പാലക്കാട് വിവാഹ വേദിയിൽ എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികൾ തമ്മിൽ പിണങ്ങി

Anjana

LDF UDF candidates handshake refusal

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി പി സരിനും യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും വിവാഹ വേദിയിൽ വോട്ട് ചോദിക്കാനെത്തിയപ്പോൾ അപ്രതീക്ഷിത സംഭവം അരങ്ങേറി. ഒരേ വേദിയിൽ വെച്ച് ഇരുവരും കണ്ടുമുട്ടിയെങ്കിലും പരസ്പരം കൈ കൊടുക്കാതെയാണ് രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും വേദിവിട്ടിറങ്ങിയത്. സരിന്‍ കൈനീട്ടി ഹസ്തദാനം നടത്താൻ ശ്രമിച്ചെങ്കിലും രാഹുലും ഷാഫിയും അത് അവഗണിച്ച് നടന്നുനീങ്ങി.

ബിജെപി കൗൺസിലർ നടേശന്റെ മകളുടെ വിവാഹ വേദിയിലാണ് ഈ സംഭവം അരങ്ങേറിയത്. നിരവധി തവണ രാഹുലിനെയും ഷാഫിയെയും സരിന്‍ വിളിച്ചെങ്കിലും അവർ തിരിഞ്ഞുനോക്കാതെ പോയി. സമീപമുണ്ടായിരുന്ന എ വി ഗോപിനാഥ് രാഹുൽ മാങ്കൂട്ടത്തിലിനെ ചേർത്ത് പിടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിന് പിന്നാലെ സരിന്‍ പ്രതികരിച്ചത് ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം വ്യത്യസ്തമായിരുന്നു. സരിന് കൈ കൊടുക്കാൻ പ്രയാസമുണ്ടെന്നും ചാനലുകൾക്ക് മുന്നിൽ അഭ്യാസം കാണിച്ചു വാർത്തയാക്കിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സരിൻ പ്രവർത്തകരെയും നേതാക്കളെയും നിരന്തരം അവഹേളിക്കുന്നയാളാണെന്നും തനിക്ക് കപട മുഖമില്ലെന്നും എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് ആത്മാർത്ഥമായിട്ടായിരിക്കുമെന്നും രാഹുൽ മാധ്യമങ്ങളോട് വ്യക്തമാക്കി.

Story Highlights: LDF candidate P Sarin and UDF candidate Rahul Mankootathil refuse to shake hands at wedding venue in Palakkad

Leave a Comment