ഉപനിഷത്ത്, രമണന്‍ എങ്ങനെ വായിക്കരുത്, അര്‍ത്ഥങ്ങളുടെ കലഹം, ആനന്ദമീമാംസ എന്നിവയാണ് ബാലചന്ദ്രന്‍ രചിച്ച പ്രധാന പുസ്തകങ്ങള്‍. കുറ്റിപ്പുഴ അവാര്‍ഡ്, ഫാദര്‍ വടക്കന്‍ അവാര്‍ഡ്, കാവ്യമണ്ഡലം അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. സാഹിത്യ ലോകത്തിന് വലിയ നഷ്ടമാണ് ബാലചന്ദ്രന്‍ വടക്കേടത്തിന്റെ വിയോഗം.

Story Highlights: Literary critic and cultural activist Balachandran Vadakkedath passes away at 68

Leave a Comment