ദുബായ് രാജകുമാരനെന്ന വ്യാജേന 21 കോടി തട്ടിപ്പ്; ലബനീസ് പൗരന് 20 വർഷം തടവ്

Anjana

Dubai royal fraud scheme

ദുബായ് രാജകുമാരനെന്ന വ്യാജേന 21 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ ലബനീസ് പൗരന് യുഎസ് ഫെഡറൽ കോടതി 20 വർഷം തടവുശിക്ഷ വിധിച്ചു. അലക്സ് ടാന്നസ് (39) എന്ന പ്രതി എമിറാത്തി റോയൽറ്റിയുമായി അടുത്ത ബന്ധമുള്ള ഉന്നത ബിസിനസുകാരനും നയതന്ത്രജ്ഞനുമാണെന്ന് അവകാശപ്പെട്ട് ഇരകളെ വഞ്ചിച്ചു.

കോടതി രേഖകൾ പ്രകാരം, തന്റെ പദ്ധതികളിൽ നിക്ഷേപിച്ചാൽ കോടികൾ വരുമാനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് ടാന്നസ് ആളുകളിൽ നിന്ന് പണം സ്വീകരിച്ചത്. തുടർന്ന് ലാഭം ലഭിക്കണമെങ്കിൽ കൂടുതൽ തുക നൽകണമെന്ന് ആവശ്യപ്പെട്ടു. ഇങ്ങനെ സ്വീകരിച്ച പണം തന്റെ ആഡംബര ജീവിതത്തിനായി ഉപയോഗിക്കുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആകെ 2.5 മില്യൻ ഡോളർ (21 കോടി രൂപ) ആണ് ടാന്നസ് ജനങ്ങളിൽ നിന്ന് തട്ടിയെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയിൽ അറസ്റ്റിലായ ഇയാളെ ജൂലൈ 25ന് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ച കോടതി, 2.2 മില്യൻ ഡോളർ (20 കോടി രൂപ) നഷ്ടപരിഹാരമായി അടയ്ക്കാനും നിർദേശിച്ചു.

Story Highlights: Lebanese national sentenced to 20 years in US for $2.5 million fraud posing as Dubai royal

1 thought on “ദുബായ് രാജകുമാരനെന്ന വ്യാജേന 21 കോടി തട്ടിപ്പ്; ലബനീസ് പൗരന് 20 വർഷം തടവ്”

Leave a Comment