
തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രിയായ എം വി ഗോവിന്ദന്റെ ഫേസ്ബുക്ക് പേജിന് ലൈക്കിനായി കുടുംബശ്രീ സർക്കുലർ ഇറക്കി. കുടുംബശ്രീ ഡയറക്ടറാണ് ജില്ലാ മിഷൻ കോർഡിനേറ്റർമാർക്ക് സർക്കുലർ അയച്ചത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
മന്ത്രി എം.വി ഗോവിന്ദന്റെ ഫേസ്ബുക്ക് പേജിന് വേണ്ടത്ര ലൈക്കില്ല. സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഫേസ്ബുക്ക് പേജിനെ പ്രാപ്തമാക്കാൻ പ്രവർത്തിക്കണമെന്നും സർക്കുലറിൽ പറയുന്നുണ്ട്.
സെപ്റ്റംബർ 16നാണ് ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയത്. 69,900 പേരാണ് മന്ത്രി എം.വി ഗോവിന്ദന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്തിരിക്കുന്നത്. അറുപത്തിനാലായിരത്തോളം ലൈക്കും മന്ത്രിയുടെ ഫേസ്ബുക് പേജിനുണ്ട്.
Story Highlights: Kudambashree circular to increase reach of Minister MV Govindan’s FB Page.