പറവൂരില്‍ കുറുവ മോഷണ സംഘത്തിനെതിരെ പൊലീസ് മുന്നറിയിപ്പ്; രക്ഷപ്പെട്ട പ്രതി പിടിയില്‍

Anjana

Kuruva robbery gang Paravur

പറവൂരില്‍ മോഷണം നടത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നെത്തിയ കുറുവ സംഘത്തില്‍പ്പെട്ടവരാണെന്ന സംശയത്തെ തുടര്‍ന്ന് മുനമ്പം പൊലീസ് പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. മുനമ്പം ഡിവൈഎസ്പി ജയകൃഷ്ണന്‍ നല്‍കിയ നിര്‍ദേശങ്ങളില്‍ വീടുകള്‍ പൂര്‍ണമായി ഇരുട്ടില്‍ മുങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നും വീടിന്റെ പുറത്ത് ഒരു ലൈറ്റ് ഓണ്‍ ചെയ്ത് ഇടണമെന്നും പറയുന്നു. കൂടാതെ, ആയുധ സ്വഭാവമുള്ള വസ്തുക്കള്‍ പറമ്പില്‍ അലക്ഷ്യമായി ഇടരുതെന്നും സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങള്‍ കൃത്യമായി പരിശോധിക്കണമെന്നും നിര്‍ദേശിച്ചു.

റോഡുകളില്‍ അസ്വാഭാവിക സാഹചര്യത്തില്‍ ആളുകളെ കണ്ടാല്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാനും പൊലീസ് നാട്ടുകാര്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം, പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ട സന്തോഷ് സെല്‍വം എന്നയാള്‍ പിടിയിലായി. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയില്‍ നിന്ന് ചാടി പോയ പ്രതിയെ കുണ്ടന്നൂരിലെ മെറീഡിയന്‍ ഹോട്ടലിന് സമീപത്ത് വച്ചാണ് പിടികൂടിയത്. പ്രതിയെ രക്ഷപ്പെടുത്തുന്നതിന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം എത്തിയിരുന്നു. പിന്നീട് നടത്തിയ സമഗ്രമായ പരിശോധനയിലാണ് പ്രതി വീണ്ടും പിടിയിലായത്. ഇയാള്‍ക്കൊപ്പം മണികണ്ഠന്‍ എന്നൊരാളെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു.

Story Highlights: Police issue warning against Kuruva robbery gang in Paravur, Kerala

Leave a Comment