നാശംവിതച്ച് ഉരുൾപൊട്ടലും മഴവെള്ളപ്പാച്ചിലും.

Anjana

Landslide flood Idukki
Landslide flood Idukki

ഇടുക്കിയിൽ ശക്തമായ മഴയെ തുടർന്ന് ഉരുൾപൊട്ടലും മഴവെള്ളപ്പാച്ചിലും.വെള്ളിയാഴ്ച ഉണ്ടായ അപകടത്തിൽ പീരുമേട് താലൂക്കിൽ മാത്രം തകർന്നത് 773 വീടുകൾ. 

13 കോടി 82 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൃഷിനാശം ഉൾപ്പെടെയുള്ള നഷ്ടം കൃത്യമായി കണക്കാക്കാൻ 7 പ്രത്യേക സംഘങ്ങളെ റവന്യൂവകുപ്പ് നിയോഗിച്ചു.

183 വീടുകൾ പൂർണമായും 591 വീടുകൾ ഭാഗികമായും തകർന്നതായയാണ് പ്രാഥമിക റിപ്പോർട്ട്.

കൊക്കയാറിലൂടെയും പുല്ലകയാറിലൂടെയും ഒഴുകിവന്ന വെള്ളമാണ് നാശങ്ങൾ വിതച്ചത്. 

അപകടത്തിൽ വീട്ടു സാധനങ്ങൾ എല്ലാം ഒഴുകി പോവുകയും നിരവധി പേർ മരിക്കുകയുമുണ്ടായി മരിച്ചവരുടെ കുടുംബങ്ങൾക്ക് 10000 രൂപ വീതം അടിയന്തര സഹായം പ്രഖ്യാപിച്ചു.

461 കുടുംബങ്ങളിലെ 1561 പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ ആണ്.

Story highlight  : Landslide and flash flood in Idukki