കോട്ടയം വെള്ളൂരിൽ കുറുവാ സംഘം; പോലീസ് നിരീക്ഷണം ശക്തമാക്കി

Anjana

Kurua gang Kottayam Vellur

കോട്ടയം വെള്ളൂരിൽ കുറുവാ സംഘം എത്തിയതായി പോലീസിന് സൂചന ലഭിച്ചു. ഇവർ വെള്ളൂരിൽ ഒളിത്താവളത്തിൽ കഴിയുന്നതായാണ് വിവരം. വെള്ളൂരിലെ പ്രധാനപ്പെട്ട കവലയിലെ സിസിടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വൈക്കത്തും കുറുവാ സംഘത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി പോലീസ് അറിയിച്ചു. എന്നാൽ ഇതുവരെ മോഷണം നടത്തിയതായി റിപ്പോർട്ട് ലഭിച്ചിട്ടില്ല.

ആലപ്പുഴയിലും എറണാകുളത്തും കുറുവാ സംഘത്തിനായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിരുന്നു. സമീപജില്ലകളിലേക്ക് കുറുവാ സംഘം കടക്കാനുള്ള സാധ്യത മനസിലാക്കി, സമീപ ജില്ലകളിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ച് തുടങ്ങി. വെള്ളൂരിൽ കണ്ടത് കുറുവാ സംഘം മോഷണ സമയത്ത് ഉപയോ​ഗിക്കുന്ന വസ്ത്രം ധരിച്ചെത്തിയ ആളെയാണ്. ആലപ്പുഴയിൽ വിവിധയിടങ്ങളിലെത്തിയ കുറുവാ സംഘത്തിൽപ്പെട്ട ആളുടെ രൂപസാദൃശ്യം വെള്ളൂരിലെത്തിയ ആളെന്ന് പൊലീസ് പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കുറുവ ഭീതിയെ തുടർന്ന് കുണ്ടന്നൂർ പാലത്തിനടിയിൽ താമസിക്കുന്ന കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കാൻ നടപടി തുടങ്ങി. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലാണ് നടപടികൾ ആരംഭിച്ചത്. കുറുവ സംഘാംഗം സന്തോഷ് സെൽവത്തെ ഇവിടെ നിന്ന് പിടികൂടിയ സാഹചര്യത്തിലാണ് നഗരസഭയുടെ നടപടി. സന്തോഷ്‌ സെൽവനെ കോടതി 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. 25കാരനായ സന്തോഷ് സെൽവത്തിനെതിരെ കേരളത്തിലും തമിഴ്നാട്ടിലുമായി മുപ്പതോളം മോഷണ കേസുകൾ നിലവിലുണ്ട്. പാല, പൊൻകുന്നം, രാമപുരം, ചങ്ങനാശേരി സ്റ്റേഷനുകളിലാണ് കേസുകൾ ഉള്ളത്.

Story Highlights: Police receive tip-off about Kurua gang’s presence in Kottayam Vellur, intensify search in neighboring districts

Leave a Comment