തിരുവനന്തപുരത്ത് ഇടതുപക്ഷം വര്‍ഗീയ കാര്‍ഡ് ഇറക്കിയതായി ആരോപണം; കീഴ്ഘടക സഖാക്കള്‍ പ്രതിഷേധിക്കുന്നു

Anjana

Updated on:

തിരുവനന്തപുരം മണ്ഡലത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ ഇടതുപക്ഷം വര്‍ഗീയ കാര്‍ഡ് ഇറക്കി കളിച്ചെന്ന് കീഴ്ഘടകത്തിലെ സഖാക്കള്‍ കുറ്റസമ്മതം നടത്തി. വോട്ടുറപ്പിക്കാന്‍ മുസ്ലീംഗളെയും, ഹിന്ദുക്കളെയും, ക്രിസ്ത്യാനികളെയും അവരുടെ മതവുമായി ചേര്‍ത്തുവെച്ച് കാണണമെന്ന നിര്‍ദ്ദേശം പാര്‍ട്ടി മേല്‍ഘടകങ്ങളില്‍ നിന്ന് ബൂത്ത് കമ്മിറ്റികള്‍ക്ക് നല്‍കിയതായി അറിയുന്നു.

എന്നാല്‍ ചില ബൂത്ത് കമ്മിറ്റി സഖാക്കള്‍ ഇതിനെ ശക്തമായി എതിര്‍ത്തു. വോട്ടര്‍മാരുടെ മതം തിരിച്ചറിയാന്‍ എങ്ങനെ കഴിയുമെന്ന് അവര്‍ ചോദിച്ചു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും ഇത്തരം വര്‍ഗീയ നിലപാട് സ്വീകരിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മതേതരത്വവും സോഷ്യലിസവും പഠിപ്പിക്കുന്നവര്‍ തന്നെ ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നത് പാര്‍ട്ടിയുടെ നാശത്തിന് കാരണമാകുമെന്ന് സഖാക്കള്‍ അഭിപ്രായപ്പെട്ടു. നേതാക്കള്‍ ജനങ്ങളെ നേരിട്ട് അഭിമുഖീകരിക്കാത്തതും വിമര്‍ശനവിധേയമായി.

പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറി ഉണ്ടാകുമെന്ന് സഖാക്കള്‍ മുന്നറിയിപ്പ് നല്‍കി. അധികാരത്തിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന നിലപാട് ശരിയല്ലെന്നും, ജനങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത പാര്‍ട്ടിയെ ജനം തള്ളിക്കളയുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

പരസ്യമായി മതേതരത്വം പറയുകയും രഹസ്യമായി വര്‍ഗീയ വിഭജനം നടത്തുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നും, ഇത് പാര്‍ട്ടിയുടെ മൂല്യച്യുതിയെയാണ് കാണിക്കുന്നതെന്നും സഖാക്കള്‍ വിമര്‍ശിച്ചു. പാര്‍ട്ടിയെ പാര്‍ട്ടിയായി നിലനിര്‍ത്താനുള്ള സത്യസന്ധമായ വിമര്‍ശനമാണിതെന്നും അവര്‍ അഭിപ്രായപ്പെട്ടു.