Headlines

Politics

സി.പി.ഐ സംസ്ഥാന കൗൺസിലിൽ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെതിരെ രൂക്ഷ വിമർശനം

സി.പി.ഐ സംസ്ഥാന കൗൺസിലിൽ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെതിരെ രൂക്ഷ വിമർശനം

സി.പി.ഐ സംസ്ഥാന കൗൺസിലിൽ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെതിരെ കടുത്ത വിമർശനം ഉയർന്നു. ഇടതുമുന്നണി സ്ഥാനത്തിരിക്കാൻ ജയരാജൻ അർഹനല്ലെന്നും അദ്ദേഹത്തിന്റെ ബിജെപി ബന്ധ വിവാദം നിഷ്കളങ്കമല്ലെന്നും അഭിപ്രായപ്പെട്ടു. ജയരാജനെ മാറ്റാൻ സമ്മർദ്ദം ചെലുത്താത്തത് സിപിഐ നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും കുറ്റപ്പെടുത്തലുണ്ടായി. മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും വിമർശനമുയർന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നവകേരള സദസ്സിനെതിരെയും രൂക്ഷ വിമർശനമുണ്ടായി. സദസ്സ് ദയനീയ പരാജയമായെന്നും എൽഡിഎഫ് ജാഥ നടത്തിയിരുന്നെങ്കിൽ രാഷ്ട്രീയമായി ഗുണമുണ്ടാകുമായിരുന്നെന്നും അഭിപ്രായപ്പെട്ടു. സർക്കാരിന് കൂട്ടുത്തരവാദിത്തമില്ലെന്നും ചില അംഗങ്ങൾ വിമർശിച്ചു. തൃശ്ശൂർ മേയറെ മാറ്റാൻ മുന്നണി നേതൃത്വത്തിന് കത്ത് നൽകണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

പാർട്ടിയിലെ മന്ത്രിമാർ എക്സിക്യൂട്ടീവിൽ നിന്ന് മാറണമെന്ന അഭിപ്രായവും ഉയർന്നു. സംഘടനാ പ്രവർത്തനവും ഭരണവും ഒരുമിച്ച് നടക്കില്ലെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവി ചർച്ചയാകുന്ന സംസ്ഥാന കൗൺസിൽ ഇന്ന് അവസാനിക്കും. കുടിശ്ശികയായ സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പ്രസ്താവന നടത്തും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പ്രതിപക്ഷം അടിയന്തര പ്രമേയമായി ഉന്നയിക്കും.

More Headlines

തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്
പി ശശിക്കെതിരെ പാർട്ടിക്ക് ഔദ്യോഗിക പരാതി നൽകി പി വി അൻവർ എംഎൽഎ
തൃശൂർ തോൽവി: കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി പത്മജ വേണുഗോപാൽ
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണമണിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ഡൽഹിയിൽ അതിഷി മുഖ്യമന്ത്രിയാകും; നാല് മന്ത്രിമാർ തുടരും, ഒരു പുതുമുഖം

Related posts