ഓരോ മാസവും പുതിയ ഫീച്ചറുകളുമായി സ്മാർട്ട് ഫോൺ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ വിവിധ കമ്പനികൾ മത്സരിക്കുകയാണ്. ബഡ്ജറ്റ്, മിഡ് റേഞ്ച്, ഫ്ലാഗ്ഷിപ്പ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ഈ മാസം പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ഫോണുകൾ ഇതാ. അതുപോലെ കഴിഞ്ഞ മാസം അവസാനം പുറത്തിറങ്ങിയ മോഡലുകളും പരിഗണിക്കാവുന്നതാണ്.
വൺപ്ലസ് 13s കോംപാക്ട് ഫോണുകൾ ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച മോഡലാണ്. 54,999 രൂപയിൽ ആരംഭിക്കുന്ന ഈ ഫോൺ, ബാങ്ക് ഓഫറുകളിലൂടെ 49,999 രൂപയ്ക്ക് സ്വന്തമാക്കാം. 120Hz റിഫ്രഷ് റേറ്റുള്ള 6.32 ഇഞ്ച് AMOLED സ്ക്രീനും 50 എംപി സോണി കാമറയും ഇതിനുണ്ട്. 12GB RAM, 512GB വരെ സ്റ്റോറേജ് എന്നിവയും 5,850mAh ബാറ്ററിയും ഇതിന്റെ പ്രധാന സവിശേഷതകളാണ്.
പോക്കോ എഫ് 7 ആകർഷകമായ കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ നൽകുന്ന ഒരു ഫോണാണ് പോക്കോ എഫ് 7. 12 / 256 വേരിയന്റിന് ഏകദേശം 30,000 രൂപയാണ് പ്രതീക്ഷിക്കുന്ന വില. 120 hz റീഫ്രഷ് റേറ്റുള്ള 6.83 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ഇതിനുണ്ട്. IP68 റേറ്റഡ് ബിൽഡും അലുമിനിയം മിഡിൽ ഫ്രെയിമും ഈ ഫോണിന്റെ മറ്റു പ്രത്യേകതകളാണ്.
പോക്കോ എഫ് 7 ന്റെ പ്രധാന സവിശേഷതകളിൽ എടുത്തുപറയേണ്ട ഒന്നാണ് ഇതിന്റെ 7,550 mAh ന്റെ വലിയ ബാറ്ററി. സ്നാപ് ഡ്രാഗൺ 8s Gen 4 ചിപ്സെറ്റാണ് ഈ ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 50 മെഗാപിക്സൽ സോണി ഐഎംഎക്സ്882 പ്രൈമറി സെൻസറും 8 മെഗാപിക്സൽ അൾട്രാവൈഡ് ഷൂട്ടറും അടങ്ങുന്ന ഡ്യുവൽ കാമറയും ഇതിലുണ്ട്. 90 വാട്ട് ഫാസ്റ്റ് ചാർജിംഗും ഈ ഫോണിനുണ്ട്.
വിവോയുടെ T4 അൾട്ര മികച്ച ക്യാമറ ഫീച്ചറുകളുള്ള ഒരു മിഡ് റേഞ്ച് ഫോണാണ്. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 37,999 രൂപയാണ് വില. 120Hz റിഫ്രഷ് റേറ്റും 5500 nits പീക്ക് ബ്രൈറ്റ്നസുമുള്ള 6.78 ഇഞ്ച് 1.5K അമോലെഡ് ഡിസ്പ്ലേ ഇതിനുണ്ട്.
വിവോ ടി4 അൾട്രയിൽ 90W ചാർജിംഗ് വേഗതയുള്ള 5,500mAh ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 4nm ക്ലാസ് മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്സെറ്റാണ് ഈ ഫോണിന്റെ കരുത്ത്. ഐ എം എക്സ് 921 സോണി സെൻസർ പ്രൈമറി കാമറയും 100x ഹൈപ്പർ സൂമുള്ള ടെലിസ്കോപ്പ് കാമറയുമടങ്ങിയ ട്രിപ്പിൾ കാമറാ സെറ്റപ്പും ഇതിലുണ്ട്. 12 ജിബി റാം + 256 ജിബി, 12 ജിബി റാം + 512 ജിബി എന്നിങ്ങനെ മറ്റു രണ്ടു വേരിയന്റുകളും ലഭ്യമാണ്.
story_highlight:The article reviews the latest smartphone releases, including OnePlus 13s, Poco F7, and Vivo T4 Ultra, highlighting their features and prices.