ചെന്നൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്ഡേയെ അപമാനിച്ചെന്ന കേസിൽ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്രയ്ക്ക് മദ്രാസ് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. ഏപ്രിൽ ഏഴ് വരെയാണ് കമ്രയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും അതിനാൽ മഹാരാഷ്ട്ര കോടതിയെ സമീപിക്കാൻ സാധിക്കില്ലെന്നും കുനാൽ കോടതിയിൽ വ്യക്തമാക്കി. കേസിൽ ചോദ്യം ചെയ്യലിനായി മുംബൈയിലെ ഖാർ പോലീസ് രണ്ട് തവണ സമൻസ് അയച്ചിരുന്നെങ്കിലും കുനാൽ ഹാജരായിരുന്നില്ല.
2021 മുതൽ ചെന്നൈയിലാണ് താമസമെന്ന് കാട്ടിയാണ് കമ്ര മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഏപ്രിൽ ഏഴ് വരെ കമ്രയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു. 45 മിനിറ്റ് ദൈർഘ്യമുള്ള സ്റ്റാൻഡ് അപ്പ് കോമഡിയിൽ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തെ കുനാൽ വിമർശിച്ചിരുന്നു. ഈ കോമഡി ഷോയിൽ ശിവസേന പിളർത്തിയ ഷിന്ഡേയെ വഞ്ചകൻ എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്.
ഷിന്ഡെയുടെ പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും ഉദ്ദേശിച്ചത് ആരെന്ന് വ്യക്തമാകുന്ന വിധത്തിലായിരുന്നു അവതരണം. ഷിന്ഡെ അനുകൂലികൾ കുനാലിന്റെ സ്റ്റുഡിയോ തല്ലിത്തകർത്തു. തുടർന്ന് മുംബൈ കോർപ്പറേഷൻ ഉദ്യോഗസ്ഥരെത്തി ശേഷിച്ച ഭാഗങ്ങളും ഇടിച്ചു പൊളിച്ചു നീക്കി. ഭീഷണിക്കിടയിലും മാപ്പ് പറയില്ലെന്ന നിലപാടിലാണ് കുനാൽ. കോടതി പറഞ്ഞാൽ മാത്രമേ മാപ്പ് പറയൂ എന്നും അദ്ദേഹം വ്യക്തമാക്കി.
കോമഡി ഷോ ചെയ്യുന്ന ഇടങ്ങൾ പൊളിക്കുമെങ്കിൽ കാലപ്പഴക്കം ചെന്ന മുംബൈയിലെ പാലങ്ങളിൽ പരിപാടി നടത്താമെന്നും അദ്ദേഹം പരിഹസിച്ചു. അത് പൊളിച്ചു പണിതാൽ ജനങ്ങൾക്കെങ്കിലും ഉപകാരപ്പെടുമെന്നും കുനാൽ പറഞ്ഞു. ഷിന്ഡേയെ അപമാനിച്ചെന്ന കേസിൽ കുനാൽ കമ്രയ്ക്ക് നോട്ടീസ് അയച്ചിരുന്നു.
കോമഡി ഷോയിലൂടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്ഡേയെ അപമാനിച്ച കേസിലാണ് കുനാൽ കമ്രയ്ക്ക് മദ്രാസ് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. ഏപ്രിൽ ഏഴു വരെ കമ്രയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചു. കമ്രയുടെ സ്റ്റുഡിയോ ഷിന്ഡെ അനുകൂലികൾ തല്ലിത്തകർത്തിരുന്നു.
Story Highlights: The Madras High Court granted interim protection from arrest to comedian Kunal Kamra in a case related to allegedly insulting Maharashtra Deputy Chief Minister Eknath Shinde.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ