ആലപ്പുഴയിൽ കുറുവാ സംഘം വീണ്ടും; അമ്മയുടെയും കുഞ്ഞിന്റെയും സ്വർണ്ണമാല കവർന്നു

Anjana

Kuruva gang theft Alappuzha

ആലപ്പുഴയിൽ മുങ്ങിയും പൊങ്ങിയും മോഷണ സംഘം വീണ്ടും സജീവമായിരിക്കുന്നു. ഇന്നലെ രാത്രി 12.30ഓടെ പറവൂർ തൂക്കുകുളം കിഴക്ക് മനോഹരന്റെ വീട്ടിൽ നടന്ന മോഷണത്തിൽ, ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും സ്വർണ്ണ മാലകൾ കവർന്നു. അടുക്കളവാതിലിന്റെ കൊളുത്ത് പൊളിച്ച് അകത്തുകയറിയ മോഷ്ടാവ്, മകൾ നീതുവിന്റെ കഴുത്തിൽനിന്ന് ഒന്നരപവന്റെ സ്വർണ്ണമാലയും 9 മാസം പ്രായമുള്ള കുഞ്ഞിന്റെ അരപവന്റെ മാലയുമാണ് അപഹരിച്ചത്.

കുറുവാ സംഘമാണ് ഈ മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. മോഷണ രീതികളിലെ സമാനതകളും, അടുത്തിടെ ജില്ലയിൽ നടന്ന പത്തോളം മോഷണങ്ങളും ഈ നിഗമനത്തെ ശക്തിപ്പെടുത്തുന്നു. കോമളപുരം, മണ്ണഞ്ചേരി, ചേർത്തല, കായംകുളം എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളും കുറുവാ സംഘത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അടുക്കള വാതിൽ പൊളിച്ച് അകത്തു കടക്കൽ, വസ്ത്രധാരണം, സ്ത്രീകളുടെ മാത്രം മാല പൊട്ടിക്കൽ തുടങ്ങിയ മോഷണ രീതികൾ കുറുവാ സംഘത്തിന്റേതാണെന്ന് പോലീസ് കരുതുന്നു. സാമ്പത്തിക വ്യത്യാസമില്ലാതെ സ്ത്രീകൾ സ്വർണാഭരണങ്ങൾ ധരിക്കുന്നതു കൊണ്ടാണ് കുറുവാ സംഘം കേരളം തിരഞ്ഞെടുക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. നിലവിൽ ആലപ്പുഴ ഡിവൈഎസ്പി എംആർ മധുബാബുവിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘം മോഷ്ടാക്കൾക്കായി അന്വേഷണം നടത്തുന്നു.

Story Highlights: Kuruva gang suspected in Alappuzha theft, police intensify search

Leave a Comment