**ജമ്മു കശ്മീർ◾:** ജമ്മു കശ്മീരിൽ ഭീകരർക്കെതിരായ നടപടികൾ ശക്തമാക്കി സുരക്ഷാ സേന. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളായ രണ്ട് ഭീകരരുടെ വീടുകൾ സുരക്ഷാ സേന തകർത്തു. പുൽവാമയിലെ മുറാനിലുള്ള അഹ്സാൻ ഉൽ ഹഖ് ഷെയ്ഖ്, കച്ചിപോറയിലെ ഹാരിസ് അഹമ്മദ് എന്നിവരുടെ വീടുകളാണ് നടപടിയുടെ ഭാഗമായി തകർക്കപ്പെട്ടത്.
അതിർത്തിയിലടക്കം ജാഗ്രത നിർദ്ദേശം തുടരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. ജമ്മു കാശ്മീരിൽ ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിരോധ മേഖലയിൽ പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകുന്നതിനുള്ള നീക്കങ്ങൾ കരസേനാ മേധാവിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തി.
പാക്കിസ്ഥാന്റെ പിടിയിലായ ബിഎസ്എഫ് ജവാന്റെ മോചനത്തിനായുള്ള ഇടപെടലുകൾ തുടരുകയാണ്. ജവാന്റെ സുരക്ഷിതമായ മടങ്ങിവരവിനായി കുടുംബം അഭ്യർത്ഥിച്ചിട്ടുണ്ട്. ജമ്മുകശ്മീരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷാ ഓഡിറ്റിങ് നടത്തുന്നത് സൈന്യത്തിന്റെ പരിഗണനയിലാണ്.
സ്വീകരിച്ച സൈനിക നടപടികളെക്കുറിച്ചും അതിർത്തിയിൽ വെടിനിറത്തിൽ കരാർ ലംഘിക്കാൻ പാക്കിസ്ഥാൻ നടത്തുന്ന ശ്രമങ്ങളെ കുറിച്ചും ശ്രീനഗറിൽ എത്തിയ കരസേനാ മേധാവിയോട് ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഭീകരരുമായി ബന്ധപ്പെട്ട് സുരക്ഷ സേന വ്യാപകമായ തിരച്ചിൽ നടത്തുകയാണ്.
Story Highlights: The Jammu and Kashmir government demolished the homes of two Lashkar-e-Taiba terrorists involved in the Pahalgam attack.