സിപിഐഎം നേതാവ് കെ ടി ജലീൽ തന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് പ്രധാനപ്പെട്ട പ്രഖ്യാപനം നടത്തി. തെരഞ്ഞെടുപ്പുകളിൽ ഇനി മത്സരിക്കില്ലെന്നും, എന്നാൽ സിപിഐഎമ്മിന്റെ സഹയാത്രികനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ പുറത്തിറങ്ങുന്ന പുസ്തകത്തിലാണ് ജലീലിന്റെ ഈ പരാമർശം ഉള്ളത്. മാന്യമായ പിന്മാറ്റമാണ് ഇതെന്നും, താൻ വിരമിക്കൽ മൂഡിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തണം” എന്ന് പറഞ്ഞ ജലീൽ, ഇനി ന്യൂജൻ രംഗത്ത് വരട്ടെയെന്നും അഭിപ്രായപ്പെട്ടു. നവാഗതർക്ക് കസേര ഒഴിഞ്ഞുകൊടുക്കാൻ മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ, അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് കെടി ജലീൽ രംഗത്തെത്തി.
കോടിയേരിയുടെ വിയോഗത്തിലൂടെ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടത് നല്ല ഒരു പരിചയാണെന്നും വാളാകാൻ എല്ലാവർക്കും ആകുമെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമദിനത്തിൽ, തന്റെ പ്രസ്ഥാനത്തിന് പ്രതിരോധം തീർക്കുന്ന പരിചയാകാൻ അപൂർവ്വം വ്യക്തികൾക്കേ കഴിയൂ എന്നും, അവരിൽ ഒരാളായാണ് കോടിയേരിയുടെ സാന്നിധ്യം അനുഭവപ്പെട്ടതെന്നും കെ ടി ജലീൽ അഭിപ്രായപ്പെട്ടു.
Story Highlights: CPI(M) leader K T Jaleel announces retirement from electoral politics, remembers late leader Kodiyeri Balakrishnan