Headlines

Crime News, Kerala News, Politics

വേശ്യാലയം നടത്താൻ സംരക്ഷണം തേടി അഭിഭാഷകൻ; ഹർജി തള്ളി ഹൈക്കോടതി

വേശ്യാലയം നടത്താൻ സംരക്ഷണം തേടി അഭിഭാഷകൻ; ഹർജി തള്ളി ഹൈക്കോടതി

കന്യാകുമാരി ജില്ലയിൽ വേശ്യാലയം സ്ഥാപിക്കാൻ സംരക്ഷണം തേടി അഭിഭാഷകൻ രാജ മുരുഗൻ സമർപ്പിച്ച ഹർജി കണ്ട് മദ്രാസ് ഹൈക്കോടതി അമ്പരന്നു. തനിക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഹർജി പരിഗണിച്ച ജസ്റ്റിസ് ബി പുഗളേന്തിയുടെ ബെഞ്ച് 10,000 രൂപ പിഴ ചുമത്തി അത് തള്ളുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹർജിയിൽ പ്രായപൂർത്തിയായവർക്ക് ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള അവകാശം പരാമർശിച്ച അഭിഭാഷകന്റെ നടപടിയെ കോടതി നിശിതമായി വിമർശിച്ചു. 18 വയസിന് മേലെ പ്രായമുള്ളവർക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള സൗകര്യം താൻ ഭാഗമായ ട്രസ്റ്റ് നൽകുന്നുണ്ടെന്ന് മുരുഗൻ വ്യക്തമാക്കിയിരുന്നു. എന്നാൽ സുപ്രീം കോടതി വിധി അദ്ദേഹം തെറ്റിദ്ധരിച്ചതാണെന്ന് ഹൈക്കോടതി വിലയിരുത്തി.

അഭിഭാഷകർക്കുള്ള പരിഗണനയും ബഹുമാനവും സമൂഹത്തിൽ നഷ്ടപ്പെടുന്ന സാഹചര്യം ബാർ കൗൺസിൽ മനസിലാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. നിലവാരമുള്ള കോളേജുകളിൽ നിന്ന് ബിരുദം നേടുന്നവരെ മാത്രമേ അഭിഭാഷകരായി എൻറോൾ ചെയ്യിക്കാവൂ എന്നും ബെഞ്ച് നിർദേശിച്ചു. മുരുഗനോട് എൻറോൾമെൻറ് സർട്ടിഫിക്കറ്റ്, നിയമ ബിരുദ സർട്ടിഫിക്കറ്റ്, ബാർ അസോസിയേഷൻ അംഗത്വ രേഖ എന്നിവ പരിശോധനയ്ക്കായി സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

More Headlines

കൊല്ലം കാർ അപകടം: പ്രതികൾ രാസലഹരി ഉപയോഗിച്ചതായി സംശയം, ഡോക്ടറുടെ യോഗ്യത പരിശോധിക്കും
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ
എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
കേരളം ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ട് വി ഡി സ...

Related posts